മുടിയഴകിനെക്കുറിച്ച് സ്ത്രീകൾക്ക് കരുതൽ കൂടുമ്പോഴും കെമിക്കൽ ട്രീറ്റ്മെന്റ് നടത്തിയ മുടി എങ്ങനെ പരിപാലിക്കണമെന്ന് പലർക്കും അറിയില്ല. ഫലമോ സ്റ്റൈലൈസ് ചെയ്ത മുടി വേഗത്തിൽ പൊട്ടിപ്പോകും. ട്രീറ്റഡ് ഹെയർ ഭംഗിയായി നിലനിൽക്കണമെങ്കിൽ ചില തെറ്റിദ്ധാരണകൾ തിരുത്തണം.
1 എണ്ണ തേക്കേണ്ട കാര്യമില്ല
യാഥാർഥ്യം: – തലയോട്ടിയിലെ ചർമം മറ്റെവിടെയുമുള്ള ചർമം പോലെ ക്ലെൻസിങ്ങും മോയ്‌സ്‌ചറൈസിങ്ങും ടോണിങ്ങും ആവശ്യമുള്ളതാണ്. ക്ലെൻസിങ് നടക്കുന്നത് ഷാംപൂ വഴിയാണെങ്കിൽ, ടോണിങ് ചീകൽ വഴിയും മോയ്‌സചറൈസിങ് എണ്ണ തേയ്‌ക്കൽ വഴിയുമാണ്. കണ്ടീഷനറുകൾ ഒരിക്കലും എണ്ണയ്‌ക്ക് പകരമാകുന്നില്ല. അവ മുടിപ്പുറമേ മാത്രമാണ് പ്രവർത്തിക്കുന്നത്. ഹെയർ ക്യൂട്ടിക്കിളുകൾ അടച്ച് മുടി തിളങ്ങാൻ സഹായിക്കൽ മാത്രമാണ് കണ്ടീഷനറുകളുടെ ധർമം. തലയോട്ടിയിലെ ചർമം മോയ്‌സ്‌ചറൈസ് ചെയ്യണമെങ്കിൽ എണ്ണ തന്നെ വേണം. ചർമത്തിലെ സ്വാഭാവിക എണ്ണമയത്തിനു വേണ്ടവിധത്തിൽ മോയ്‌സ്‌ചറൈസിങ് കർമം നിർവഹിക്കാനുള്ള പ്രേരകശക്‌തി കൂടിയാണ് ഇതര എണ്ണകൾ നൽകുന്നത്. അറ്റം പിളർന്ന് മുടിയുടെ ഭംഗി പോകാതിരിക്കാനും എണ്ണയിടൽ ആവശ്യമാണ്.
2 ചൂട് മുടിക്ക് ദോഷം ചെയ്യില്ല
യാഥാർഥ്യം :–ചൂട് ഉപയോഗിച്ച് മുടി ട്രീറ്റ് ചെയ്യുന്ന ഹെയർ ഡ്രയറുകളാകട്ടെ, കേളിങ് ടോങ്ങുകളാകട്ടെ മുടിയുടെ സ്വാഭാവിക ഭംഗിയും ആരോഗ്യവും പയ്യെപ്പയ്യെ നശിപ്പിക്കും. മുടിയിൽ കളറിങ് പോലുള്ള കെമിക്കൽ ട്രീറ്റ്‌മെന്റുകൾ നടത്തുമ്പോഴും ഇങ്ങനെ സംഭവിക്കാം. ചൂട് അമിതമായി പ്രയോഗിക്കപ്പെടുമ്പോൾ മുടിയുടെ പ്രോട്ടീൻ ബോണ്ടുകൾ തകർക്കപ്പെടുന്നു. മുടി സ്‌റ്റൈൽ ചെയ്യാൻ ഡ്രയറുകൾ, കേളറുകൾ ഒഒക്കെ ഉപയോഗിക്കും മുൻപ് ഹീറ്റ് പ്രൊട്ടക്‌ടിങ് പ്രോഡക്‌ടുകൾ ഉപയോഗിക്കുക. അയൺ സ്‌റ്റൈലിങ് ടൂളുകളേക്കാൾ സെറാമിക് സ്‌റ്റൈലിങ് ടൂളുകളാണ് മികച്ചത്.
(വിവരങ്ങൾ: – മാഗ്‌ലിൻ ജാക്സൺ, ഹെർ ചോയ്സ് ബ്യൂട്ടി പാർലർ, തോപ്പുംപടി)
Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam