Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംജിആറുമായി പിണങ്ങി ശോഭൻബാബുവുമായി പ്രണയം, ദുരൂഹത തുടരുമ്പോൾ...

Jayalalitha എംജിആറിനും ശോഭൻ ബാബുവിനുമൊപ്പം ജയലളിത

എംജിആർ ജയലളിതയുമായുള്ള ബന്ധം രഹസ്യമാക്കി വച്ചില്ല. തന്റെ എല്ലാ ചിത്രങ്ങളിലെയും നായിക ജയലളിതയാകണമെന്നു ശാഠ്യം പിടിച്ചു. ഒരിക്കൽ ജയലളിത എംജിആറുമൊത്ത് ആദിമെയ്യപ്പൻ എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. ലൊക്കേഷൻ താർ മരുഭൂമിയാണ്. ജയലളിത ഒരു അടിമപ്പെൺകുട്ടിയായാണ് അഭിനയിക്കുന്നത്. നഗ്നപാദയായി വേണം കാമറയ്ക്കു മുന്നിൽ നിൽക്കാൻ. ചുട്ടുപൊള്ളുന്ന മണൽ. ചൂട് കൂടിക്കൂടി വരുന്നു. ജയലളിതയ്ക്കു നിൽക്കാൻ നിവൃത്തിയില്ല. സെറ്റിലുള്ള മറ്റെല്ലാവർക്കും ഷൂസുണ്ട്.
ജയലളിതയുടെ പ്രയാസം എംജിആർ കണ്ടു. ഷൂട്ടിങ് പായ്ക്കപ്പ് ചെയ്യാൻ അദ്ദേഹം നിർദേശം നൽകി. പാർക്കിങ് ഏരിയായിലേക്ക് ജയലളിതയ്ക്ക് ഏറെ ദൂരം നടക്കാനുണ്ടായിരുന്നു. ജയലളിതയെ എംജിആർ കൈയിൽ കോരിയെടുത്താണു പോയത്.

വേറൊരിക്കൽ കർശനമായ ഡയറ്റിങ്ങിന്റെ ഫലമായി ജയലളിത വീട്ടിൽ കുഴഞ്ഞുവീണു. എംജിആർ വിവരമറിഞ്ഞ് ഓടിയെത്തി, അവരെ നഴ്സിങ് ഹോമിലെത്തിച്ചു. ഇരുപത്തൊന്നാം വയസ്സിൽ അമ്മയുടെ മരണത്തോടെ അനാഥയായ ജയലളിതയ്ക്ക് പിന്നെ എല്ലാമായി എംജിആർ.

എംജിആർ–ജയലളിത ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ആർ.എം. വീരപ്പൻ ഇതിനിടെ പല കുതന്ത്രങ്ങളും ഇറക്കി. വീരപ്പന് ജയലളിതയുമായുള്ള എംജിആറിന്റെ ബന്ധം രസിച്ചിരുന്നില്ല.
ലത, മഞ്ജുള തുടങ്ങിയ പ്രായംകുറഞ്ഞ നായികമാരോടൊപ്പം അഭിനയിക്കാൻ വീരപ്പൻ എംജിആറിനെ നിർബന്ധിച്ചു. അതിൽ എംജിആർ വീണുപോയി. അപ്പോഴേക്കും രാഷ്ട്രീയത്തിലും എംജിആർ കൂടുതൽ സജീവമായി. കരുണാനിധി നയിക്കുന്ന ഡി.എം.കെ.യിൽ ട്രഷററായി അദ്ദേഹം സ്ഥാനമേറ്റു.

Jayalalitha . പാർക്കിങ് ഏരിയായിലേക്ക് ജയലളിതയ്ക്ക് ഏറെ ദൂരം നടക്കാനുണ്ടായിരുന്നു. ജയലളിതയെ എംജിആർ കൈയിൽ കോരിയെടുത്താണു പോയത്.

അടുത്ത സുഹൃത്തായിരുന്ന കരുണാനിധിയുമായി എംജിആറും അകലാൻ തുടങ്ങിയതിനു കാരണം ജയലളിതയാണെന്നു‌ വീരപ്പൻ പ്രചരിപ്പിക്കാൻ തുടങ്ങി. പാർട്ടിയിലെ മുതിർന്ന നേതാവ് സി.എൻ. അണ്ണാദുരൈ അന്തരിച്ചപ്പോൾ കരുണാനിധിയുടെ പേരാണ് എംജിആർ നേതൃസ്ഥാനത്തേക്കു ശുപാർശചെയ്തത്. കരുണാനിധി നേതൃത്വത്തിലെത്തിയത് അങ്ങനെയായിരുന്നു. പക്ഷേ, എംജിആറിന്റെ ജനസമ്മിതിയിൽ അസൂയയുണ്ടായിരുന്ന കരുണാനിധി ക്യാബിനറ്റ് രൂപീകരിച്ചപ്പോൾ എംജിആറിനെ മാറ്റി നിർത്തി.

ഇതിനിടെ ജയലളിതയ്ക്ക് അത്യന്തം അപമാനകരമായ പല വാർത്തകളും പരന്നു. രാത്രി ഒരുമണിക്ക് എം.ജി.ആറിന്റെ കാർ ജയലളിതയെ കൊണ്ടുപോകാൻ വരുമെന്നും ഒരു മണിക്കൂറിനകം അവരെ തിരികെ കൊണ്ടു വിടുമെന്നുമൊക്കെയായി അന്നത്തെ കഥകൾ. പോയസ് ഗാർഡനിലുള്ള സ്ഥലം വാങ്ങി. ജയ വീടുവച്ചത് ആയിടെയാണ്. വീടിന്റെ പാലുകാച്ചൽ ചടങ്ങിന് തമിഴ് സിനിമാരംഗം ഒന്നടങ്കമെത്തി– ഒരാളൊഴിച്ച്, എംജിആറിനെ മാത്രം കണ്ടില്ല. അതും പല അഭ്യൂഹങ്ങൾക്കു കാരണമായി.

ആ കഥകളൊക്കെ പ്രചരിപ്പിച്ചവരെ ഞെട്ടിച്ചുകൊണ്ട് അടുത്ത ദിവസം കശ്മീരിലേക്കു ഷൂട്ടിങ്ങിനു പോകുന്ന വിമാനത്തിൽ ജയലളിതയുടെ തൊട്ടടുത്ത സീറ്റിൽ എംജിആറും ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഷൂട്ടിങ് വർക്ക് അന്നു കശ്മീരിലായിരുന്നു. ജയ ശിവാജി ഗണേശനുമൊത്ത് ഷൂട്ടിങ് നടക്കുന്ന കശ്മീരിൽ 40 കിലോമീറ്റർ മാത്രം അകലെയായിരുന്നു എംജിആറിന്റെ പടം ഷൂട്ട്ചെയ്തിരുന്നത്. ജയ ദിവസവും 40 കിലോമീറ്റർ താണ്ടിയാണു ഷൂട്ടിങ്ങിനു പോയി വന്നത്.

Jayalalitha ഒരിക്കൽ പോയസ് ഗാർഡനിലെ വസതിയിൽ കൂട്ടുകാരികളെ വിരുന്നിനു ക്ഷണിച്ചുവരുത്തി ജയ തന്റെ കല്യാണ ആൽബം അവരെ കാണിച്ചു. ആ ആൽബം പിന്നെആരും കണ്ടിട്ടില്ല.

എംജിആർ അനാവശ്യമായി തന്റെമേൽ ആധിപത്യം പുലർത്തുന്നതായി ജയയ്ക്കു തോന്നിത്തുടങ്ങി. തന്റെ കോസ്റ്റ്യൂംസ് ഏതൊക്കെ വേണമെന്ന് എംജിആർ നിശ്ചയിക്കാൻ തുടങ്ങിയപ്പോൾ ജയയ്ക്ക് അത് അരോചകമായി തോന്നി.

ഒരിക്കൽ എം.ജി.ആറിനൊപ്പമുള്ള ഒരു സിംഗപ്പൂർ യാത്രയിൽനിന്നു ജയ പിണങ്ങി മാറി.സ്വന്തമായ ശൈലിയിൽ നൃത്തനാടകം അവതരിപ്പിക്കാനായി ജയയുടെ ശ്രമം. ‘കാവേരി കലൈചെൽവി’ എന്ന പ്രസിദ്ധമായ നൃത്തനാടകത്തിന് അവർ ലോകമെമ്പാടുമുള്ള പ്രശസ്ത നർത്തകരെ ക്ഷണിച്ചു. എല്ലാവർക്കും അഡ്വാൻസ് പണവും നൽകി.

ലോക തമിഴ് കോൺഫറൻസ് സിംഗപ്പൂരിൽ നടക്കുന്ന സമയമായിരുന്നു അത്. അതിന്റെ ചീഫ് ഗസ്റ്റ് എംജിആറായിരുന്നു. തന്നോടൊപ്പം സിംഗപ്പൂരിലേക്കു വരാൻ അദ്ദേഹം ജയയെ നിർബന്ധിച്ചു. സിംഗപ്പൂരിൽനിന്നു നൃത്തനാടകത്തിന്റെ ടൂർ പ്രോഗ്രാം തുടങ്ങാമെന്നായി എംജിആർ. അന്നദ്ദേഹം ചീഫ് മിനിസ്റ്ററാണ്. ജയയ്ക്ക് ദേഷ്യവും സങ്കടവും വന്നു. അവർ ഡാൻസ് ട്രൂപ്പ്തന്നെ പിരിച്ചുവിട്ടു. അത് എംജിആറിന് ഷോക്കായി. തന്റെ കരലാളനമേറ്റു വളർന്ന ഒരു താരം തന്റെ നേരേ വാളോങ്ങുന്നോ എന്നായി എംജിആറിന്റെ ചിന്ത. അവർതമ്മിൽ വീണ്ടും പിണക്കത്തിലായി.

Jayalalitha തന്റെ കോസ്റ്റ്യൂംസ് ഏതൊക്കെ വേണമെന്ന് എംജിആർ നിശ്ചയിക്കാൻ തുടങ്ങിയപ്പോൾ ജയയ്ക്ക് അത് അരോചകമായി തോന്നി.

തെലുങ്കു നടൻ ശോഭൻ ബാബുവുമായി ജയ ചങ്ങാത്തം സ്ഥാപിച്ചത് അക്കാലത്താണ്. എം.ജി.ആറിനേക്കാൾ ചെറുപ്പമായിരുന്നു ശോഭൻ ബാബു. അവരുടെ ബന്ധം പുതിയ മാനങ്ങളിലേക്കു കടന്നു. ശോഭൻ ബാബുവുമായി അവർ പ്രണയത്തിലാണെന്ന കഥകളും പരന്നു. ഒരിക്കൽ പോയസ് ഗാർഡനിലെ വസതിയിൽ കൂട്ടുകാരികളെ വിരുന്നിനു ക്ഷണിച്ചുവരുത്തി ജയ തന്റെ കല്യാണ ആൽബം അവരെ കാണിച്ചു.

ആ ആൽബം പിന്നെആരും കണ്ടിട്ടില്ല. അങ്ങനെയൊരു വിവാഹം നടന്നിട്ടില്ല എന്നായി പിന്നീടു ജയ. ശോഭൻ ബാബു വിവാഹിതനായിരുന്നു. ഒരു മകനുമുണ്ട്. ശോഭൻ ബാബു കാണാൻ സുന്ദരനാണ്. നല്ല ബുദ്ധിശക്തിയും പരന്ന വായനാശീലവുമുള്ള അയാളെ ജയയ്ക്ക് ഇഷ്ടമായിരുന്നു. ശോഭൻ ബാബുവിനെ വിവാഹം കഴിക്കാൻ ജയയ്ക്ക് അക്കാലത്തു താൽപര്യമുണ്ടായിരുന്നു. വിവാഹസാരിവരെ ജയ വാങ്ങിവച്ചതാണ്. പക്ഷേ, എന്തോപെട്ടെന്നു ജയ അതിൽനിന്നു പിൻമാറി.

എന്താണു കാരണമെന്നു ബന്ധുക്കളും സുഹൃത്തുക്കളും ചോദിച്ചു. ആദ്യമൊക്കെ അവർ മൗനം പാലിച്ചു. നിർബന്ധിച്ചപ്പോൾ ഉള്ളു തുറന്നു.‘‘ അയാളുടെ വൈഫിനതിഷ്ടമല്ല.’’

ഇതൊക്കെയാണെങ്കിലും ജയലളിത–ശോഭൻബാബു ബന്ധത്തിലെ ദുരൂഹത തുടരുകയാണിപ്പോഴും. ഇരുവരും സുഹൃത്തുക്കൾ മാത്രമായിരുന്നോ അതോ സുഹൃ ദബന്ധത്തിനപ്പുറം ആ ബന്ധം വളർന്നിരുന്നോ എന്നതിനെപ്പറ്റി വ്യക്തമായ ചിത്രമില്ല. അതേസമയം ശോഭൻബാബു പോയസ് ഗാർഡൻസിലെ നിത്യസന്ദർശകനായിരുന്നു.

–തുടരും