Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതമുണ്ടോ? മെന്റലിസ്റ്റ് ആദി പറയുന്നു

aathi-6 "പ്രേതം" സിനിമ വന്നതിനു ശേഷം മെന്റലിസം പഠിക്കണമെന്നു പറഞ്ഞ് ധാരാളം അന്വേഷണങ്ങൾ വരാറുണ്ട്. അവരെല്ലാം ഇതിന്റെ എന്റർടെയ്നിങ് സൈഡ് മാത്രമാണ് കാണുന്നത്.

മനസ്സുകളുടെ പൂട്ടു തുറക്കാനുള്ള താക്കോൽ കിട്ടിയ ഒരു കുട്ടിയുടെ കഥയാണിത്. ലോകമവനെ ആദി എന്നു വിളിക്കുന്നു; ആദി. ദ് മെന്റലിസ്റ്റ്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് അവന്റെ സംശയം ഭൂതങ്ങളും പ്രേതങ്ങളുമൊക്കെയുണ്ടോ എന്നായിരുന്നു. അവയോടു സംസാരിക്കാൻ എന്തുവഴിയെന്ന് ഏറെയാലോചിച്ചിട്ടുമുണ്ട്. പലരോടും ചോദിച്ചു, ഒരുപാടു വായിച്ചു, ചിന്തിച്ചു. ഏറെ പ്രിയപ്പെട്ടൊരു ചങ്ങാതിയുടെ അകാലവേർപാടിൽ ഉല‍ഞ്ഞുപോയ ദിനങ്ങളിൽ അവനാലോചിച്ചതു മുഴുവൻ ആത്മാവിനോടു സംസാരിക്കുന്നതെങ്ങനെയെന്നാണ്. മെന്റലിസത്തിന്റെ നിഗൂഢപാതയിലേക്ക് ആ ചിന്ത അവനൊരു വിളക്കു കൊടുത്തു. പതിനാറുവർഷമായി ആദി ആ വഴികളിലൂടെ സ‍ഞ്ചാരം തുടങ്ങിയിട്ട്. നിഴലും വെളിച്ചവുമിടകലരുന്ന മനസ്സിന്റെ ഗൂഢമായ അടരുകളിലൂടെയുള്ള യാത്ര...

എന്താണ് പ്രേതം?

"പ്രേതം" എന്ന സിനിമയിൽ മെന്റലിസ്റ്റ് സ്പിരിറ്റിനോടു കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിവുള്ളയാളാണ്. പക്ഷെ സിനിമയിൽത്തന്നെ പറയുന്നുണ്ട് "പ്രേതം എന്നത് ഒരു ചിന്തയാണ്. അങ്ങനെ ആലോചിക്കാനാണിഷ്ടം." ശരിക്കുള്ള ജീവിതത്തിൽ പ്രേതത്തോടു സംസാരിക്കാൻ പറ്റില്ല. പ്രിയപ്പെട്ട ഒരാളുടെ വേർപാട് എല്ലാവർക്കും വേദനാജനകമാണ്. നല്ല കാര്യങ്ങൾക്കിറങ്ങുമ്പോൾ അവരോടു പ്രാർഥിക്കുന്നതും അവർ എല്ലാം കാണുന്നുണ്ടെന്ന ചിന്തയുമൊക്കെ വേണ്ടപ്പെട്ടവർക്ക് ഊർജം നൽകും. അവരുടെ ഓർമകൾ നമ്മെ പേടിപ്പിക്കുന്നില്ല. അവ ദൈവത്തെ ഓർക്കുന്നതുപോലെയാണ്. നമുക്കു പേടി തോന്നിയേക്കാവുന്ന മറ്റു പ്രേതങ്ങളും വേറെ ആരുടെയൊക്കെയോ ദൈവങ്ങളാവില്ലേ? അങ്ങനെ ചിന്തിക്കാനാണെനിക്കിഷ്ടം. പ്രേതം എന്നൊന്നില്ല എന്നാണ് ഇതുവരെയുള്ള പഠനത്തിൽനിന്നു മനസ്സിലാക്കിയതും.

Aathi മനസ്സുകളുടെ പൂട്ടു തുറക്കാനുള്ള താക്കോൽ കിട്ടിയ ഒരു കുട്ടിയുടെ കഥയാണിത്. ലോകമവനെ ആദി എന്നു വിളിക്കുന്നു; ആദി. ദ് മെന്റലിസ്റ്റ്.

ഫ്രം കാഞ്ഞങ്ങാട് ടു എറണാകുളം

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് സ്വദേശം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനിമേഷൻ പഠിക്കാൻ എറണാകുളത്തേക്ക്. പഠനത്തിനൊപ്പം മനസ്സിന്റെ വ്യാപാരങ്ങളെക്കുറിച്ചുള്ള വിവരശേഖരണവും വായനയും പഠനവും. സെമിനാറുകളിൽ പങ്കെടുത്തു, ലൈബ്രറികളിലും ഓൺലൈനിലുമായി കിട്ടാവുന്നത്ര വിവരം ശേഖരി‌ച്ചു, ഓൺലൈൻ കോഴ്സുകളും സഹായകമായി. അനിമേഷൻ കോഴ്സ് പൂർത്തിയാക്കി. മൈക്രോ എക്സ്പ്രഷൻ എന്ന വിഷയത്തിൽ പഠനം നടത്തണമെങ്കിൽ കലിഫോർണിയ‌ യൂണിവേഴ്സിറ്റിയിൽ പോയി ഒരു പ്രഫസറെ കാണേണ്ടിവരും. ഇനിയെന്ത് എന്ന ചിന്തയിൽ നിൽക്കുന്ന സമയം. When you want something, all the universe conspires in helping you to achieve it എന്നു പറഞ്ഞിട്ടില്ലേ പൗലോ കൊയ്‌ലോ. മിയാമിയിലെ ഒരു ആഡംബരക്കപ്പലിൽ പെർഫോമിങ് ആർട്ടിസ്റ്റായി കരാർ ഒപ്പിടാനുള്ള അവസരം ലഭിച്ചു. കപ്പലിൽ ഒരു മണിക്കൂർ ഷോ, ബാക്കി സമയം പഠനത്തിനായി ചിലവിടാം.Cultural Body Language പഠിക്കാൻ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനും സാധിച്ചു.

മെന്റലിസം ലൈഫ്സ്റ്റൈൽ

"പ്രേതം" സിനിമ വന്നതിനു ശേഷം മെന്റലിസം പഠിക്കണമെന്നു പറഞ്ഞ് ധാരാളം അന്വേഷണങ്ങൾ വരാറുണ്ട്. അവരെല്ലാം ഇതിന്റെ എന്റർടെയ്നിങ് സൈഡ് മാത്രമാണ് കാണുന്നത്. എനിക്കിതു ചെയ്യാൻ പറ്റിയാൽ എന്താവും, എന്തു രസമായിരിക്കും എന്നൊക്കെയുള്ള Wow ഫാക്ടർ മാത്രമെ അ‌വരെ ഇതിലേക്ക് ആകർഷിക്കുന്നുള്ളൂ. ഇങ്ങനെ വരുന്നവർക്ക് ഇതു പഠിക്കാൻ പറ്റില്ല. മാജിക്, ഹിപ്നോട്ടിസം, ബോഡി ലാംഗ്വിജ്, മൈക്രോ എക്സ്പ്രഷൻ എന്നിങ്ങനെ ഒരു മെന്റലിസ്റ്റിനെ സഹായിക്കുന്ന ധാരാളം വിഷയങ്ങളുണ്ട്. ഇവ പ്രത്യേകം പഠിക്കാൻ എളുപ്പമാണ്. പക്ഷേ ഇതെല്ലാം ചേർത്തുപയോഗിച്ച് എങ്ങനെ ഇങ്ങനെയൊരു ഇംപാക്ട് ഉണ്ടാക്കാമെന്നുമാത്രം എവിടെയും പഠിപ്പിക്കുന്നില്ല. ഇതൊരു തരത്തിൽ പറഞ്ഞാൽ ഒരു ആയിത്തീരലാണ്. പത്തോ പതിനഞ്ചോ വർഷം ഇതിനായി സമയം ചെലവഴിച്ച്, പഠിച്ച് എത്താൻ പറ്റുന്ന മേഖലയാണ്. അങ്ങനെ ലക്ഷ്യം വച്ചു പഠിക്കാൻ ആരും തയാറാകുമെന്നു തോന്നുന്നില്ല. ഇതൊരു സമർപ്പണമാണ്.

Aathi അവസാനം എവിടെയെത്തണമെന്ന് ആലോചിച്ചുറപ്പിച്ച്, അവിടുന്നു തിരിച്ച് ആലോചിക്കുകയാണ് ഗോൾ സെറ്റിങ്ങിൽ നല്ലത്. ഘട്ടം ഘട്ടമായി പ്ലാൻ ചെയ്യുമ്പോൾ ഒരുപാടു പ്രതിസന്ധികൾ നേരിടേണ്ടിവരും.

ഗോൾ സെറ്റിങ്

അവസാനം എവിടെയെത്തണമെന്ന് ആലോചിച്ചുറപ്പിച്ച്, അവിടുന്നു തിരിച്ച് ആലോചിക്കുകയാണ് ഗോൾ സെറ്റിങ്ങിൽ നല്ലത്. ഘട്ടം ഘട്ടമായി പ്ലാൻ ചെയ്യുമ്പോൾ ഒരുപാടു പ്രതിസന്ധികൾ നേരിടേണ്ടിവരും. ലക്ഷ്യത്തിൽനിന്നു തിരിച്ചു നടക്കുന്ന രീതിയാണു കൂടുതൽ പ്രായോഗികം.

മനസ്സിന്റെ സംഗീതം കേട്ടുകേട്ട്...

പെർഫോമൻസിലൂടെ ആളുകൾക്ക് മെന്റലിസത്തെപ്പറ്റി കൂടുതൽ ബോധ്യമുണ്ടാകുമെന്നാണ് കരുതുന്നത്. Insomnia എന്ന പേരിൽ മൈൻഡ് റീഡിങ്ങിനെപ്പറ്റിയുള്ള ഒരു തിയറ്റർ ഷോ വിവിധ രാജ്യങ്ങളിൽ വിജയകരമായി ചെയ്തിരുന്നു. വയലിനിസ്റ്റ് ബാലഭാസ്ക്കറും ഇല്യൂഷനിസ്റ്റ് രാജമൂർത്തിയുമായി ചേർന്നു ചെയ്യുന്ന ഷോയാണ് ‘മൈൻഡ് ആൻഡ് മ്യൂസിക്’.

മെന്റലിസ്റ്റ് മിസ്റ്റീരിയസ് കഥാപാത്രമാകുമ്പോൾ ബാലഭാസ്കറിന്റെ ഇമോഷനൽ ഫ്യൂഷനും ഇല്യുഷനിസ്റ്റിന്റെ ഇന്റലക്ചൽ ഫണ്ണും മനോഹരമായി കോർത്തിണക്കി പ്രവചനാതീതമായ ക്ലൈമാക്സിലേക്ക് എത്തിച്ചേരുന്ന എം (M) എന്ന ഷോയുടെ പണിപ്പുരയിലാണിപ്പോൾ.

ഷെർലക്ക് ഹോംസ്

ഷെർലക്ക് ഹോംസിനെ ആളുകൾ ഇഷ്ടപ്പെടാൻ ഒരു കാരണമുണ്ട്, ഷെർലക്ക് ഹോംസ് ഒരാളെ കാണുമ്പോൾ അയാൾ ചെയ്യുന്ന ജോലി, എവിടുന്നു വരുന്നു, എങ്ങോട്ടു പോകുന്നു തുടങ്ങിയവ പറഞ്ഞ് അമ്പരപ്പിക്കാറുണ്ട്. എന്നാൽ കഥയുടെ അവസാനം, അതിന്റെ രഹസ്യം വെളിപ്പെടുത്താറുമുണ്ട്. ‘ഇതൊക്കെ ഞാൻ വെളിപ്പെടുത്തുകയാണെങ്കിൽ അതിൽ വലിയ മിസ്റ്ററിയൊന്നും തോന്നാനില്ല’ എന്നാണ് ആർതർ കോനൻ ഡോയൽ കഥാപാത്രങ്ങളിലൂടെ പറഞ്ഞിരിക്കുന്നത്. കാര്യ കാരണങ്ങൾ പറഞ്ഞു കൊടുത്താൽ, ‘ഇതാണോ വലിയ കാര്യം...? ഇത്രയേ ഉള്ളോ’ എന്നാവും പ്രതികരണം. ഷെർലക്ക് ഹോംസ് ഐറിൻ ആഡ്‌ലറിന് അവരുടെ ലോക്കറിന്റെ പാസ്‌വേഡ് പറഞ്ഞു കൊടുക്കുന്ന രംഗമുണ്ട്, പക്ഷേ നമ്മൾ ഇതേ ടെക്നിക് ഉപയോഗിക്കുമ്പോൾ കാഴ്ചക്കാരുടെ ലോജിക്കിനു നിരക്കുന്നില്ല. വിമർശന ബുദ്ധിയോടെ ആളുകളെ കാണുന്ന ഇടമാണ് കേരളം. നമുക്കു മനസ്സിലാക്കാൻ കഴിയാത്ത എല്ലാത്തിനെയും വെല്ലുവിളിക്കുന്ന പ്രവണതയാണിവിടെ.

Aathi ശരിയാണ് മനസ്സു വായിക്കാൻ കഴിയില്ല, ചിന്തകളെയാണ് വായിക്കുന്നത്. നമ്മൾ സൃഷ്ടിക്കുന്ന ഒരു പ്രത്യേകതലത്തിലേക്ക് ഒരു പ്രേക്ഷകനെ/ സബ്ജക്ടിനെ കൊണ്ടുവന്ന് നമ്മൾ അയാൾക്കു നൽകുന്ന നിർദേശങ്ങളിലൂടെ മുന്നേറുകയാണു ചെയ്യുന്നത്.

അറിവല്ല, തിരിച്ചറിവാണു വേണ്ടത്

ഹൈസ്കൂൾവരെ നല്ല മാർക്കുവാങ്ങി പഠിച്ചിരുന്നു. പക്ഷേ പിന്നീടു ചില വിഷയങ്ങളോടു താത്പര്യം കൂടുകയും ‘സ്കൂൾ’ വിദ്യാഭ്യാസത്തോടുള്ള താൽപര്യം കുറയുകയും ചെയ്തു. നമ്മുടെ വിദ്യാഭ്യാസ രീതി ശരിയല്ലെന്ന് അന്നും ഇന്നും തോന്നിയിട്ടുണ്ട്. തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്ന രീതിക്കു പകരം, താൽപര്യമുള്ള വിഷയങ്ങൾ പഠിക്കാൻ‌ കുട്ടികൾക്ക് അവസരം കൊടുക്കണം. അനുഭവങ്ങളും പുതിയ ആശയങ്ങളും സമന്വയിപ്പിക്കുന്ന പുതിയൊരു പദ്ധതിക്കു തുടക്കം കുറിക്കണമെന്ന ആഗ്രഹമുണ്ട്.

മെന്റലിസം മാജിക്കിന്റെ ഭാഗം മാത്രമാണെന്നും അത് ആളുകളെ പറ്റിക്കാനാവരു തെന്നും മജീഷ്യൻ ഗോപിനാഥ് മുതുകാട് പറഞ്ഞിരുന്നു.

അദ്ദേഹം പറഞ്ഞതു തന്നെയാണ് ഇത്രയും വർഷമായി നമ്മളും പറയാൻ ശ്രമിക്കുന്നത്. നമ്മൾ പറഞ്ഞതു മുഴുവൻ കേൾക്കാതെ, നമ്മുടെ വർക്കിനെപ്പറ്റി അറിയാതെ ചില പെർഫോമൻസ് മാത്രം കണ്ടിട്ട് കമന്റ് ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. എന്റെ അറിവിൽ അദ്ദേഹത്തിനും എന്റെ വർക്കിന്റെ രീതികളറിയാം. അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്നൊരാളാണ് ഞാനും. സമൂഹത്തെ മിസ്‌യൂസ് ചെയ്യുന്ന ഒരുപാടു കാര്യങ്ങൾക്കെതിരെ ഞങ്ങൾ ഒരുമിച്ചു പോരാടിയിട്ടുമുണ്ട്. ഇത് എനിക്കെതിരെയുള്ള പരാമർശമായി കാണുന്നില്ല. അദ്ദേഹം പറഞ്ഞതിൽ ചില പോയിന്റുകൾക്ക് ഉത്തരം ആവശ്യമാണെന്നു‌ തോന്നുന്നു.

Aathi തന്റെ ലക്ഷ്യത്തിലേക്കു നടക്കുമ്പോൾ ആദിക്കു കൂട്ട് തീവ്രമായ ആഗ്രഹവും തളർച്ചയറിയാത്ത മനസ്സുമായിരുന്നു. ലക്ഷ്യത്തിൽ അവനെ കാത്തിരുന്ന മാന്ത്രികപ്പെട്ടിയിൽ ആ താക്കോലുണ്ടായിരുന്നത്രേ; മനസ്സുകളുടെ പൂട്ടുതുറക്കാനുള്ളത്.

∙അമാനുഷികമായ കഴിവുകൾ ഇല്ല:

സത്യമാണ്. അങ്ങനെയൊരവകാശവാദം ഞാൻ എവിടെയും ഉന്നയിച്ചിട്ടില്ല. മാനുഷികമായ കഴിവുകൾപോലും പൂർണമായും ഉപയോഗിക്കാൻ നമുക്കു സാധിക്കാറില്ല.

∙വിദേശങ്ങളിൽ മെന്റലിസം അവതരിപ്പിക്കുന്നതു കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും:

വെളുത്ത തൊലിയോട് നമുക്കൊരു പ്രത്യേക ഇഷ്ടമുണ്ട്. അംഗീകരിക്കാൻ തയാറാണെങ്കിൽ ഇവിടുത്തെ ആൾക്കാരുടെ പെർഫോമൻസ് മതി. പക്ഷേ അതു തുറന്ന മനസ്സോടെ കാണാനുള്ള മനസ്സുണ്ടാവണം.

∙മെന്റലിസം ഹിപ്നോട്ടിസമല്ല:

തെറ്റ്. മിസ് ലീഡിങ്ങായ ഒരു പ്രസ്താവനയാണ്. മെന്റലിസത്തിൽ മാജിക്കിനെപ്പോലെ അക്കാദമിക്ക് വിഷയങ്ങൾക്കും തുല്യ പ്രാധാന്യം ഉണ്ട്. ഗോപിനാഥ് മുതുകാട് എന്ന പെർഫോമർ സ്റ്റേജ് മാജിക്കിൽ പേരുകേട്ടയാളാണ്. പക്ഷേ ഈ വിഷയത്തെപ്പറ്റി അറിയണമെന്നുണ്ടെങ്കിൽ മെന്റലിസത്തിൽ സ്പെഷലൈസ് ചെയ്ത ആരോടെങ്കിലും ചോദിക്കൂ. ഹിപ്നോട്ടിസം അതിന്റെ ഭാഗമല്ലെന്നു പറയുന്നതാണ് ശുദ്ധ വിഡ്ഢിത്തം. സ്റ്റേജ് ഹിപ്നോട്ടിസം എന്നാലെന്താണ്? ഒന്നു ഗൂഗിൾ ചെയ്തു നോക്കിയാൽ അറിയാം. സ്റ്റേജിൽ എന്റർടെയ്ൻമെന്റിനുവേണ്ടി ഹിപ്നോട്ടൈസ് ചെയ്യുന്ന രീതിയുണ്ട്. അത്തരം ആർട്ടിസ്റ്റുകൾ നമ്മുടെ നാട്ടിലുണ്ട്. ഹിപ്നോട്ടിസം മെന്റലിസത്തിന്റെ ഭാഗംതന്നെയാണ്.

∙മനസ്സു വായിക്കാൻ കഴിയില്ല:

ശരിയാണ് മനസ്സു വായിക്കാൻ കഴിയില്ല, ചിന്തകളെയാണ് വായിക്കുന്നത്. നമ്മൾ സൃഷ്ടിക്കുന്ന ഒരു പ്രത്യേകതലത്തിലേക്ക് ഒരു പ്രേക്ഷകനെ/ സബ്ജക്ടിനെ കൊണ്ടുവന്ന് നമ്മൾ അയാൾക്കു നൽകുന്ന നിർദേശങ്ങളിലൂടെ മുന്നേറുകയാണു ചെയ്യുന്നത്. അതിൽ മാജിക്കുണ്ട്, ആർട്ടുണ്ട്, സയൻസുണ്ട്, സൈക്കളോജിക്കൽ ട്രിക്കറിയുണ്ട്, ലിംഗ്വിസ്റ്റിക് ഡിസപ്ഷനുണ്ട്. ഇതൊക്കെ ചേരുന്ന ഒരു കലയാണത്.

∙ആത്മാവ് / പ്രേതം തട്ടിപ്പാണ്:

അതെ, ഇതൊക്കെ ശുദ്ധ തട്ടിപ്പാണ് എന്നു തന്നെയാണ് ഞാനും പറയുന്നത്. അതല്ലാതെ എവിടെയും അവകാശപ്പെട്ടിട്ടില്ല. പക്ഷേ ഒരുപാടു പേർ ഇത്തരം തട്ടിപ്പുകൾ ചെയ്യുന്നുണ്ട്. അതിനെതിരെ പൊതുവായൊരു പ്രസ്താവനയായാണ് ഞാൻ അതിനെ കാണുന്നത്. മെന്റലിസം ജനത്തെ പറ്റിക്കാനായി ഉപയോഗിക്കരുതെന്ന് അദ്ദേഹം പറയുന്നുണ്ട്. ഞാനും അതിനോടു യോജിക്കുന്നു.

Aathi അടുത്ത സുഹൃത്തുക്കളായ ചലച്ചിത്രതാരം കാവ്യാമാധവനും കാവ്യയുടെ കസിൻ ശ്രീജിത്തും പെർഫോമൻസുമായി മുന്നോട്ടു പോകാൻ വലിയ പിന്തുണയാണു നൽകിയത്. ഈ സൗഹൃദങ്ങൾ തുടക്കകാലത്ത് വലിയ പ്രോത്സാഹനമായിരുന്നു.

ശ്യാം, കാവ്യാമാധവൻ, ശ്രീജിത്ത്

എന്തൊക്കെയോ കാരണങ്ങളാൽ പ്രഫഷണൽ പെർഫോമൻസിനു മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആനിമേഷൻ പഠിച്ചിരുന്നപ്പോൾ ശ്യാം എന്നൊരു സുഹൃത്തുണ്ടായിരുന്നു. ‘ഈയൊരു കാര്യം മാത്രമാണ് നീ ചെയ്യേണ്ടത്’ എന്നുപറഞ്ഞ് അവൻ പ്രോത്സാഹിപ്പിച്ചു. അടുത്ത സുഹൃത്തുക്കളായ ചലച്ചിത്രതാരം കാവ്യാമാധവനും കാവ്യയുടെ കസിൻ ശ്രീജിത്തും പെർഫോമൻസുമായി മുന്നോട്ടു പോകാൻ വലിയ പിന്തുണയാണു നൽകിയത്. ഈ സൗഹൃദങ്ങൾ തുടക്കകാലത്ത് വലിയ പ്രോത്സാഹനമായിരുന്നു.

തന്റെ ലക്ഷ്യത്തിലേക്കു നടക്കുമ്പോൾ ആദിക്കു കൂട്ട് തീവ്രമായ ആഗ്രഹവും തളർച്ചയറിയാത്ത മനസ്സുമായിരുന്നു. ലക്ഷ്യത്തിൽ അവനെ കാത്തിരുന്ന മാന്ത്രികപ്പെട്ടിയിൽ ആ താക്കോലുണ്ടായിരുന്നത്രേ; മനസ്സുകളുടെ പൂട്ടുതുറക്കാനുള്ളത്.
 

related stories