Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോബർട്ട് വാധ്‍ര: ആറിടത്ത് റെയ്ഡ്; രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ്

INDIA-POLITICS-GANDHI-ANNIVERSARY

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാധ്‍രയുമായി ബന്ധമുള്ള 3 പേരുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിരച്ചിൽ നടത്തി. അന്വേഷണ ഏജൻസികളെ പ്രധാനമന്ത്രി രാഷ്ട്രീയപകപോക്കലിന് ഉപയോഗപ്പെടുത്തുകയാണെന്നു കോൺഗ്രസ് ആരോപിച്ചു.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണു ഡൽഹിയിലും ബെംഗളൂരുവിലും ആറിടങ്ങളിൽ റെയ്ഡ് നടത്തിയതെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. യുപിഎ സർക്കാരിന്റെ കാലത്തു നടന്ന ആയുധ ഇടപാടിൽ കമ്മിഷൻ പറ്റിയതുമായി ബന്ധപ്പെട്ട കേസിൽ വാധ്‍രയുടെ അടുപ്പക്കാരനായ ഒരാളിന്റെയും 2 ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്.

‘രാഷ്ട്രീയവേട്ടയാടൽ’ എന്ന് വാധ്‍ര പ്രതികരിച്ചു.