Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗമുദി ടീച്ചർ പുരസ്കാരം രാജീവ് ആലുങ്കലിന്

Rajeev Alunkal

സംസ്ഥാന അധ്യാപക കലാസാഹിതിയുടെ ഈ വർഷത്തെ കൗമുദി ടീച്ചർ പുരസ്കാരം കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. ഇരുപത്തിയഞ്ച് വർഷത്തെ സജീവ കലാ സാഹിത്യ പ്രവർത്തനങ്ങളും വിദ്യാലയങ്ങളിൽ നടത്തിയ ലഹരി വിമുക്ത ബോധവൽക്കരണത്തിനുമാണ് പുരസ്കാരം. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നാളെ കൊല്ലത്തെ ടികെഎം ആർട്സ് കോളെജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാര ദാനം നിർവ്വഹിക്കുക. ഡോ.സി.ഉണ്ണികൃഷ്ണൻ, ഡോ.താര, കാഞ്ചിയോട് ജയൻ എന്നിവരടങ്ങുന്ന സമിതിയാണ് രാജീവ് ആലുങ്കലിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 

എഴുപതോളം ചിത്രങ്ങളുടെ  ഗാനരചന നിർവ്വഹിച്ചിട്ടുണ്ട് രാജീവ് ആലുങ്കൽ. കേരള സംഗീത നാടക അക്കാദമി 2012ൽ സമഗ്ര സംഭാവനകൾ പരിഗണിച്ച് കലാശ്രീ പുരസ്കാരം നൽകി ആദരിച്ചു. നിലവിളിതെയ്യം, എന്റെ പ്രിയഗീതങ്ങൾ, വേരുകളുടെ വേദാന്തം എന്നിവയാണ് ഇതുവരെ പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങൾ.