Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇനി വരുന്നത് ‘ശ്രദ്ധ’ ഉൾപ്പെടെയുള്ള പദ്ധതികൾ’

c-raveendranath-2

വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ച് മന്ത്രി സി. രവീന്ദ്രനാഥ്:

∙ ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ എന്തായിരുന്നു വകുപ്പുകളുടെ അവസ്ഥ?

മുൻകാല അനുഭവം എന്താണെന്നു ഈ സർക്കാരിന്റെ നേട്ടങ്ങളിൽ നിന്ന് വ്യക്തമാണ്.

∙ ഇനി എന്തെല്ലാം പദ്ധതികളാണ് പ്രധാനമായും നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്?

ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും 45,000 ക്ലാസ് മുറികൾ ഹൈ–ടെക് ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചി‌‌ട്ട‌ുണ്ട്. സർക്കാർ മേഖലയിലെ 229 സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ മൂന്നു കോടി രൂപ വീതം നൽകും. 200 വർഷം പിന്നിടുന്ന പൈതൃക സ്കൂളുകൾക്ക് പ്രത്യേക പരിഗണന നല്കുന്ന പദ്ധതി നടപ്പാക്കും കുട്ടികളുടെ സാമൂഹ്യ–സാമ്പത്തിക–വൈകാരിക പ്രശ്നങ്ങൾ മനസിലാക്കി പഠനത്തിൽ മികവു പുലർത്താൻ കഴിയാത്ത വിദ്യാർഥികളുടെ കഴിവുകൾ ഉയർത്തുന്നതിനുള്ള ‘ശ്രദ്ധ’ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും. ഇതിനായി 2017-18 ൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതെല്ലാം നടപ്പിലാക്കാൻ പോകുന്ന പദ്ധതികളിൽ ചിലതു മാത്രമാണ്.

∙ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്?

ഇ–ഫയലിങ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കി. ഫയലുകൾ യഥാസമയം തീർപ്പാക്കുന്നതിനു ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വകുപ്പ് സെക്രട്ടറി ഇക്കാര്യത്തിൽ മേൽനോട്ടം നിർവഹിക്കുന്നുണ്ട്.