കോഴിക്കോട്∙ ബിഹാറിൽ ജെഡിയു – ബിജെപി സംഖ്യം യാഥാർഥ്യമായാൽ ദേശീയ ഘടകവുമായുള്ള ബന്ധം സംസ്ഥാന ജെഡിയു വിച്ഛേദിക്കുമെന്നു െസക്രട്ടറി ജനറൽ ഷെയ്ഖ് പി.ഹാരിസ് അറിയിച്ചു. ഡൽഹിയിലുള്ള പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്രകുമാർ മടങ്ങിയെത്തിയാൽ ഉടൻ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു തീരുമാനം പ്രഖ്യാപിക്കുമെന്നും ഷെയ്ഖ് അറിയിച്ചു. പുതിയ സംസ്ഥാന പാർട്ടിയായി മാറാനാണു ജെഡിയുവിന്റെ തീരുമാനം എന്നാണു വിവരം. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം മാത്രമേ വ്യക്തത കൈവരു. ബിജെപി ബന്ധം തുടരുന്ന സാഹചര്യത്തിൽ ജെഡിയുവുമായുള്ള ബന്ധം തുടരാൻ കഴിയില്ലെന്ന തീരുമാനം സംസ്ഥാന ഘടകം ഇതിനോടകം എടുത്തു കഴിഞ്ഞു.
Advertisement