Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയില്ല ഒരൊറ്റ മുഖക്കുരു, അംബികാപിള്ളയുടെ 11 സൂപ്പർ ടിപ്സ്

pimple

കൗമാരക്കാരുടെ പ്രധാന പ്രശ്നമാണ് മുഖക്കുരു, ചിലപ്പോൾ പ്രായപൂര്‍ത്തിയായവരിലും മുഖക്കുരു കാണാറുണ്ട്.  പരസ്യങ്ങളിൽ കാണുന്ന ഉല്‍പ്പന്നങ്ങളൊക്കെ എത്ര പുരട്ടിയിട്ടും മുഖക്കുരുവിനു മാത്രം ഒരു കുറവുമില്ലെന്നു പരാതിപ്പെടുന്നവരുണ്ട്. അത്തരക്കാർക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റും മേക്അപ് ആർട്ടിസ്റ്റുമായ അംബിക പിള്ള. ദൈനംദിന കാര്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു പാടെ ഇല്ലാതാക്കാമെന്നാണ് അംബിക പിള്ള പറയുന്നത്. അവ ഏതൊക്കെയെന്നു നോക്കാം. 

ambika അംബികാപിള്ള

1. മൃതകോശങ്ങളും അമിത എണ്ണമയവും നീക്കം ചെയ്യാനായി ദിവസവും ഉറങ്ങുംമുമ്പ് നന്നായി മുഖം കഴുകാം.

2. നിങ്ങൾ തിരഞ്ഞെടുക്കുന്ന സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളും മുഖക്കുരുവിനായി തേക്കുന്ന ലോഷനുമെല്ലാം രോമകൂപങ്ങളെ മൂടപ്പെടുന്നതല്ലെന്നും എണ്ണമയമുള്ളതല്ലെന്നും ഉറപ്പു വരുത്തുക. 

3. ചൂടുള്ള സമയത്തും വ്യായാമത്തിനു ശേഷവും വിയർപ്പു നന്നായി തുടച്ചു കളയുക. 

4. തലയോട്ടിയും മുടിയുമെല്ലാം എല്ലായ്പ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക. താരനുള്ളവരാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. താരൻ മുഖത്തെ രോമകൂപങ്ങളെ അടഞ്ഞു കിടന്ന് കൂടുതൽ മുഖക്കുരു സൃഷ്ടിക്കും. 

5. ഒരു വട്ടം ധരിച്ച വസ്ത്രങ്ങൾ വൃത്തിയാകാതെ പിന്നീടു ധരിക്കരുത്.  ബ്ലാങ്കറ്റുകളും ഷീറ്റുകളും എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക.

6. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ശുദ്ധമായ പച്ചക്കറിയും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

7. കൈകൾ കൊണ്ട് മുഖത്തോ കവിളിലോ എപ്പോഴും തൊടാതിരിക്കുക

8. മുഖക്കുരു ഒരിക്കലും പൊട്ടിക്കാതിരിക്കുക. 

9. ധാരാളം വെള്ളം കുടിക്കുക. 

10. അലോ വെരാ ജെൽ- അലോവേര പ്ലാന്റിൽ നിന്നും നേരിട്ടെടുത്ത ജെല്‍ മുഖക്കുരു ഉള്ള ഭാഗങ്ങളിൽ പുരട്ടുന്നത് ഫലം ചെയ്യും.

11. കടലുപ്പ്- കടലുപ്പ് ചൂടുവെള്ളത്തിലിട്ട് അലിയിച്ചതിനു ശേഷം മുഖത്തേക്കു സ്പ്രേ ചെയ്യാം. കുളി കഴിഞ്ഞതിനു ശേഷമാണ് ഇങ്ങനെ ചെയ്യേണ്ടത്. കുറച്ചു ദിവസങ്ങള്‍ക്കകം ഫലം കാണും.

Read more: Beauty Tips in Malayalam