Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് നടികൾ എങ്ങനെയാണ് ഇത്ര സുന്ദരികളായിരിക്കുന്നത്

Kareena,Katrina, Aishwarya,Deepika

ബോളിവുഡ് നടികളെ നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ല. മൃദു ചർമം, ഒഴുകിക്കിടക്കുന്ന തലമുടി, കൊതിപ്പിക്കുന്ന കൈകൾ, സെക്സി കാലുകൾ....അവർ എങ്ങനെയാണ് ഇത്ര സുന്ദരിയായിരിക്കുന്നത്. അവരൊക്കെ സ്ഥിരം ബ്യൂട്ടി പാർലറിലല്ലേ എന്നല്ലേ നമ്മുടെ വിചാരം. പക്ഷേ ഇവർ ദിവസവും ഫേഷ്യലും ക്ലീൻ അപും മറ്റും ചെയ്യുന്നില്ല. മേക്കപ്പ് പോലും പലരും സ്വയം ആണു ചെയ്യുന്നത്. സൗന്ദര്യസംരക്ഷണത്തിനാകാട്ടെ സ്വന്തം വീട്ടിലെ അടുക്കളയിലേക്കു തിരിയും പലരും. നമ്മളൊക്കെ ചെയ്യുന്നതുപോലെ മഞ്ഞളും കടലമാവും തൈരും ഫ്രൂട്ട് മാസ്കും ഒക്കെ നടത്തിയുള്ള പരീക്ഷണങ്ങൾ. ആഴ്ചയിലൊരിക്കൽ ശരീരം മുഴുവൻ ഹോട്ട് ഓയിൽ മസാജ്, തലയിൽ ഓയിൽ മസാജ് ചെയ്ത് ആവികൊള്ളിക്കൽ, മാസത്തിലൊരിക്കൽ ക്ലീൻ അപ്... ഇങ്ങനെ പോകുന്നു സൗന്ദര്യസംരക്ഷണം. 

ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ മേക്കപ് അണിയാത്ത കരീന,  മുഖത്തും കൈകളിലും നിറയെ മോയിസ്ചറൈസർ പുരട്ടി ലിപ് ഗ്ലോസ് മാത്രം അണിഞ്ഞു യാത്ര ചെയ്യുന്ന പ്രിയങ്ക ചോപ്ര, ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ  കൈകളും കാലുകളും മസാജ് ചെയ്യുന്ന വിദ്യാ ബാലൻ. സൗന്ദര്യ സംരക്ഷണത്തിന് ഓരോരുത്തർക്കും പറയാനുണ്ട് ഓരോ കഥകൾ. 

Deepika

 ∙ദീപിക പദുക്കോൺ

നീളമുള്ള കാലുകൾ, സുന്ദരമായ ചർമം, കൊതിപ്പിക്കുന്ന ഫിഗർ.  ദീപിക പദുക്കോണിനെ ആരാധകരുടെ ഇഷ്ടതാരമാക്കാ‍ൻ മറ്റെന്തു വേണം. കുളിക്കാൻ വീര്യം കുറഞ്ഞ സോപ്പ്, ആഴ്ചയിലൊരിക്കൽ ഹോട്ട് ഓയിൽ മസാജ്, മാസത്തിലൊരിക്കൽ ക്ലീൻ അപ്... ഇതൊക്കെയാണു ദീപിക പദുക്കോണിന്റെ  തിളങ്ങുന്ന ചർമത്തിനു പിന്നിൽ. 

Katrina Kaif

∙കത്രീന കൈഫ് 

മനോഹരമായ ചുണ്ടും ഭംഗിയുള്ള സ്കിന്നുമുള്ള കത്രീന ഏതു മേക്കപ്പിലും ഏതു വേഷത്തിലും അതി സുന്ദരിയാണ്. അൽപം എണ്ണമയമുള്ള ചർമമാണു കത്രീന കൈഫിന്റേത്. അതുകൊണ്ട് ഇടയ്ക്കിടെ മിനറൽ മഡ് മാസ്ക് ഇടും.  പിന്നെ ബോഡി റിലാക്സ് ചെയ്യാൻ യോഗയും മസാജും ഉൾപ്പെടെയുള്ള ചര്യകളും.   

 Kareena Kapoor

∙കരീന കപൂർ 

പിങ്ക് കവിളുകളും ചുവന്ന ചുവന്ന ചുണ്ടുകളും. കരീനയെന്ന പേരു കേൾക്കുമ്പോൾ മനസിലെത്തുന്നത് ഇതൊക്കെയല്ലേ. ഷൂട്ടിങ് ഇല്ലെങ്കിൽ മേക്കപ്പ് ഇടില്ല കരീന. മേക്കപ്പ് മുഴുവൻ നീക്കിയ ശേഷം മോയിസ്ചറൈസർ പുരട്ടും. സ്കിന്നിന് ആവശ്യത്തിനു റെസ്റ്റ് കൊടുത്താൽ സ്കിൻ പ്രോബ്ലംസ് മാറി നിൽക്കുമെന്നാണു കരീനയുടെ പക്ഷം. പിന്നെ ദിവസവും സൂര്യനമസ്കാരം. സ്ട്രിക്ട് വെജിറ്റേറിയൻ ഫൂഡ്. സ്കിന്നിനെ ശല്യപ്പെടുത്തുന്ന യാതൊന്നുമില്ല കരീനയുടെ ജീവിതത്തിൽ.‌

Aishwarya Rai

∙ഐശ്വര്യ റായ് ബച്ചൻ 

ഐശ്വര്യ റായിയുടെ സൗന്ദര്യസംരക്ഷണംം അടുക്കളയിലാണു തുടങ്ങുന്നത്. കടലമാവും മഞ്ഞളും തൈരും ചേർന്ന മിശ്രിതം മുഖത്തു പുരട്ടും. മോയിസ്ചറൈസറായി ഇടയ്ക്കിടെ മുഖത്തു പുരട്ടുന്നത് തൈര്. ഫേസ് പായ്ക്കിടുന്നത് കുക്കുംബർ പായ്ക്ക്. ഇത്രയുമൊക്കെ ചെയ്താൽ ആവശ്യത്തിന് സ്കിൻ കെയർ ആകുമെന്ന് ഐശ്വര്യ. 

ടോൺ ഡൗൺ മേക്കപ്പിനോടാണ് ഐശ്വര്യയ്ക്കു പ്രിയം. പിങ്ക്, പീച്ച്, ബ്രൗൺ ഷേഡുകളിലാണു ഐ, ലിപ്, ചീക്സ് മേക്കപ്പ്.  ഗ്രേ, ബ്രൗൺ, ബ്ലാക്ക് നിറങ്ങളിൽ ഐ മേക്കപ്പ്. മനോഹരമായ നീലക്കണ്ണുകൾ അധികം മറയ്ക്കുന്ന മേക്കപ് ഒന്നും ചെയ്യില്ല ഐശ്വര്യ. 

Read more: Viral stories in Malayalam