Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈമ അവാർഡ്: ചിത്ര മലയാളത്തിലും തമിഴിലും മികച്ച ഗായിക

chihtra-img4

ഈ വർഷത്തെ സൈമ(SIIMA) പുരസ്കാരത്തിൽ കെ.എസ്.ചിത്രയ്ക്ക് ഇരട്ട നേട്ടം. തമിഴിലേയും മലയാളത്തിലേയും മികച്ച പിന്നണി ഗായികയായി കെ.എസ്.ചിത്രയാണു തിരഞ്ഞെടുക്കപ്പെട്ടത്.

പുലിമുരുകൻ എന്ന ചിത്രത്തിലെ 'കാടണിയും കാൽച്ചിലമ്പേ' എന്ന പാട്ടിനും  സേതുപതിയിലെ 'കൊഞ്ചി പേസിട വേണം' എന്ന പാട്ടുമാണ് അവാർഡ‍ിന് അർഹയാക്കിയത്. പുലിമുരകനിലെ ഗാനം യേശുദാസിനോടൊപ്പമാണ് പാടിയത്. റഫീഖ് അഹമ്മദാണ് ഈ പാട്ട് രചിച്ചത്. സംഗീതം ഗോപി സുന്ദറും. അന്തരിച്ച എഴുത്തുകാരൻ നാ മുത്തുകുമാറാണ് സേതുപതിയിലെ പാട്ട് രചിച്ചത്. സംഗീതം നൽകിയത് നിവാസ്.കെ.പ്രസന്നയും. ശ്രീറാം പാർഥസാരഥിയ്ക്കൊപ്പമാണ് ചിത്ര ഈ പാട്ടു പാടിയത്.