Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസ്: സെൻകുമാറിന് ബി. സന്ധ്യ നൽകിയ കത്തിന്റെ വിശദാംശം പുറത്ത്

B Sandhya IPS

തിരുവനന്തപുരം ∙ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ വിവരങ്ങൾ ഡിജിപി സെൻകുമാറിനെ കൃത്യമായി അറിയിച്ചിരുന്നെന്ന് എഡിജിപി ബി. സന്ധ്യ. മറിച്ചുള്ള സെൻകുമാറിെന്റ ആരോപണങ്ങൾ തെറ്റാണ്. അന്വേഷണ ഉദ്യോഗസ്ഥനായ െഎജി ദിനേന്ദ്ര കശ്യപ് കഴിഞ്ഞ 26ന് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും പൊലീസ് മേധാവിക്കയച്ച കത്തിൽ സന്ധ്യ വ്യക്തമാക്കി.

‌കത്തിലെ പ്രധാന പരാമർശങ്ങൾ ഇങ്ങനെ:

കഴിഞ്ഞ 22ന് ആലുവ പൊലീസ് ക്ലബ്ബിൽ എഡിജിപിയും െഎജിയും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. ഇൗ സമയത്ത് അന്വേഷണ സംഘവുമായി ഡിജിപി ഫോണിലൂടെ സംസാരിച്ചിരുന്നു. തുടർന്ന് 26–ാം തീയതി അന്വേഷണ ഉദ്യോഗസ്ഥനായ െഎജി ദിനേന്ദ്ര കശ്യപ് ഡിജിപി സെൻകുമാറിനെ പൊലീസ് ആസ്ഥാനത്ത് നേരിൽ കണ്ട് അന്വേഷണ വിവരങ്ങൾ വിശദീകരിച്ചു. ദിലീപിനെയും നാദിർഷയേയും ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയാറാക്കിയത് എല്ലാ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തതോടെയാണ്. കേസുമായി ബന്ധപ്പെട്ട് ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നു. തികച്ചും ശാസ്ത്രീയമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൗ സാഹചര്യത്തിൽ, അന്വേഷണത്തിൽ ഏകോപനമില്ലായിരുന്നെന്ന് പൊലീസ് മേധാവിക്ക് എങ്ങനെ പറയാനാകുമെന്നും സന്ധ്യ കത്തിൽ ചോദിക്കുന്നു.

related stories