എയർ ഏഷ്യയാണ് പ്രധാനപ്പെട്ട ലോ കോസ്റ്റ് എയർലൈൻ. ൈടഗർ എയർലൈൻസ്, സ്കൂട്ട് തുടങ്ങിയ എയർലൈനുകളിലൂടെയും ചുരുങ്ങിയ െചലവിൽ അന്തർദേശീയ യാത്രകൾ സാധ്യമാകുന്നു. കുറഞ്ഞ െചലവിൽ ആഭ്യന്തരയാത്രകൾ നടത്താൻ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ, ഇൻഡിഗോ, ഗോ എയർ, സ്പൈസ്ജെറ്റ് തുടങ്ങിയവയുണ്ട്. ഓഫർ കാലയളവിൽ മറ്റ് എയർലൈനുകളിലും ഈ സൗകര്യം ലഭ്യമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏകദേശം അഞ്ചു മാസം മുൻപേ ടിക്കറ്റ് നിരക്കുകൾ ശ്രദ്ധിക്കുക. ശരാശരിയിൽനിന്നു നന്നായി കുറയുന്നുെവന്നു കാണുമ്പോൾ ടിക്കറ്റ് ബുക്ക് െചയ്യുക. കുറഞ്ഞത് ഒന്നു രണ്ടു മാസം മുൻപേ എങ്കിലും ടിക്കറ്റ് ബുക്ക് െചയ്യുന്നതാകും ഉചിതം. അതുപോലെ വെള്ളി, ശനി, ഞായർ തുടങ്ങിയ വാരാന്ത്യദിനങ്ങൾ ഒഴിവാക്കുക. ഈ ദിവസങ്ങളിൽ താരതമ്യേന നിരക്കു കൂടുതലായിരിക്കും. െചാവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നല്ല കുറവുണ്ടായിരിക്കും.
യാത്രയ്ക്ക് ഒരു പ്രത്യേക തീയതി തന്നെ േവണമെന്നു ശാഠ്യം വേണ്ട. രണ്ടോ മൂന്നോ ദിവസം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ നിരക്ക് കുറഞ്ഞു ലഭിക്കും. തീയതികൾ തിരയുമ്പോൾ add nearby dates എന്ന ഓപ്ഷൻ ഉപയോഗിക്കാം.അതല്ലെങ്കിൽ sky sanner പോലുള്ള സൈറ്റുകളിൽ കാണിക്കുന്ന നിരക്കു കുറവുള്ള തീയതികൾ തിരഞ്ഞെടുക്കണം.പോകാനും വരാനുമുള്ള റിട്ടേൺ ടിക്കറ്റുകൾ ഒന്നിച്ചു ബുക്ക് ചെയ്യുന്നതാണു ലാഭമെന്ന ധാരണ എപ്പോഴും ശരിയാകണമെന്നില്ല. ഇരുവശത്തേക്കുമുള്ള ടിക്കറ്റ് വ്യത്യസ്ത ഫ്ളൈറ്റുകളിൽ ബുക്ക് െചയ്യുന്നത് ചിലപ്പോൾ കൂടുതൽ ലാഭകരമായേക്കാം.
ടിക്കറ്റ് നിരക്ക് തിരയുമ്പോൾ അടുത്തുള്ള എയർപോർട്ടുകളുെട നിരക്കുകൾ കൂടി മനസ്സിലാക്കുവാനുള്ള ഓപ്ഷൻ (add nearby airports) ഉപയോഗിക്കുക. നിങ്ങൾ കൊച്ചിയിൽ നിന്നു ഫ്ളൈറ്റ് തിരയുന്ന സമയത്തു തന്നെ തിരുവനന്തപുരത്തെ നിരക്ക് അറിയാനുള്ള സാധ്യതകൾ ഇന്നുണ്ട്. Make my trip, Goibibo, Yatra തുടങ്ങിയ ട്രാവൽ പോർട്ടലുകളെ നിരക്ക് അറിയാൻ േവണ്ടി ഉപയോഗിക്കാം. എന്നാൽ ഇവയിൽനിന്നു ടിക്കറ്റ് എടുക്കാതിരിക്കുന്നതാകും ഉത്തമം.
കാരണം, മേൽ പറഞ്ഞ ട്രാവൽ പോർട്ടുകളെല്ലാം പേയ്മെന്റ് സമയത്ത് സർവീസ് ചാർജ് / കൺവീനിയൻസ് ചാർജ് എന്ന േപരിൽ െചറിയ തുക ഓരോ ടിക്കറ്റിനും ഈടാക്കുന്നുണ്ട്, അതുകൊണ്ട് ട്രാവൽ പോർട്ടലുകളിൽനിന്നു മനസ്സിലാക്കിയ വിവരമനുസരിച്ച് കുറഞ്ഞ നിരക്കുള്ള എയർലൈനുകൾ മനസ്സിലാക്കി അവയുടെ സൈറ്റിൽനിന്നു നേരിട്ട് ടിക്കറ്റ് എടുക്കുന്നതാണ് ഏറ്റവും ലാഭകരം.
ഓഫറുകൾ പ്രയോജനപ്പെടുത്തണം
സാധാരണ എല്ലാ എയർലൈനുകളും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. പ്രത്യേകിച്ച് ഉത്സവ സീസണിലും ഓഫ് സീസണിലും. അപ്പോൾ വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായിരിക്കും. എന്നാൽ ഇത്തരം ടിക്കറ്റുകളുെട എണ്ണം കുറവായിരിക്കും. അതിനാൽ ആദ്യം തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കാൻ നോക്കണം. പോകുവാൻ ആഗ്രഹിക്കുന്ന സ്ഥലത്തേക്കുള്ള ശരാശരി നിരക്ക് മുൻകൂട്ടി അറിഞ്ഞുവച്ചാൽ ഓഫർ എത്രമാത്രം ലാഭകരമാണെന്നു മനസ്സിലാക്കാം.
ഫ്ൈളറ്റ് യാത്ര അത്ര സൗകര്യപ്രദമല്ലാത്ത സമയത്ത് (ഉദാഹരണത്തിന്, ആഭ്യന്തര റൂട്ടുകളിൽ അർധരാത്രി, നട്ടുച്ച സമയങ്ങളിൽ) ടിക്കറ്റ് നിരക്ക് താരതമ്യേന കുറവായിരിക്കും.മറ്റൊരു കാര്യം ടിക്കറ്റ് നിരക്ക് ഓൺലൈനായി അന്വേഷിക്കുമ്പോൾ നമ്മുടെ ബ്രൗസർ ൈപ്രവറ്റ് ബ്രൗസിങ് മോഡിലോ ഇൻകോഗ്‌നിറ്റോ (incognito) മോഡിലോ ആക്കണം. അല്ലെങ്കിൽ കുക്കീസ് ബ്ലോക്ക് െചയ്യുക. അതുമല്ലെങ്കിൽ വ്യത്യസ്ത ബ്രൗസറുകളിലോ കംപ്യൂട്ടർ, ടാബ്, മൊബൈലുകളിലോ േവണം തിരച്ചിൽ നടത്തുവാൻ.
അല്ലാത്തപക്ഷം ഓരോ പ്രാവശ്യവും തിരയുമ്പോഴും ടിക്കറ്റ് നിരക്ക് ഉയർന്നു നിൽക്കുന്നതായി കാണാം. കാരണം, നമ്മുടെ അന്വേഷണ വിവരങ്ങൾ നമ്മുടെ ബ്രൗസറിലുള്ള കുക്കീസ് മനസ്സിലാക്കി നമ്മൾ ആവശ്യക്കാരാണെന്നു ധരിച്ച് നിരക്കു കൂട്ടിക്കാണിക്കുന്നതാണ്.
സൂക്ഷ്മതയോടെ ബുക്കിങ്
നിരക്ക് എല്ലാം തൃപ്തികരമായ ശേഷം ടിക്കറ്റ് ബുക്ക് െചയ്യാനിരിക്കുമ്പോൾ സൂക്ഷ്മതയോടെ വേണം വിവരങ്ങൾ നൽകാൻ. പ്രത്യേകിച്ചു വിദേശയാത്രയിൽ. പാസ്പോർട്ട് വിവരങ്ങൾ ടൈപ് ചെയ്യുമ്പോൾ തെറ്റുകൾ സംഭവിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. യാത്രാ തീയതിയും സ്ഥലവും നിരക്കുമൊക്കെ വീണ്ടും വീണ്ടും നോക്കി ഉറപ്പാക്കിയിട്ടുവേണം ബുക്ക് െചയ്യുവാൻ. ലോ കോസ്റ്റ് ഫ്ളൈറ്റുകളിൽ ടിക്കറ്റ് റദ്ദാക്കൽ, തീയതി മാറ്റിയെടുക്കൽ തുടങ്ങിയവ ചെലവേറിയതോ അസാധ്യമോ ആണ്.
എയർ ഏഷ്യ പോലുള്ള ലോ കോസ്റ്റ് എയർലൈനുകളിൽ ടിക്കറ്റ് ബുക്ക് െചയ്യുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം. അടിസ്ഥാന ടിക്കറ്റ് നിരക്കിനു പുറമേ ധാരാളം ഓപ്ഷനൽ സൗകര്യങ്ങൾ നൽകിയിരിക്കും. ഇവയിൽ ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കുക. ഉദാ: ഭക്ഷണം, ഇഷ്ടപ്പെട്ട സീറ്റ്, െചക്കിൻ ബാഗേജ്, ട്രാവൽ ഇൻഷുറൻസ് മുതലായവ. ഭക്ഷണം ആവശ്യമുണ്ടെങ്കിൽ മാത്രം തിരഞ്ഞെടുക്കുക.
ലോ കോസ്റ്റ് എയർലൈനുകളിൽ സൗജന്യ ഭക്ഷണമോ െവള്ളമോ പോലും ലഭിക്കുന്നില്ല. പക്ഷേ, നമുക്ക് ചില ഭക്ഷണങ്ങൾ (ബ്രഡ്, സാൻവിജ്, ബിസ്കറ്റ്) ൈകയിൽ കരുതാം. ഇന്ത്യയിൽനിന്നു വിമാനത്തിൽ െവള്ളം അനുവദനീയമാണ്. ഇനി ഭക്ഷണം ഫ്ളൈറ്റിൽ ആവശ്യമാണെങ്കിൽ അവ ഓൺലൈനായിത്തന്നെ ബുക്ക് ചെയ്യുക. നേരിട്ടു വിമാനത്തിൽ നിന്നു വാങ്ങിയാൽ െചലവേറും.
ട്രാവൽ ഇൻഷുറൻസ്
ലോ കോസ്റ്റ് എയർലൈനുകളിൽ ഏഴു കിലോയുടെ കാബിൻ ബാേഗജ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതിൽ കൂടുതൽ ആവശ്യമെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അതിനുള്ള സൗകര്യം പണം മുടക്കി ഉറപ്പു വരുത്തുക. നമുക്കിഷ്ടപ്പെട്ട സീറ്റ് (hot seat) തിരഞ്ഞെടുക്കുവാനുള്ള സൗകര്യവും ഉണ്ട്. എന്നാൽ അതിനു പണം മുടക്കുന്നതിൽ വലിയ അർഥമില്ല. ഈ സൗകര്യം ഉപയോഗപ്പെടുത്തിയിെല്ലങ്കിൽ പോലും സാധാരണഗതിയിൽ ഒരു കുടുംബത്തിന് ഒന്നിച്ച് എയർലൈനുകൾ സീറ്റ് നൽകും. ദീർഘ
ദൂര യാത്രകളിൽ കാൽ അൽപം നീട്ടിവച്ച് ഇരിക്കണമെന്നുണ്ടെങ്കിൽ hot seat ആയിരിക്കും സൗകര്യപ്രദം.
വിേദശയാത്രയാണു നടത്തുന്നതെങ്കിൽ ട്രാവൽ ഇൻഷുറൻസ് സൗകര്യം പ്രയോജനപ്പെടുത്തുക. അതല്ലെങ്കിൽ മറ്റേതെങ്കിലും കമ്പനിയുടെ ട്രാവൽ ഇൻഷുറൻസ് വാങ്ങുകയും ആകാം. വിേദശയാത്രയ്ക്കു ബുക്ക് െചയ്യുന്നതിനു മുൻപായി നമ്മുടെ പാസ്പോർട്ടിന് മിനിമം ആറുമാസത്തെ കാലാവധി ഉറപ്പാക്കുകയും വേണം.യാത്രകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമ്പോൾ ഉപയോഗപ്പെടുത്തുക. വെറും വിനോദത്തിനു മാത്രമുള്ള ഉപാധിയല്ല. മറിച്ച് ലോകത്തിന്റെ തുടിപ്പുകൾ അറിയുവാനും അതിലുപരി സ്വയം തിരിച്ചറിയുവാനും യാത്രകൾ സഹായകമാണ്. നാലു ചുവരുകളിൽ ഒതുങ്ങുന്നതല്ല ഈ ലോകം. അതിന്റെ മാസ്മരികതയും വശ്യതയും അനുഭവിക്കണമെങ്കിൽ യാത്രകൾ തന്നെ വേണം. നമ്മുടെ കാഴ്ചപ്പാടുകളും ചിന്താരീതികളും മാറ്റിമറിക്കാൻ ഈ യാത്രകൾക്കു കഴിയും
എങ്ങനെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടും?
skyscanner.co.in, kayak.in, monondo.in തുടങ്ങിയ സൈറ്റുകളിലെ ചില ടൂളുകൾ െചലവു കുറഞ്ഞ ഫ്ളൈറ്റുകൾ കണ്ടുപിടിക്കാൻ സൗകര്യപ്രദമാണ്. ഈ ൈസറ്റുകൾ ഉപയോഗിച്ചു തിരഞ്ഞെടുത്ത ഒരു എയർപോർട്ടിൽനിന്നു മറ്റൊരു എയർപോർട്ടിലേക്ക് ഏതു ദിവസത്തെയും ഏറ്റവും കുറഞ്ഞ നിരക്ക് അറിയുവാനും സാധിക്കും. കൂടാതെ അടുത്ത ഒരു വർഷത്തിനുള്ളിലുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്കും തീയതിയും ഈ ൈസറ്റുകളിൽ ലഭ്യമാണ്. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു വിദേശയാത്ര നടത്തണമെന്നിരിക്കട്ടെ, രാജ്യമോ, തീയതിയോ പ്രശ്നമല്ല. എന്നാൽ മധ്യവേനലവധിക്കു പോകണമെന്നാണു നിങ്ങളുടെ ആഗ്രഹം. skyscanner നോടു ചോദിച്ചാൽ ഏപ്രിൽ, മേയ് മാസത്തിെല ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എത്രയെന്ന് അറിയാം.
കൂടാെത ഇ–മെയിൽ അലേർട്ട് സംവിധാനങ്ങൾ ഉപയോഗിച്ചാൽ ടിക്കറ്റ് നിരക്ക് കുറയുന്ന പക്ഷം ഇ–െമയിലിലൂടെയും അറിയിപ്പു കിട്ടും.
Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam