Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കാണ് സത്യം! മൂന്നാം വയസ്സിൽ കൂട്ടുകാരിക്കു കൊടുത്ത വാക്കു പാലിച്ചു, ഒരപൂർവ പ്രണയകഥ

Matt Grodsky and Laura Scheel മാറ്റും ലോറയും ബാല്യകാലചിത്രവും വിവാഹശേഷവും

കൊച്ചുകുട്ടികളായിരിക്കുന്ന സമയത്ത് നമുക്കെല്ലാം ഒ‌ട്ടേറെ കളിക്കൂട്ടുകാരുണ്ടാകും. അവരിൽ ചിലരോടെങ്കിലും തമാശയ്ക്കു പറയും വലുതാകുമ്പോൾ ഞാൻ നിന്നെയായിരിക്കും കല്യാണം കഴിക്കുക എന്ന്. എന്നുകരുതി അതാരും ഗൗരവമായി എടുക്കുകയില്ല, വളർന്നു കഴിയുമ്പോൾ കുട്ടിക്കാലത്തെ രസമുള്ള ഓർമകൾ മാത്രമായി മാറുകയാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തനായിരിക്കുകയാണ് മാറ്റ് ഗ്രോഡ്സ്കി എന്ന യുവാവ്. തന്റെ മൂന്നാം വയസില്‍ കൂട്ടുകാരിക്കു വിവാഹ വാഗ്ദാനം നല്‍കിയ ആ കൊച്ചുപയ്യൻ വളർന്നു വലുതായപ്പോഴും ആ വാക്കു പാലിച്ചിരിക്കുകയാണ്. 

laura-mat-1 ലോറ ഷീൽ എന്ന തന്റെ കൂട്ടുകാരിയോട് മാറ്റ് നഴ്സറി കാലത്താണ് വലുതാകുമ്പോൾ നിന്നെ വിവാഹം കഴിക്കുമെന്നു പറഞ്ഞത്...

കേട്ടു കഴിയുമ്പോൾ സിനിമാക്കഥ പോലെ തോന്നുമെങ്കിലും സംഗതി യഥാർഥത്തിൽ സംഭവിച്ചതാണ്. ഇരുപതു വർഷം മുമ്പാണ് ആ കല്യാണക്കഥയുടെ തുടക്കം. ലോറ ഷീൽ എന്ന തന്റെ കൂട്ടുകാരിയോട് മാറ്റ് നഴ്സറി കാലത്താണ് വലുതാകുമ്പോൾ നിന്നെ വിവാഹം കഴിക്കുമെന്നു പറഞ്ഞത്. ഇക്കഴിഞ്ഞ ഡിസംബറിൽ മാറ്റ് ആ വാക്കു യാഥാർഥ്യമാക്കുകയും ചെയ്തു.  'ദ വേ വീ മെറ്റ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ സഹിതം നൽകിയതോടെയാണ് ഈ അപൂർവ പ്രണയകഥ വീണ്ടും ചർച്ചയായത്. മാറ്റിന്റെ വാക്കുകളിലേക്ക്..

laura-mat-2 എന്തായാലും മനസ്സിൽ ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ കഴിഞ്ഞ മാറ്റ് ഭാഗ്യവാനെന്നാണ് പലരും പറയുന്നത്...

''ലോറയും ഞാനും പ്രീസ്കൂളിൽ പഠിക്കുന്നതിനിടെയാണ് കണ്ടുമു‌ട്ടുന്നത്. മൂന്നു വയസുകാരനായിരുന്ന എന്റെ അക്കാലത്തെ ഓർമകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് വലുതാകുമ്പോൾ ഞാൻ ലോറയെ വിവാഹം കഴിക്കും എന്ന പ്രഖ്യാപനമാണ്. കുട്ടിക്കാലത്ത് എന്നെ ഊഞ്ഞാലാടാൻ പഠിപ്പിച്ചതും ചിത്രങ്ങൾ വരയ്ക്കാൻ പഠിപ്പിച്ചതും മര്യാദയ്ക്കു ഭക്ഷണം കഴിക്കാൻ പഠിപ്പിച്ചതുമൊക്കെ അവളായിരുന്നു. കണ്ണുപൊത്തിക്കളിക്കുന്നതും ഓടിക്കളിക്കുന്നതുമൊക്കെ കഴിഞ്ഞ് ഉറങ്ങാൻ നേരത്തും ഞങ്ങൾ ഒന്നിച്ചായിരുന്നു. പിന്നീട് സ്കൂൾ കാലഘട്ടത്തിലേക്കു മാറിയതോടെ ഞ​ങ്ങൾ തമ്മിലുള്ള കണ്ടുമുട്ടൽ ഇല്ലാതായി, തുടർന്നുള്ള ഏഴുവർഷക്കാലം ക്രിസ്മസ് കാലത്തെ കാർഡുകളായിരുന്നു ഞങ്ങളുടെ കുടുംബങ്ങളെ വീണ്ടും ഒരുമിപ്പിച്ചിരുന്നത്.  

laura-mat-3 ''മൂന്നു വയസുകാരനായിരുന്ന എന്റെ അക്കാലത്തെ ഓർമകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് വലുതാകുമ്പോൾ ഞാൻ ലോറയെ വിവാഹം കഴിക്കും എന്ന പ്രഖ്യാപനമാണ്''..

ഹൈസ്കൂള്‍ കാലത്ത് ഒരു പൊതുസുഹൃത്തിലൂടെ ഞങ്ങള്‍ വീണ്ടും സുഹൃത്തുക്കളായി. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഞങ്ങൾക്കിടയിൽ പ്രണയം മൊട്ടിട്ടു. പിന്നീടു വേറെ സ്കൂളിലേക്കു മാറിയപ്പോൾ പോലും ഞങ്ങൾ പ്രണയം കൈവിട്ടില്ല. വെവ്വേറേ രാജ്യങ്ങളിലെ കോളജ് പഠനകാലത്തും ഞങ്ങൾ ബന്ധം മുറുകെപിടിച്ചു. അങ്ങനെ 2015 മേയ് 23നാണ് എന്റെ ആ പഴയ സ്കൂള്‍ കാലത്തെ പ്രതിജ്ഞ സത്യമാക്കാൻ ഞാന്‍ തീരുമാനിക്കുന്നത്. എല്ലാത്തിനും തുടക്കമായ ആ പ്രീസ്കൂൾ ക്ലാസ്മുറിയിൽ വച്ചുതന്നെ ഞാൻ അവളെ ജീവിതത്തിലേക്കു ക്ഷണിച്ചു''.

Laura Mat ''എല്ലാത്തിനും തുടക്കമായ ആ പ്രീസ്കൂൾ ക്ലാസ്മുറിയിൽ വച്ചുതന്നെ ഞാൻ അവളെ ജീവിതത്തിലേക്കു ക്ഷണിച്ചു''...

മാറ്റ് പ്രൊപോസ് ചെയ്യാൻ തീരുമാനിക്കുന്ന ദിവസം ലോറയ്ക്ക് അതേക്കുറിച്ച് അറിയുമായിരുന്നില്ലത്രേ. എന്തായാലും മനസ്സിൽ ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ കഴിഞ്ഞ മാറ്റ് ഭാഗ്യവാനെന്നാണ് പലരും പറയുന്നത്. കുട്ടിക്കാലത്തെ പോലെ തന്നെ ജീവിതത്തിലുടനീളം ആ സൗഹൃദം തുടരട്ടെ എന്നാശംസിക്കുകയാണ് ഇരുവരുടെയും കഥ കേട്ടവരാകെ. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam, Download Soul mate