Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്രാസ് ഐഐടിയിൽ സമ്മർ ഫെലോഷിപ്

ശാസ്‌ത്ര, മാനവിക, എൻജിനീയറിങ്, മാനേജ്‌മെന്റ് വിഷയങ്ങളിലെ സമർഥ വിദ്യാർഥികളെ മികച്ച അക്കാദമിക ഗവേഷണരംഗവുമായി പരിചയപ്പെടുത്തുന്നതിന് മദ്രാസ് ഐഐടിയിൽ ആവിഷ്‌കരിച്ച സമ്മർ ഫെലോഷിപ് പ്രോഗ്രാമിലെ പ്രവേശനത്തിന് ഫെബ്രുവരി 28 വരെ  https://sfp.iitm.ac.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 

ബിടെക് /ഇന്റഗ്രേറ്റഡ് എംടെക് മൂന്നാം വർഷവും, എംടെക് / എംഎസ്‌സി /എംഎ/ എംബിഎ ഒന്നാം വർഷവും പഠിക്കുന്നവരെയാണു പരിഗണിക്കുക. 

യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ വളരെ ഉയർന്ന റാങ്ക് നേടിയിരിക്കണം. അക്കാദമികമികവു തെളിയിക്കുന്ന രേഖകൾ വേണം. 

സെമിനാർ പേപ്പറുകൾ, പ്രോജക്‌ടുകൾ, ഡിസൈൻ മത്സരം, മാത്‌സ് ഒളിംപ്യാഡ് മുതലായവയിലെ പ്രകടനത്തിന് പരിഗണനയുണ്ട്. ഐഐടി വിദ്യാർഥികൾ അപേക്ഷിക്കേണ്ട.

രണ്ടു മാസത്തേക്കാണ് ഫെലോഷിപ് – സാധാരണഗതിയിൽ മേയ് 16 മുതൽ ജൂലൈ 15 വരെ. വിദ്യാർഥിയുടെ സൗകര്യം കൂടെ നോക്കി, തീയതികളിൽ ചില മാറ്റങ്ങൾ അനുവദിക്കും. രണ്ടു മാസത്തേക്ക് 6000 രൂപ പ്രതിമാസ ഫെലോഷിപ്പുണ്ട്.

വിഷയങ്ങൾ

1. എൻജിനീയറിങ്: എയറോസ്‌പേസ്, അപ്ലൈഡ് മെക്കാനിക്‌സ്, ബയോടെക്, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ്, ഓഷ്യൻ, എൻജിനീയറിങ് ഡിസൈൻ

2. സയൻസ്: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ്

3. ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്

4. മാനേജ്‌മെന്റ് സ്‌റ്റഡീസ്

പൂർണവിവരങ്ങൾ വെബ് സൈറ്റിൽ