അടൂർ ∙ എംസി റോഡിൽ അടൂർ വടക്കടത്തുകാവിൽ ഇന്നലെ അർധരാത്രി കഴിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു ഹയർ സെക്കൻഡറി വിദ്യാർഥികൾ മരിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
അടൂർ മാങ്കൂട്ടം ചരുവിള പടിഞ്ഞാറ്റേതിൽ പരേതനായ ജോർജ്കുട്ടിയുടെ മകൻ ചാൾസ് (16), അടൂർ കൈതപ്പറമ്പ് ലക്ഷ്മി ഭവനിൽ ഷാജിയുടെ മകൻ വിശാദ് (16), കൊല്ലം പട്ടാഴി വടക്കേക്കര താഴത്തു വടക്ക് പള്ളിവടക്കേതിൽ വിനോദിന്റെ മകൻ വിമൽ (16) എന്നിവരാണ് മരിച്ചത്. മൂവരും നെടുമൺ വിഎച്ച്എസ്എസിൽ പ്ലസ് വൺ കോമേഴ്സ് വിദ്യാർഥികളാണ്.
അടൂർ വടക്കടത്തുകാവിൽ അപകടത്തിൽ മരിച്ച വിമൽ, വിശാദ്, ചാൾസ് എന്നിവർ.
അടൂരിൽനിന്ന് ഏനാത്ത് ഭാഗത്തേക്കു പോകുകയായിരുന്നു ഇവർ. തേനീച്ചപ്പെട്ടിയുമായി തൊടുപുഴയിലേക്കു പോയതാണ് മിനി ലോറി.