Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനയം തുളുമ്പി വിനയ പ്രസാദ്, പ്രണയ സങ്കൽപവുമായി മാളവികയും ശ്രീനിഷും

Onnum Onnum Moonu മാളവിക, വിനയ പ്രസാദ്, ശ്രീനിഷ്, സുഭാഷ് എന്നിവർ റിമിക്കൊപ്പം ഒന്നും ഒന്നും മൂന്നിന്റെ വേദിയിലെത്തിയപ്പോൾ

വ്യത്യസ്തരായ അതിഥികളെ കൊണ്ടുവരിക മാത്രമല്ല അവരെ പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിൽ അവതരിപ്പിക്കുക കൂടി ചെയ്യുന്ന പരിപാടിയാണ് ഒന്നും ഒന്നും മൂന്ന്. അവതാരക റിമി ടോമിയുടെ കളിചിരികൾക്കൊപ്പം ഇത്തവണ കൂട്ടുകൂടാനെത്തിയത് 'അമ്മുവിന്റെ അമ്മ' എ​ന്ന സീരിയലിലെ നടീനടന്മാരായിരുന്നു. പ്രേക്ഷകർക്ക് ഒട്ടും പരിചയപ്പെടുത്തേണ്ടാത്ത നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെയും സീരിയലുകളുടെയും ഭാഗമായ വിനയ പ്രസാദും നടി മാളവിക വെയിൽസും നടന്മാരായ ശ്രീനിഷും സുഭാഷും ആയിരുന്നു അവർ. 

വിടർന്ന കണ്ണുകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ വിനയ പ്രസാദ് തെല്ലും ജാഡയില്ലാതെ പേരുേപാലെ തന്നെ വിനയം തുളുമ്പിയാണ് വേദിയിലെത്തിയത്. ഒപ്പം തന്റെ ജീവിതത്തിലെ മറക്കാനാകാത്ത സിനിമയായ മണിചിത്രത്താഴിനെക്കുറിച്ചും വിനയ സംസാരിച്ചു. മണിചിത്രത്താഴിൽ തനിക്ക് അത്രയൊന്നും ചെയ്യാനില്ലെന്നാണ് ഷൂട്ടിങ്ങ് സമയത്തു വിചാരിച്ചിരുന്നത്, എന്നാൽ ആ ചിത്രം ഉണ്ടാക്കിയ ഇംപാക്റ്റ് പറഞ്ഞറിയിക്കാനാവില്ലെന്നും മണിചിത്രത്താഴ് വെറും പടമല്ല ചരിത്രസംഭവം തന്നെയാണെന്നും വിനയ പറഞ്ഞു

മണിചിത്രത്താഴിലെ ഡയലോഗ് അവതരിപ്പിച്ചതിനൊപ്പം റിമിക്കു വേണ്ടി അസലൊരു ഹിന്ദി ഗാനവും വിനയ പ്രസാദ് ആലപിച്ചു. സീരിയൽ തിരക്കുകളുണ്ടെങ്കിലും തന്റെ സ്വപ്നം ലക്ഷ്യത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിൽ കൂടിയാണിപ്പോൾ വിനയ. കന്നടയിൽ ഒരു സിനിമ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്യാൻ പോവുകയാണെന്നതാണ് ആ വാർത്ത. 

സീരിയലിൽ വിനയയുടെ മകളായി അഭിനയിക്കുന്ന മാളവിക വെയിൽസും നടന്മാരായ ശ്രീനിഷും സുഭാഷും ഒന്നും ഒന്നും മൂന്നിന്റെ മാറ്റുകൂട്ടി. നല്ലൊരു നൃത്തത്തിലൂടെ വേദി കീഴടക്കിയ മാളവികയുടെ പ്രണയ സങ്കൽപങ്ങളും റിമി ചോദിച്ചു. അതിൽ മലയാളിയായിരിക്കണം എന്നതാണ് മാളവികയുടെ ആദ്യ ആവശ്യം, ഒപ്പം തന്നെ മനസ്സിലാക്കുകയും വേണം, പുറംമോടിയിൽ അത്ര പ്രാധാന്യം കൊടുക്കുന്നുമില്ല. 

പാലക്കാടു ജനിച്ച് ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ശ്രീനിഷിനോടും റിമി ഭാവിവധുവിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ ചോദിച്ചു. കാണാൻ സുന്ദരിയായിരിക്കണം മലയാളിയാകണം എന്നൊക്കെയാണ് ശ്രീനിഷിന്റെ ആഗ്രഹം. 

അമ്മുവിന്റെ അമ്മയിലെ മറ്റൊരു പ്രധാന താരമായ സുഭാഷ് നടി സൗപർണികയുടെ ഭർത്താവു കൂടിയാണ്. ആദ്യം അൽപം പേടിയോടെയാണ് അഭിനയിച്ചു തുടങ്ങിയതെങ്കിലും ഭാര്യയുടെ പിന്തുണ വേണ്ടുവോളമുണ്ടെന്നും ഇപ്പോൾ കൂളായെന്നും സുഭാഷ് പറഞ്ഞു. പ്രേക്ഷകർക്കു സർപ്രൈസായി സുഭാഷിന്റെ പത്നി സൗപർണികയെ വേദിയിലേക്കു ക്ഷണിക്കുകയും ചെയ്തു റിമി. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam

related stories