Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിക്കെതിരെ ആക്രമണം: നിർണായക വിവരം നൽകിയത് സാധാരണക്കാരനായ ഒരാൾ: എഡിജിപി ബി.സന്ധ്യ

B Sandhya IPS

കോട്ടയം ∙ ആക്രമണത്തിന് ഇരയായ യുവനടി മാധ്യമങ്ങളോട് സംസാരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എഡിജിപി ബി.സന്ധ്യ. സാധാരണക്കാരനായ ഒരാൾ ഈ കേസിന്റെ അന്വേഷണത്തിൽ നിർണായകമായ ഒരു വിവരം പൊലീസിന് കൈമാറിയത് അന്വേഷണത്തെ സഹായിച്ചു.

അന്വേഷണം സംബന്ധിച്ചോ തെളിവായ മൊബൈൽ ഫോൺ സംബന്ധിച്ചോ വെളിപ്പെടുത്താൻ അന്വേഷണ സംഘത്തിന് പരിമിതികളുണ്ട്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് ഇപ്പോൾ മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നും എഡിജിപി പറഞ്ഞു.

ജില്ലയിലെ ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എഡിജിപി. സാധാരണക്കാരനായ ഒരാൾ നൽകിയ വിവരങ്ങളും സാങ്കേതിക വിവരങ്ങളും കൂട്ടിയിണക്കി പൊലീസിന് അന്വേഷണം ശരിയായി നടത്താനായി.

ഒരു സംഭാഷണം കേട്ടത് അദ്ദേഹം പൊലീസിനെ അറിയിക്കുകയായിരുന്നെന്നും എഡിജിപി വിശദീകരിച്ചു.

Your Rating: