Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നും ഒന്നും മൂന്ന് 11ന്

onnum-onnum-moonnu

കുലുക്കി സർബത്തും ശബ്ദരേഖയും ആംബുലൻസും മൂന്നു സിനിമകളാണ്. ഒന്നും ഒന്നും മൂന്ന് എന്ന ആന്തോളജി സിനിമയിലെ ചെറു ചിത്രങ്ങൾ. പണ്ടു കേരള കഫേ എന്ന വിസ്മയ ചിത്രം ഒട്ടേറെ കുട്ടിച്ചിത്രങ്ങളാൽ കോർത്തെടുത്തപ്പോൾ മലയാളികൾക്കതു നവ്യാനുഭവമായി. നന്നായി രുചിച്ചപ്പോൾ വീണ്ടും അത്തരം പരീക്ഷണങ്ങളുണ്ടായി. ഇപ്പോഴിതാ. മൂന്നു സംവിധായകരും എഴുത്തുകാരും ചേർന്നു മൂന്നു ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് ഒരു സിനിമ ഒരുക്കിയിരിക്കുന്നു. വൈറ്റ് ഡോട്സ് മൂവിസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം 11നു തിയറ്ററുകളിലെത്തും.

വ്യത്യസ്തമാണു മൂന്നു കഥകളും. നവാഗതനായ അഭിലാഷ് സംവിധാനം ചെയ്യുന്ന കുലുക്കി സർബത്തിൽ ഫ്ലാറ്റ് നമ്പർ 4 ബിയിലൂടെ മലയാളികൾക്ക് സുപരിചിതനായ റിയാസ് എം.റ്റി, റൺ ബേബി റൺ, സെവൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന അമീർ നിയാസ് , അഭിഷേക്, സൂര്യ ശങ്കർ, ട്രീസ തുടങ്ങിയവർ അഭിനയിക്കുന്നു.

അഭിലാഷ് തന്നെ തിരക്കഥയെഴുതുന്നു. ഛായാഗ്രഹണം സന്തോഷ് കെ ലാൽ. ഫിലിപ്പോസ് തത്തംപ്പള്ളി എഴുതിയ വരികൾക്ക് ജോർജ് ആന്റണി സംഗീതം പകരുന്നു. ബിജോയ് ജോസഫാണു ശബ്ദരേഖ സംവിധാനം ചെയ്തത്. അരുൺ, ഇർഷാദ്, സത്താർ, സന്ദീപ്, ലിയോണ ലിഷോയ് എന്നിവരാണ് അഭിനേതാക്കൾ. എഫ്.എം റേഡിയോ പശ്ചാത്തലത്തിൽ പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന കൊലപാതകവുമാണ് ശബ്ദരേഖയിൽ ദൃശ്യവൽക്കരിക്കുന്നത്. അരവിന്ദ്.ജി.മേനോന്റെ തിരക്കഥയിൽ അനീഷ് കുക്കു സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം ധനേഷ് മോഹൻ, ഗാനരചന രാജീവ് തച്ചേത്ത്, സംഗീതം എൽദോ ജോൺ.

അലക്സ് രചനയും സംവിധാനവും നിർവഹിക്കുന്ന ആംബുലൻസിൽ കാലഭവൻ മണി, ഇന്ദ്രൻസ്, ബോബൻ ആലംമൂടൻ, ചെമ്പിൽ അശോകൻ തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം ജിജു സണ്ണി, സംഗീതം ബാല ഭാസ്കർ, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, വാഗമൺ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.