Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യക്കടത്ത്: ജർമനിയിൽ 7 ഇന്ത്യക്കാർ പിടിയിൽ

ബർലിൻ∙ ഇന്ത്യയിൽനിന്ന് അൻപതിലധികം പേരെ അനധികൃതമായി ജർമനിയിലേക്കു കടത്തിയ ഏഴ് ഇന്ത്യക്കാർ അറസ്റ്റിൽ. ഇവരിൽനിന്ന് ഒട്ടേറെ രേഖകൾ പിടിച്ചെടുത്തു. ഇരുപത്തൊന്നുകാരനാണ് മനുഷ്യക്കടത്തിനു ചുക്കാൻ പിടിച്ചതെന്നു പൊലീസ് പറഞ്ഞു.

ഗ്രീസ് വഴി ഷെംഗൻ വീസയിൽ (യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്കുള്ള വീസ ഇളവ്) എത്തിച്ച ഇന്ത്യക്കാരെ കൃത്രിമരേഖകളുടെ സഹായത്തോടെ അഭയാർഥികളായി അവതരിപ്പിക്കാനായിരുന്നു പദ്ധതി. ഇവരെ കോടതിയുടെ അനുമതിയോടെ ഉടൻ ഇന്ത്യയിലേക്കു നാടുകടത്തും. കുറ്റം തെളിഞ്ഞാൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം.

related stories