Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമലയ്ക്ക് അനുസരണയില്ല: വിജയ്‌യുടെ അച്ഛൻ

alagappan-vijay-amala

അമല പോൾ–എ എൽ വിജയ് വിവാഹമോചന വാർത്തയിൽ സ്ഥിരീകരണവുമായി നടനും നിർമാതാവും എ എൽ വിജയ്‌യുടെ പിതാവുമായ എ എൽ അളഗപ്പൻ രംഗത്ത്. അമല പോളിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായാണ് അളഗപ്പൻ രംഗത്തെത്തിയത്. ഒരു തമിഴ്മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

‘ഈ വിഷയത്തില്‍ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. വാർത്ത സത്യം തന്നെയാണ്. വിവാഹമോചനം നേടുന്നു എന്നതും സത്യമാണ്.–അളഗപ്പൻ പറഞ്ഞു. നേരത്തെ വിജയ് ഇക്കാര്യത്തിൽ സ്ഥിരീകരണം പറഞ്ഞിരുന്നില്ലെങ്കിലും മാതാപിതാക്കളുടെ തീരുമാനവുമായാണ് മുന്നോട്ട് പോകുമെന്നായിരുന്നു വ്യക്തമാക്കിയത്.

vijay-amala

‘അമല തമിഴ് ചിത്രങ്ങളിൽ തുടരെ അഭിനയിക്കുന്നതും കരാർ ഒപ്പിടുന്നതുമാണ് പ്രശ്നത്തിന് കാരണം. അത് വിജയ്‌യ്ക്ക് ഇഷ്ടമല്ലായിരുന്നു. അതിൽ ചെറിയൊരു വഴക്ക് ഉണ്ടാകുകയും ചെയ്തു. അതിന് ശേഷം ഇനി ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് അമല തീരുമാനമെടുത്തതുമാണ്.

Exclusive phone conversation, A..L. Alagappan confirms A.L Vijay and Amala Paul split| Sathiyam TV

എന്നാൽ പിന്നെയും അമല തുടരെ തുടരെ ചിത്രങ്ങൾ ചെയ്തു. സൂര്യക്കൊപ്പം പസങ്ക 2, ധനുഷ് നിർമിച്ച അമ്മ കണക്ക്, ഇപ്പോൾ ധനുഷിന്റെ നായികയായി വട ചൈന്നൈ ഇങ്ങനെ നിരവധി ചിത്രങ്ങൾക്കും അമല കരാർ ഒപ്പിട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വിജയ്‌യ്ക്കും ഞങ്ങൾക്കും ഒത്തുവന്നില്ല.

Amala Paul with husband Viay

ഞങ്ങൾ അമലയുടെ കുടുംബത്തോടും ഈ പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചു. എന്നാൽ അമല ഇത് കേൾക്കാൻ പോലും തയാറാകുന്നില്ല. അമലയും വിജയ്‌യും ഇതേപ്പറ്റി എന്തുസംസാരിച്ചെന്ന് എനിക്ക് അറിയില്ല. ഞങ്ങൾക്ക് ഞങ്ങളുടെ മകനാണ് മുഖ്യം. കേട്ട വാർത്ത നൂറ് ശതമാനം സത്യമാണ്. ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകും.–അളഗപ്പൻ പറഞ്ഞു.

അമല ഇപ്പോൾ വിജയ്‌യുമായി പിരിഞ്ഞാണ് താമസമെന്നും റിപ്പോർട്ട് ഉണ്ട്. ഇക്കാര്യത്തിൽ അമല പോൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമലയുടെ മൊബൈൽ ഫോണിന്റെ ഇൻകമിങ് കോൾ പോലും തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

abhijith-amala

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂൺ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.

ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോള്‍ ഒടുവില്‍ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയില്‍ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോള്‍ നടി. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും നടി കരാർ ഒപ്പിട്ടിട്ടുണ്ട്. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

എ എൽ വിജയ്‌യുടെ പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിൾ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രഭുദേവയാണ് നായകൻ. ഈ സിനിമയിൽ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോൾ ആണെന്നതും ശ്രദ്ധേയം.