ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർന്ന മൂല്യമുള്ള നോട്ട് അസാധുവായി പ്രഖ്യാപിക്കുന്നതിന് ഏകദേശം ഒരുമാസം മുൻപ് ദേശീയ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ പണം കൈവശമുള്ള പാർട്ടി സിപിഎം ആയിരുന്നു – 3.54 കോടി രൂപ.
തിരഞ്ഞെടുപ്പു കമ്മിഷൻ മുൻപാകെ പാർട്ടികൾ കൈവശമുള്ള പണത്തിന്റെയും സ്വത്തുക്കളുടെയും വിവരങ്ങൾ പ്രഖ്യാപിച്ചതു വിശകലനം ചെയ്തു കോമൺവെൽത്ത് മനുഷ്യാവകാശ സംഘടനയിലെ വെങ്കടേഷ് നായക് അറിയിച്ചതാണ് ഈ വിവരം.
ബിഎസ്പി 26.59 ലക്ഷവും സിപിഐ 88,468 രൂപയും പണമായി കൈവശമുണ്ടെന്നു കമ്മിഷനെ അറിയിച്ചു. ഇതേസമയം ബിജെപിയുടെയും കോൺഗ്രസിന്റെയും നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും പണത്തിന്റെ കണക്കു ലഭ്യമായിട്ടില്ല.