Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ആളും ആരവവുമില്ലാതെ ഞങ്ങളുടെ ഉണ്ണിയുടെ കല്യാണം കഴിഞ്ഞു'' കെ കെ ലതികക്ക്  അഭിനന്ദനപ്രവാഹം!

lathika-son-marriage

ആദർശം വാക്കുകളിൽ മാത്രം ഒതുക്കി നിർത്തുന്ന രാഷ്ട്രീയക്കാരിയല്ല താനെന്നു തെളിയിച്ചുകൊണ്ട് കുറ്റിയാടി എംഎൽഎ കെ കെ ലതിക. ആളും ആരവവും ഒന്നും ഇല്ലാതെ വളരെ ലളിതമായി ലളിതകയുടെ രണ്ടാമത്തെ മകൻ വിവാഹിതനായി. വിവാഹത്തിൽ കാണിച്ച ലാളിത്യം വിവാഹവാർത്ത പങ്കുവയ്ക്കുന്നതിലും ലതിക കാണിച്ചു.

മകന്റെയും വധുവിന്റെയും ചിത്രത്തിനൊപ്പം വളരെ ചുരുങ്ങിയ വാക്കുകളിൽ, തന്റെ ഫെയ്സ്ബുക് അകൗണ്ട് വഴിയാണ് ലതിക വിവാഹവാർത്ത അറിയിച്ചത്. ഞങ്ങളുടെ ഉണ്ണിയുടെ( ഇളയമകന്റെ) വിവാഹം കഴിഞ്ഞു. ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടു പേരും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി എന്ന ഒരൊറ്റ പോസ്റ്റിൽ കഴിഞ്ഞു വിവാഹവാർത്ത പങ്കുവയ്ക്കൽ.

ലളിതമായി നടത്തിയ വിവാഹത്തെ ധാരാളംപേർ പിന്തുണച്ചു. വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികൊണ്ടും കെകെ ലളിത മാതൃകയാണെന്ന് ധാരാളം പേർ എഴുതി. 

Read more Wedding Lifestyle