ചലച്ചിത്ര സംഗീത സംവിധായകനായി ഹോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാനാകുക എന്നതു വലിയ കാര്യമല്ലേ. ജിബിൻ സെബാസ്റ്റ്യൻ എന്ന സംഗീതജ്ഞന് ലഭിച്ചത് അങ്ങനെയൊരു ഭാഗ്യമായിരുന്നു. അൺബ്രൈഡൽഡ് എന്ന ഇംഗ്ലിഷ് ചിത്രത്തിനു വേണ്ടി ജിബിൻ ഈണമിട്ട ഒരു പാട്ട് പുറത്തിറങ്ങി. അതീവ ഹൃദ്യമാണു പാട്ടിന്റെ ഈണം. Sometimes i can't relate എന്നു തുടങ്ങുന്ന ഗാനമാണിത്. സ്വപ്ന ഗായിക ആദി നിക്കോളിനെ കൊണ്ടു തന്നെ ജിബിന് ഈ ഗാനം പാടിക്കാനുമായി.
കൊതിച്ചത് മലയാളം കിട്ടിയത് ബോളിവുഡ്! ജിബിനെ കുറിച്ച് അറിയാം...
ഡേവിഡ് ഹാര്‍ഡിയുടെ വരികൾക്കാണ് ജിബിൻ ഈണമിട്ടത്. ഹ്യൂഗ ഇഗ്ലിസിയാസിസ് ഗിത്താറും സ്ലിക്കും കാമെറൂൺ ബ്ലാക്ക് സാക്സോഫോണും ഗ്ലെൻ വെൽമാൻ ഡ്രംസുമാണ് പാട്ടിന്റെ ഓർക്കസ്ട്രയിൽ കൈകാര്യം ചെയ്തത്. 20 ഡിബി പ്രൊഡക്ഷൻ എന്ന പേരിൽ കൊച്ചിയിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനി നടത്തുന്നുണ്ടായിരുന്നു ജിബിൻ. കമ്പനിയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജെറി മക്ഗ്ലോത്തിൻ, ക്രിസ്റ്റി മക്ഗ്ലോത്തിൻ എന്നിവരെ പരിചയപ്പെട്ടതാണ് ജിബിന് ഹോളിവുഡ് സംഗീതത്തിലേക്കു വഴി തുറന്നത്. ഇവരാണ് അൺബ്രൈഡിലിന്റെ നിർമാതാക്കൾ.