Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈകൾ മറച്ചില്ല , നെയിൽ പോളിഷ് ഇട്ടു , ഇർഫാന്റെ ഭാര്യക്ക് വിമർശനവുമായി ആരാധകർ

Irfan Pathan ഇർഫാൻ പത്താന്‍ ഭാര്യക്കൊപ്പം

സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനും അണിഞ്ഞൊരുങ്ങാനും ജനങ്ങൾക്ക് സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ എന്ന് സൈബർ ഇടങ്ങളിലെ ഒളിപ്പോരാളികൾ ഇനി എന്നു മനസ്സിലാക്കാനാണ്? ഇപ്പോഴിതാ സൈബർ പോരാളികളുടെ ആക്രമണം ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താന്റെ ഭാര്യക്കു നേരെയാണ്. കഴിഞ്ഞ ദിവസം താരം ഭാര്യയുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. 

കറുത്ത വസ്ത്രം ധരിച്ച് മുഖം പൊത്തി ഭർത്താവിന്റെ അരികിലിരുന്നു ചിരിക്കുന്ന രീതിയിലായിരുന്നു ഫോട്ടോ. ഈ ഫോട്ടോയിലൂടെ ദമ്പതികളുടെ സന്തോഷം ഒരുവിഭാഗം ആസ്വദിച്ചപ്പോൾ വേറൊരു വിഭാഗം ഇർഫാന്റെ ഭാര്യക്കു നേരെ ട്രോൾ ഒരുക്കുന്ന തിരക്കിലായിരുന്നു. ഇർഫാൻ എന്ന താരത്തോടുള്ള സ്നേഹം മറന്നു, ഒരു ഇസ്ലാം വനിതാ ഇത്തരത്തിലാണോ പുറത്തിറങ്ങേണ്ടത് എന്ന രീതിയിൽ ശകാരങ്ങൾ ആരംഭിക്കുകയായിരുന്നു. 

കൈകൾ പൂർണമായും മറക്കാത്ത വസ്ത്രം ധരിച്ചു എന്ന് പറഞ്ഞാണ് സൈബർ ട്രോളുകൾ ആരംഭിച്ചത്. ഹിജാബ് വേണ്ടവിധത്തിൽ അല്ല ധരിച്ചിരിക്കുന്നത് എന്ന് മറ്റൊരു കൂട്ടർ . വേറെ ചിലരുടെ പ്രശനം കൈ വിരലുകളിൽ നെയിൽ പോളിഷ് ധരിച്ചാണ് . ഇസ്‌ലാം  നെയിൽ പോളീഷ് ധരിക്കുന്നത് ശരിയായ രീതി അല്ലെന്നും അതു മായ്ച്ചു കളഞ് മൈലാഞ്ചി ഇടാനുമാണ് വേറൊരു കൂട്ടം വധിച്ചത്. തനിക്ക് ഇർഫാന്റെ കുടുംബത്തോട് ഏറെ ആരാധനയുണ്ട്, ഇത്തരം ചിത്രങ്ങളിലൂടെ അതു കളയരുത് എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത് 

മുഖം മറയ്ക്കുകയല്ല, കൈകൾ മറക്കുകയാണ് അഭികാമ്യമെന്നു വേറെ ചിലരുടെ വക സാരോപദേശം. എന്നാൽ ഇർഫാനെ പിന്തുണച്ചുകൊണ്ടും ധാരാളം പോസ്റ്റുകൾ എത്തിയിട്ടുണ്ട്. എന്തു വസ്ത്രം ധരിക്കണം എങ്ങനെ ജീവിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട് എന്ന് ഇർഫാന്റെ സപ്പോര്‍ട്ടര്‍മാർ പറയുന്നു 

Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam