കളിയച്ഛനിലെ പാട്ടുകളിലൂടെ ബിജിപാലിലേക്ക് ഏഷ്യാവിഷൻ പുരസ്കാരമെത്തി. മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം. എന്നു നിന്റെ മൊയ്തിന്റെ കഥയ്ക്കുള്ളിലെ വികാരത്തെ ചേർത്തുനിർത്തി തീര്‍ത്ത പശ്ചാത്തല സംഗീതത്തിന് ഗോപീ സുന്ദറിനും അംഗീകാരമുണ്ട്. ചിത്രയ്ക്കും സുജാതയ്ക്കും ഏഷ്യാവിഷൻ അവാർഡുണ്ട്. സുജാത മലയാളത്തിലെയും ചിത്ര തമിഴിലെയും മികച്ച ഗായികമാരായി.
ഒകെ കൺമണിയിലെ പാട്ടിലൂടെയാണ് മലയാളത്തിന്റെ സ്വന്തം കെഎസ് ചിത്ര തമിഴിലെ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത്. ഒറ്റമന്ദാരമെന്ന ചിത്രത്തിലെ മാമ്പൂ പൊഴിക്കുന്ന എന്ന പാട്ടിനെ ശ്രവ്യമനോഹരമാക്കിയതിനാണ് സുജാതയാണ് ഏഷ്യാ വിഷൻ പുരസ്കാരം നൽകി ആദരിക്കുന്നത്.
വിനീത് ശ്രീനിവാസനാണ് മികച്ച പാട്ടുകാരൻ. ആലുവ പുഴയുടെ തീരത്ത്, അമ്പാഴം എന്നീ പാട്ടുകളുടെ ആലാപനത്തിനാണ് വിനീതിന് പുരസ്കാരം കിട്ടിയത്. മുക്കത്തെ പെണ്ണെന്ന പാട്ടിനുമുണ്ട് അവാർഡ്. പാട്ടിലെ പുതിയ ഈണങ്ങൾക്കും ശൈലികൾക്കുമുള്ള പുരസ്കാര വിഭാഗത്തിലെ ജേതാവ് മുക്കത്തെ പെണ്ണെന്ന പാട്ട് എഴുതി പാടിയ മഖ്ബൂൽ മൻസൂറിനാണ്.
എന്നും എപ്പോഴും എന്ന ചിത്രത്തിലെ നിലാവും എന്നു തുടങ്ങുന്ന പാട്ടിലൂടെ ഹരിശങ്കര് ന്യൂ പ്രോമിസ് ഇൻ സിംഗിങ് എന്ന അവാർഡ് നേടി. ഐ ബാഹുബലി എന്നീ ചിത്രങ്ങളിലെ ആലാപനത്തിലൂടെ തമിഴകത്തെ മികച്ച പാട്ടുകാരനായി ഹരിചരൺ