ഷെയ്ൻ നിഗം, ശ്രുതി മേനോൻ, വിനയ്‍ ഫോർട്ട് എന്നിവരെ പ്രധാനതാരങ്ങളാക്കി നവാഗതനായ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന കിസ്മത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മനോരമ ഓൺലൈനിലൂടെയാണ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്.
ബി.ടെക് വിദ്യാര്‍ഥിയായ ഇര്‍ഫാന്റെയും ചരിത്ര ഗവേഷകയായ അനിതയുടെയും പ്രണയമാണ് ചിത്രം. ഈ സിനിമയ്ക്ക് ആധാരമായ കഥ നടന്നത് മലപ്പുറത്തെ പൊന്നാനിയിലാണ്. നടന്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. വ്യത്യസ്തമായ ഗെറ്റപ്പിൽ വിനയ് ഫോർട്ടും എത്തുന്നു. സബ് ഇന്‍സ്‌പെക്ടര്‍ അജയ് സി. മേനോന്‍ എന്ന കഥാപാത്രമാായണ് വിനയ് എത്തുന്നത്.
Kismath Malayalam Official Trailer
പി. ബാലചന്ദ്രൻ, സുനിൽ സുഖദ, ജയപ്രകാശ് കുളൂർ, വിജയൻ കാരന്തൂർ, അലൻ സിയാൻ, പ്രകാശ് പയ്യാനയ്ക്കൽ, അനിൽ നെടുമങ്ങാട്, സുരഭി, സജിത മഠത്തിൽ എന്നിവരാണ് മറ്റുതാരങ്ങൾ. സുരേഷ് രാജാണ് ചിത്രത്തിന് ഛായഗ്രഹണം നിർവഹിക്കുന്നത്. മോയിന്‍കുട്ടി വൈദ്യര്‍ , അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, തുടങ്ങിയവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധറും ചേർന്നാണ്.
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’, ‘ഐഡി’ എന്നീ സിനിമകള്‍ക്ക് ശേഷം രാജീവ് രവിയുടെ പങ്കാളിത്തത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ നിർമിക്കുന്ന ചിത്രമാണിത്. ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് ‘കിസ്മത്ത്’ തീയറ്ററുകളിലെത്തിക്കുന്നത്. ജൂലൈ 29ന് ചിത്രം തിയറ്ററുകളിലെത്തും.