Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥയിലെ രാജകുമാരികളെപ്പോലെ അഞ്ചാം വയസിൽ അവൾ വിവാഹിതയായി, കാരണം!

Eileidh വധു ഈലിദ് പാറ്റേഴ്സണിനു പ്രായം അഞ്ചും വരൻ ഹാരിസൺ ഗ്രിയറിനു പ്രായം ആറുമായിരുന്നു ..

വെള്ളക്കല്ലു പതിപ്പിച്ച ക്രൗണും മുട്ടിനും കീഴെ നിൽക്കുന്ന നെറ്റുമിട്ട് പിങ്ക് നിറത്തിലുള്ള  അസൽ ഗൗണും ധരിച്ച് വധു എത്തുകയായി. വരനും അതിസുന്ദരനായി കടന്നുവന്നു, പക്ഷേ നാം കാണാറുള്ളതു പോലുള്ള ഒരു വരനോ വധുവോ ആയിരുന്നില്ല അവർ. കാരണം വധു ഈലിദ് പാറ്റേഴ്സണിനു പ്രായം അഞ്ചും വരൻ ഹാരിസൺ ഗ്രിയറിനു പ്രായം ആറുമായിരുന്നു. മരണത്തിനു കാതോർത്തു കിടക്കുന്ന ഈലിദിന്റെ അവസാനത്തെ ആഗ്രഹങ്ങളുടെ പട്ടികയിലാണ് വിവാഹവും ഇടംപിടിച്ചത്. 

കാന്‍സർ രോഗബാധിതയായി ഭൂമി വിട്ടു പോകുംമുമ്പ് ഈലിദിന്റെ ആഗ്രഹങ്ങളൊക്കെ നടത്തിക്കൊടുക്കാനുള്ള പരിശ്രമത്തിലാണ് അവളുടെ മാതാപിതാക്കൾ. അങ്ങനെ ചോദിച്ചപ്പോഴാണ് തന്റെ പ്രിയസുഹൃത്തായ ഹാരിസണിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഈലിദ് പറഞ്ഞത്. അങ്ങനെ ഇക്കഴി‍ഞ്ഞ ഞായറാഴ്ച്ച ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഇരുവരുടെയും വിവാഹം ആഘോഷമായി ന‌ടത്തുകയും ചെയ്തു. 

eileid-1 ആ ദിവസമാകെ ഈലീദ് സന്തുഷ്ടയായിരുന്നുവെന്ന് അമ്മ ഗെയ്‌‌ൽ പറയുന്നു. കുട്ടികൾക്കൊപ്പം ആടിയും പാടിയും ഈലിദ് സ്വയംമറന്ന് ആഘോഷിക്കുകയായിരുന്നു...

ഈലിദും ഹാരിസണിനുമിടയിലെ ആത്മബന്ധം പറഞ്ഞറിയിക്കാനാവില്ലെന്ന് ഇരുവരുടെയും മാതാപിതാക്കൾ പറയുന്നു. ഈലിദിന്റെ അവസ്ഥ ഹാരിസണിന് മനസിലാക്കാൻ കഴിയുന്നുണ്ടെന്നും അവൾക്കു വേണ്ടി എന്തു ചെയ്യാനും ഹാരിസൺ തയ്യാറാണെന്നും പറയുന്നു. ചടങ്ങിനിടെ ഈലിദിനെയും ഹാരിസണിനെയും ഔദ്യോഗികമായി ബെസ്റ്റ് ഫ്രണ്ട്സ് ഫോർഎവർ ആയി പ്രഖ്യാപിച്ചതോടെ ഇരുവരും ഓഡിറ്റോറിയത്തിലേക്കെത്തി. ശേഷം സൈയുടെ ഗന്നം സ്റ്റൈൽ എന്ന ഗാനത്തിന് ചുവടുവെക്കുകയും ചെയ്തു. 

ആ ദിവസമാകെ ഈലീദ് സന്തുഷ്ടയായിരുന്നുവെന്ന് അമ്മ ഗെയ്‌‌ൽ പറയുന്നു. കുട്ടികൾക്കൊപ്പം ആടിയും പാടിയും ഈലിദ് സ്വയംമറന്ന് ആഘോഷിക്കുകയായിരുന്നു. ഇതെല്ലാം അവളുടെ അവസാന ഓർമകൾ ആയിക്കൊണ്ടിരിക്കുകയാണ്. 

eileid-2 ഈലിദിനും ഹാരിസണിനുമിടയിലെ ആത്മബന്ധം പറഞ്ഞറിയിക്കാനാവില്ലെന്ന് ഇരുവരുടെയും മാതാപിതാക്കൾ പറയുന്നു...

തനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടെന്നും വലുതാകുമ്പോൾ അവനെ വിവാഹം കഴിക്കുമെന്നും ഈലിദ് എപ്പോഴും പറയുമായിരുന്നുവെന്ന് അവളുടെ ഡോക്ടർമാരും നഴ്സുമാരും പറയുന്നു. 

2015ൽ ഈലിദിന് കാൻസറാണെന്നു കണ്ടുപിടിച്ചപ്പോൾ മുതൽ മകൾക്കു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഗെയ്‌ൽ കുട്ടികളിലെ കാൻസർ എന്ന വിഷയത്തിൽ നിരവധി ബോധവൽക്കരണ പരിപാടികളും നടത്തുന്നുണ്ട്.  

Read more: Love n Life, Trending