അനുവാദമില്ലാതെ തന്റെ പ്രൈവസിയിലേക്ക് കടന്നു വന്നാൽ അത് ആരായാലും കടുത്ത ശിക്ഷ കൊടുത്തിരിക്കും മിയ ഖലീഫ. പ്രശസ്ത പോൺ സിനിമ താരം മിയ ഖലീഫ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്, അനുവാദമില്ലാതെ സെൽഫിയെടുത്തതിന് ആരാധകന്റെ മുഖം അടിച്ചു പൊട്ടിച്ചാണ്. പോൺ സിനിമകളിലെ ഒരു കാലത്തെ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന താരം, ഇപ്പോൾ അഭിനയത്തിൽ നിന്നും വിരമിച്ചു. എന്നാൽ ആരാധകർക്ക് ഇപ്പോഴും ഒരു കുറവുമില്ല.
അമേരിക്കയിലെ ടെക്‌സാസിൽ വച്ചാണ് ലെബനൻ സ്വദേശിയായ 20കാരൻ യുവാവ് മിയ ഖലീഫയുടെ കയ്യിന്റെ ചൂടറിഞ്ഞത്. ആൾക്കൂട്ടത്തിനിടിയിൽ വച്ചു താരത്തെ നേരിൽ കണ്ട ആരാധകൻ, ഉടൻ താരത്തിനൊപ്പം നിന്ന് സെൽഫി എടുക്കുകയായിരുന്നു. അധികം വൈകാതെ താരത്തിന്റെ കയ്യിൽ നിന്നും നല്ല ഇംഗ്ലീഷ് സിനിമ മോഡലിൽ കലക്കൻ ഒരു പഞ്ച് മുഖത്തിട്ടു കിട്ടി.
ശേഷം ആ ആരാധകൻ ചെയ്തത് എന്തെന്നു കേട്ടാൽ ചിരി വരും. താരത്തിനൊപ്പം കഷ്ടപ്പെട്ട് എടുത്ത സെൽഫിയും ഒപ്പം അടി കൊണ്ട മുഖത്തിന്റെ ചിത്രവും നല്ല അന്തസ്സായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. യുവാവിന്റെ പോസ്റ്റിനുള്ള മറുപടിയായി നിരവധിപ്പേർ മിയ ഖലീഫയ്ക്ക് ഒപ്പമുള്ള തങ്ങളുടെ ചിരിച്ചുകൊണ്ടുള്ള സെൽഫികൾ പങ്കുവച്ചു. മിയ ഖലീഫ പിന്നീട് ആ വ്യക്തി തന്റെ മുന്നിലേക്കു കാമറയുമായി ചാടി വന്നു ഫോട്ടോ എടുക്കുകയായിരുന്നു എന്നു വ്യക്തമാക്കി. നിമിഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് യുവാവിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തത്.
Read more: Viral News in Malayalam, Trending Malayalam News, Beauty Tips in Malayalam