Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോപ്പിൽ വൻലഹരിവേട്ട; പൈനാപ്പിളിനുള്ളിൽ കടത്തിയത് 745 കിലോ കൊക്കെയ്ൻ

Cocaine പൈനാപ്പിളിനുള്ളിൽ ഒളിപ്പിച്ച കൊക്കെയ്ൻ പൊലീസ് പിടിച്ചെടുത്തപ്പോൾ. ചിത്രം: ട്വിറ്റർ

ലിസ്ബൻ∙ യൂറോപ്പിലേക്കു പൈനാപ്പിളിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നൂറുകണക്കിനു കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു. തെക്കേ അമേരിക്കയില്‍നിന്നു കടത്തിയ കൊക്കെയ്ന്‍ പോര്‍ച്ചുഗലിന്റെയും സ്പെയിനിന്റെയും സംയുക്ത പൊലീസ് സംഘമാണ് പിടികൂടിയത്. 745 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. 

യൂറോപ്പിലേക്കു ലഹരി എത്തിക്കുന്ന വൻസംഘത്തിലെ ഒൻപതുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. കപ്പല്‍ കണ്ടെയ്നറുകളില്‍ വൻതോതിൽ ലഹരികടത്തു നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നുള്ള റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. 2017 ഏപ്രിൽ മുതൽ പോര്‍ച്ചുഗലിലും സ്പെയിനിലും റെയ്ഡ് നടക്കുന്നുണ്ട്. ഇരുരാജ്യത്തിനും ഇടയിലുള്ള പർവതപ്രദേശമായ ഐബീരിയ ഉപദ്വീപു വഴിയാണ് യൂറോപ്പിലേക്കുള്ള ലഹരികടത്ത്.