ജോസ് കെ. മാണി നയിക്കുന്ന കേരളയാത്രയ്ക്ക് കാസർഗോട്ട് തുടക്കം

kerala-yathra-jose-k-mani
SHARE

കാസർകോട്∙ കേരളാ കോൺഗ്രസ് (എം) കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരളയാത്ര തുടങ്ങി. കർഷകരക്ഷ, മതേതരഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളാണു യാത്ര മുന്നോട്ടുവെയ്ക്കുന്നത്. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി നയിക്കുന്ന യാത്ര ഫെബ്രുവരി 15ന് തിരുവനന്തപുരത്തു സമാപിക്കും. സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.

പാർട്ടി ചെയർമാൻ കെ.എം മാണി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനു പാർട്ടി പതാക കൈമാറി യാത്രയുടെ ഉദ്ഘാടനം വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് നിർവഹിച്ചു. മുസ്‍ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തി. 14 ജില്ലകളിലായി 100ൽ പരം കേന്ദ്രങ്ങളിൽ കേരളയാത്രയ്ക്കു സ്വീകരണം നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA