Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽക്കർ–അമൽ നീരദ് ചിത്രം; ചിത്രീകരണം പൂർത്തിയായി

dulquer-shibin ദുൽക്കറും തിരക്കഥാകൃത്ത് ഷിബിനും

ദുൽക്കർ–അമൽ നീരദ് ടീം ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. പാല, കോട്ടയം, ഭരണങ്ങാനം, രാമപുരം മേഖലകളിൽ ആദ്യ ഷെഡ്യൂൾ തുടങ്ങിയത്. മെക്‌സിക്കോയിലായിരുന്നു സിനിമയുടെ അവസാനഘട്ട ഷൂട്ടിങ്. സിനിമയുടെ പേര് ഇട്ടിട്ടില്ല.

പാലാ രാമപുരം സ്വദേശിയായ അജി മാത്യുവായാണ് ദുൽഖർ ചിത്രത്തിൽ അഭിനയിക്കുന്നത്. സം ഹീറോസ് ആർ റിയൽ’ എന്നൊരു ടാഗ്‌ലൈനുണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. ഒരു സംഭവകഥയുടെ ഓർമപ്പെടുത്തലാണു സിനിമയെന്നും അമൽ നീരദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നാട്ടിൽനിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരാനായ പാലാക്കാരന്റെ കഥയാണു സിനിമയെന്നു മാത്രം ഒറ്റവാചാകത്തിൽ, രഹസ്യംവിടാതെ അമൽ സൂചിപ്പിക്കുന്നു. ടെക്‌സസ് ആണ് പ്രധാന ലൊക്കേഷൻ.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസ് പാലാ പൂവത്തോട് സ്വദേശിയാണ്. പൃഥ്വിരാജ് നായകനായ ‘പാവാട’യുടെ കഥ ഷിബിന്റേതായിരുന്നു. ഷിബിൻ ആദ്യം പറഞ്ഞ കഥ തനിക്ക് കണക്ടു ചെയ്യാൻ പറ്റുന്നതായിരുന്നില്ല എന്ന് അമൽ പറയുന്നു. എങ്കിൽപ്പിന്നെ ഇതായാലോ എന്ന മുഖവുരയോടെ ഷിബിൻ ഒറ്റവാക്കിൽ പറ‍ഞ്ഞ കഥ ഇഷ്ടപ്പെടുകയും ചെയ്തു. ആ ‘വൺലൈൻ’ സ്റ്റോറിയാണു പിന്നീടു ചിത്രത്തിന്റെ തിരക്കഥയായി മാറിയത്. പ്രശസ്ത ഛായാഗ്രാഹകൻ സി.കെ. മുരളീധരന്റെ മകൾ കാർത്തികയാണു ചിത്രത്തിൽ ദുൽഖറിന്റെ നായിക.

ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം തിയറ്ററുകളിലെത്തും. ഗോപി സുന്ദറിന്റേതാണു സംഗീതം. അമലിന്റെ സഹായിയായിരുന്ന രണദിവെയാണു സിനിമാട്ടോഗ്രഫി നിർവഹിക്കുക. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ നാലാം ചിത്രമാണിത്.  

Your Rating: