തിരുവനന്തപുരം∙ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരങ്ങൾ (50,000 രൂപ വീതം) പ്രഖ്യാപിച്ചു. ദൃശ്യമാധ്യമം– അഭിലാഷ് മോഹൻ (റിപ്പോർട്ടർ ടിവി), നിഷാ കൃഷ്ണൻ(ചാനൽ ഐ ആം). അച്ചടി മാധ്യമം– എം.വി.വസന്ത് (ദീപിക), കെ.എച്ച്.രമ്യ (മാതൃഭൂമി). ശാസ്ത്രം– ഡോ. മധു എസ്.നായർ (കംപ്യൂട്ടർ സയൻസ് വകുപ്പ്, കാര്യവട്ടം ക്യാംപസ്), സി.ഹരിത (കൊല്ലം കരികോട് ടികെഎം കോളജ്). ഫൈൻ ആർട്സ്– ടി.രതീഷ് (തിരുവനന്തപുരം). സംരംഭകത്വം– പി.ആശ (പത്തനംതിട്ട). സാമൂഹിക പ്രവർത്തനം– വി.ജെ.റെജി (തൃശൂർ). സാഹിത്യം– പി.എം.ദേവദാസ് (തൃശൂർ), രവിത ഹരിദാസ്(ആലുവ). കൃഷി– എം.മുരുകേഷ് (പാലക്കാട്). കായികം– മുഹമ്മദ് അനസ് (നിലമേൽ), അനിൽഡ് തോമസ്(തൊടുപുഴ). പ്രത്യേക പുരസ്കാരം– സോഫിയ എം.ജോ (കൊച്ചി). മികച്ച യൂത്ത് ക്ലബ്– മലപ്പുറം കീഴുപറമ്പയിലെ വൈഎംസിസി ക്ലബ്. 17നു തൃശൂർ ടൗൺഹാളിലെ ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പുരസ്‌കാരങ്ങൾ സമർപ്പിക്കും.
Search in
Malayalam
/
English
/
Product