Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കാർവാൻ’ പ്രദർശനം കോടതി തടഞ്ഞു; റിലീസ് മുൻനിശ്ചയിച്ച പോലെന്ന് ദുൽഖർ സൽമാൻ

Karwaan

തൃശൂർ∙ ദുൽഖർ സൽമാൻ നായകനായ ബോളിവുഡ് ചിത്രം ‘കാർവാന്റെ’ റിലീസ് തടഞ്ഞു. സംവിധായകൻ സ‍ഞ്ജു സുരേന്ദ്രന്റെ ഹർജിയിലാണ് തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ‘ഏദൻ’ എന്ന മലയാള ചിത്രത്തിന്റെ പകർപ്പാണു കാർവാൻ എന്നാരോപിച്ചാണു നടപടി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണു കോടതിയുടെ ഉത്തരവ്.

അതേസമയം, മുൻനിശ്ചയപ്രകാരം കാർവാന്റെ റിലീസ് ഓഗസ്റ്റ് മൂന്നിനു തന്നെയുണ്ടാകുമെന്ന് ദുൽഖർ സൽമാൻ അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.