Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റെഫിഗ്രാഫ് ആയുർവേദ ടൂറിസം ബ്രാൻഡ് അംബാസിഡർ

Steffy Graf

മുൻ ടെന്നീസ് ലോകഒന്നാംനമ്പർ താരം സ്റ്റെഫിഗ്രാഫ് ഇനി കേരള ആയുർവേദ ടൂറിസം ബ്രാൻഡ് അംബാസിഡർ. ആയുർവദേ ടൂറിസത്തെ യൂറോപ്യൻരാജ്യങ്ങളിലുൾപ്പെടെ പ്രചാരത്തിലാക്കുന്നതിന്റെ ഭാഗമായാണിത്. ആയുർവേദ ടൂറിസം അംബാസിഡറാക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ നേരത്തെ സർക്കാർ സ്റ്റെഫി ഗ്രാഫിനെ സമീപിച്ചിരുന്നു. മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിലുണ്ടായ കുറവാണ് വിദേശ താരങ്ങളെ അംബാസിഡർമാർ ആയി പരിഗണിച്ചതിനു പിന്നിൽ. ടൂറിസം കേന്ദ്രത്തിൽ ഒരാഴ്ച്ച തങ്ങിക്കൊണ്ടുള്ള സുഖചികിത്സയാണ് ആയുർവേദ ടൂറിസം മുന്നോട്ടു വെക്കുന്നത്.

സ്റ്റെഫി ഗ്രാഫിനൊപ്പം രാജ്യത്തിനകത്തുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെയും മറ്റൊരു ബ്രാൻഡ് അംബാസിഡർ ആക്കാൻ സർക്കാരിന് പദ്ധതിയുണ്ട്.