Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന് 923 കോടി; ഷൊർണൂർ – എറണാകുളം മൂന്നാം റെയിൽപാതയ്ക്ക് അനുമതി

train-bud

കൊച്ചി∙ കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്ക് അനുവദിച്ച വിഹിതത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ഷൊർണൂർ – എറണാകുളം മൂന്നാം പാതയ്ക്ക് (107 കിലോമീറ്റർ) അനുമതി ലഭിച്ചു. തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 1,522 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം. മാത്രമല്ല, കേരളത്തിന് 2018-19 വർഷത്തേക്ക് 923 കോടി രൂപയാണ് റെയിൽവേ വിഹിതം. ചൊവ്വാഴ്ച ലോക്സഭയിൽ വച്ച വിശദാംശങ്ങളിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ
ചെങ്ങന്നൂർ-ചിങ്ങവനം: 64 കോടി
ചിങ്ങവനം-കുറുപ്പന്തറ 98 കോടി

ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കൽ
ഹരിപ്പാട്-അമ്പലപ്പുഴ: 26 കോടി
അമ്പലപ്പുഴ- തുറവൂർ: 20 കോടി
തുറവൂർ-കുമ്പളം: 15 കോടി
കുമ്പളം- എറണാകുളം: 6 കോടി

--
അങ്കമാലി-എരുമേലി ശബരിപാത: 219 കോടി
തിരുനാവായ-ഗുരുവായൂർ: 10 കോടി
ഷൊർണൂർ-എറണാകുളം മൂന്നാം പാത: 10 ലക്ഷം (മൊത്തം ചെലവ് 1518 കോടി)

related stories