Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മിത്തിന് സെഞ്ചുറി; ഓസീസിന് വിജയം

CRICKET-AUS-PAK

പെർത്ത് ∙ മുന്നിൽ നിന്നു പടനയിച്ച ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നേടിയ 108 റൺസിന്റെ പിൻബലത്തിൽ അഞ്ചോവർ ബാക്കിനിർത്തി പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു തോൽപിച്ച ഓസ്ട്രേലിയ അഞ്ചു മത്സര ഏകദിന പരമ്പരയിൽ 2–1നു മുന്നിലെത്തി. ജയിക്കാൻ 264 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഓസ്ട്രേലിയയ്ക്കു 10 ഓവറിനുള്ളിൽ 45 റൺസെടുക്കുമ്പോഴേക്കു രണ്ടു വിക്കറ്റ് നഷ്ടമായെങ്കിലും സ്മിത്തും പുതുമുഖ താരം പീറ്റർ ഹാൻഡ്സ്കോംബും (82) ചേർന്നെടുത്ത 183 റൺസിന്റെ കരുത്തിൽ വിജയമുറപ്പിച്ചു. പാക്കിസ്ഥാനു വേണ്ടി ഷർജീൽ ഖാൻ 50 റൺസും ബാബർ അസം 84 റൺസും നേടി. ജോഷ് ഹെയ്സൽവുഡ് 32 റൺസിനു മൂന്നു വിക്കറ്റെടുത്തു. 

Your Rating: