Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചകക്കാരൻ, ഡ്രൈവർ, ഹോട്ടലുടമ, ഒടുവിൽ ദേ... ഷെഫ്!!!

Lijo ലിജോയെന്ന വ്യക്തിയെ മലയാളികൾ തിരിച്ചറിഞ്ഞത് മഴവിൽ മനോരമയിലെ ദേ ഷെഫ് എന്ന കുക്കിംഗ് റിയാലിറ്റി ഷോയിലൂടെയാണ്.

തൃശൂർ ജില്ലയിലെ ഇളന്തിക്കര എന്ന ഗ്രാമത്തിൽ ഒരു ബസ്‌ കണ്ടക്ടർ ആയി ജീവിച്ച ലിജോ ഇന്ന് നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. ലിജോയെന്ന വ്യക്തിയെ മലയാളികൾ തിരിച്ചറിഞ്ഞത് മഴവിൽ മനോരമയിലെ ദേ ഷെഫ് എന്ന കുക്കിംഗ് റിയാലിറ്റി ഷോയിലൂടെയാണ്. മൂന്ന് ദേ സ്റ്റാർ നേടിയ ദേ ഷെഫിലെ ഏക മത്സരാർത്ഥി, സെമി ഫൈനൽസിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിച്ച ആദ്യത്തെ ദേ ഷെഫ് മത്സരാർത്ഥി, എന്നിവയാണ് ദേ ഷെഫിലെ ലിജോയുടെ വിശേഷണങ്ങൾ. ജനിച്ച് വളർന്ന നാടിന്റെ പേരും പ്രശസ്തിയും ദേ ഷെഫിലൂടെ ഉയർത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ലിജോ ഇപ്പോൾ.

Lijo ഓരോ ഭക്ഷണങ്ങളും കഴിക്കുമ്പോൾ അതെല്ലാം തയ്യാറാക്കുന്നത് എങ്ങനെ? എന്ന് കുട്ടിക്കാലം മുതൽ ഞാൻ ചിന്തിക്കാറുണ്ടായിരുന്നു.

കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ ?

കുട്ടിക്കാലത്ത് ഞങ്ങൾ സ്ഥിരമായി കുളിയ്ക്കാൻ പോകാറുണ്ടായിരുന്ന സ്ഥലത്തിനടുത്ത് ചെറിയ ചായക്കടകൾ ഉണ്ടായിരുന്നു. പലപ്പോഴും ആ ചായക്കടകളുടെ മുൻപിൽക്കൂടി നടക്കുമ്പോൾ ഏത്തയ്ക്കപ്പം, ബോണ്ട തുടങ്ങിയവയുടെ കൊതിയൂറുന്ന മണം ലഭിക്കുമായിരുന്നു. അതിന്റെയെല്ലാം മണം അടിക്കുമ്പോൾ തന്നെ വായിൽ കപ്പലോടും (ചിരിക്കുന്നു). അത് കൊണ്ട് തന്നെ അമ്മച്ചി അറിയാതെ പലപ്പോഴും ആ ചായക്കടയിൽ നിന്നും പലഹാരങ്ങൾ വാങ്ങിച്ച് കഴിക്കുമായിരുന്നു. അങ്ങനെയാണ് എനിക്ക് ഭക്ഷണത്തിനോടും പാചകത്തിനോടും ഒരു താൽപര്യം വന്നത്. പാചകത്തെക്കുറിച്ച്‌ പഠിപ്പിക്കുന്ന ചില ക്ലാസ്സുകളിൽ അപ്പച്ചൻ എന്നെ ചേർത്തിരുന്നെങ്കിലും തുടർന്ന് പഠിക്കാൻ സാധിച്ചില്ല. കാരണം, ഞാൻ പത്തിൽ പഠിക്കുമ്പോൾ ആണ് അപ്പച്ചൻ മരിക്കുന്നത്. പിന്നീട് അത്രേം ചെറിയ പ്രായത്തിൽ കുടുംബത്തിന്റെ ബാധ്യതകൾ എല്ലാം ഏറ്റെടുക്കേണ്ടി വന്നു.

c പാചകത്തോടുള്ള താൽപ്പര്യം കൊണ്ട് ഞാൻ കുറച്ച് കാലം ഒരു ഹോട്ടലിൽ ട്രെയ്നിയായി ജോലി ചെയ്തിരുന്നു. അവിടുന്നാണ് എനിക്ക് പാചകത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് ലഭിച്ചത്.

പാചകത്തെക്കുറിച്ചുള്ള അറിവ് ലഭിച്ചത് എങ്ങനെ ?

ഓരോ ഭക്ഷണങ്ങളും കഴിക്കുമ്പോൾ അതെല്ലാം തയ്യാറാക്കുന്നത് എങ്ങനെ? എന്ന് കുട്ടിക്കാലം മുതൽ ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. പഠനത്തിന് ശേഷം, പാച്ചകത്തോടുള്ള താൽപ്പര്യം കൊണ്ട് ഞാൻ കുറച്ച് കാലം ഒരു ഹോട്ടലിൽ ട്രെയ്നിയായി ജോലി ചെയ്തിരുന്നു. അവിടുന്നാണ് എനിക്ക് പാചകത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് ലഭിച്ചത്. പിന്നീട് ആ ജോലി ഉപേക്ഷിച്ച് കുറച്ച് കാലം ബസ്‌ കണ്ടക്ടർ ആയി ജോലി ചെയ്തു. ആ ജോലിയും ഉപേക്ഷിച്ചു. അതിനുശേഷം ഞാൻ സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങി. ഇതിനിടയിൽ എനിക്കൊരു ആക്സിഡന്റ് സംഭവിക്കുകയും അൽപ്പം സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തത് കൊണ്ട് നല്ല രീതിയൽ ആ ഹോട്ടൽ തുടരാൻ സാധിച്ചില്ല. എന്നിരുന്നാൽ പോലും അവിടുന്നും പാച്ചകത്തെക്കുറിച്ച് അൽപ്പം അറിവ് ലഭിച്ചിരുന്നു.

Lijo ദേ ഷെഫിൽ സെലക്ഷൻ കിട്ടിയതിനോടോപ്പം, എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ മറ്റൊരു കാര്യം, പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നു എന്നതാണ്. ദേ ഷെഫിൽ വന്നതിനു ശേഷം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലതരം വിഭവങ്ങളെക്കുറിച്ച് പഠിക്കാനും സാധിച്ചു.

ദേ ഷെഫിലൂടെയാണോ ആദ്യമായി മീഡിയയ്ക്ക് മുൻപിൽ എത്തുന്നത്?

അല്ല. ഞാൻ ആദ്യമായി മീഡിയയ്ക്ക് മുൻപിൽ എത്തുന്നത് കൗമുദിയിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ്. ആ ഷോയിൽ ഞാൻ ഫൈനൽ വരെയെത്തി വിജയ്ക്കുകയും ചെയ്തു. അതിനു ശേഷമാണ് ഞാൻ ദേ ഷെഫിൽ എത്തുന്നത്.

ദേ ഷെഫിൽ എത്തിയതിന് ശേഷമുള്ള അനുഭവം ?

ദേ ഷെഫിൽ സെലക്ഷൻ കിട്ടിയതിനോടോപ്പം, എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ മറ്റൊരു കാര്യം, പ്രേക്ഷകർ എന്നെ തിരിച്ചറിയുന്നു എന്നതാണ്. ദേ ഷെഫിൽ വന്നതിനു ശേഷം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലതരം വിഭവങ്ങളെക്കുറിച്ച് പഠിക്കാനും സാധിച്ചു. തികച്ചും മറക്കാനാവാത്ത നല്ല അനുഭവങ്ങളാണ് ദേ ഷെഫിലെ ഇതുവരെ കഴിഞ്ഞ എപ്പിസോഡുകളിലൂടെ ലഭിച്ചത്. 

Your Rating: