Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവിടെ നോക്കി നിൽക്കുകയാണ്? കളിയിൽ ശ്രദ്ധിക്ക്: (പാണ്ഡെയോട്) അത്ര കൂളല്ല ധോണി! - വിഡിയോ

Pandey-Dhoni

സെഞ്ചൂറിയൻ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മൽസരത്തിനിടെ യുവതാരം മനീഷ് പാണ്ഡെയോട് ദേഷ്യപ്പെടുന്ന മഹേന്ദ്രസിങ് ധോണിയുടെ വിഡിയോ വൈറലാകുന്നു. സിംഗിളുകളെടുത്തും ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടെ പാണ്ഡെ ഒരു നിമിഷം അശ്രദ്ധനായതാണ് ധോണിയെ ചൊടിപ്പിച്ചത്. ഇതോടെ, അങ്ങുമിങ്ങും നോക്കിനിൽക്കാതെ കളിയിൽ ശ്രദ്ധിക്കാൻ ധോണി പാണ്ഡെയോട് പറയുന്ന വിഡിയോയാണ് വൈറലായത്.

ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറിലാണ് സംഭവം. അവസാന ഓവർ എറിയാനെത്തിയത് പാറ്റേഴ്സൻ. ക്രീസിൽ മനീഷ് പാണ്ഡെ. അവസാന ഓവറായിട്ടും ആദ്യ പന്തിൽ അശ്രദ്ധമായി കളിച്ചതോടെ ധോണി ക്ഷുഭിതനാകുകയായിരുന്നു. പാറ്റേഴ്സിന്റെ അടുത്ത പന്ത് എക്സ്ട്രാ കവറിനു മുകളിലൂടെ ഗാലറിയിലെത്തിച്ചാണ് ധോണി കലിപ്പു തീർത്തത്. അടുത്ത പന്ത് സ്ക്വയർ ലെഗ്ഗിലൂടെ ബൗണ്ടറി കടത്തി ധോണി, നാലാം പന്തിലും നാലു റൺസ് നേടി. ഈ ഓവറിൽ ധോണി രാജ്യന്തര ട്വന്റി20യിലെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറിയും പൂർത്തിയാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ 189 റൺസ് വിജയലക്ഷ്യമുയർത്തുമ്പോൾ അതിൽ നിർണായക പങ്കുവഹിച്ചത് ധോണി–പാണ്ഡെ കൂട്ടുകെട്ടായിരുന്നു. പിരിയാത്ത അ‍ഞ്ചാം വിക്കറ്റിൽ ഇരുവരും 98 റൺസ് കൂട്ടിച്ചേർത്തു. പാണ്ഡെ 79 റൺസോടെയും ധോണി 52 റൺസോടെയും പുറത്താകാതെ നിന്നു. ഇരുവരുടെയും രണ്ടാം ട്വന്റി20 അർധസെഞ്ചുറിയാണിത്. മനീഷ് പാണ്ഡെയുടെ ട്വന്റി20യിലെ ഉയർന്ന സ്കോറും ഇതുതന്നെ.

related stories