Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോട്ടോയിൽ കാമുകിക്കു രണ്ടു തല, പേടിപ്പിക്കും ഈ സെൽഫി !

Viral Selfie ജാഡ്ജാസ്പർ എന്ന യുവാവ് തന്റെ കാമുകിക്കൊപ്പം നിന്നെ‌ടുത്ത സെല്‍ഫിയാണ് ഓൺലൈൻ ലോകത്തു ചർച്ചയാകുന്നത്...

ഒരേസമയം ചിരിപ്പിക്കുകയും എന്നാൽ പേടിപ്പിക്കുകയും ചെയ്യുന്ന ഒരു സെൽഫിയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ജാഡ്ജാസ്പർ എന്ന യുവാവ് തന്റെ കാമുകിക്കൊപ്പം നിന്നെ‌ടുത്ത സെല്‍ഫിയാണ് ഓൺലൈൻ ലോകത്തു ചർച്ചയാകുന്നത്. ഒരു സെൽഫി ഇത്ര വാർത്തയാകാൻ ​എന്തിരിക്കുന്നു ​എന്നു ചിന്തിക്കും മുമ്പു ആ ചിത്രത്തിലേക്കൊന്നു നോക്കിയാൽ മതി. ചിരിച്ചു നിൽക്കുന്ന കാമുകന് അരികിൽ നിൽക്കുന്ന കാമുകിക്ക് രണ്ടുതലയാണ് ചിത്രത്തിലുള്ളത്. 

കാമുകി പ്രേതമാണോ ചിത്രം ഫോട്ടോഷോപ് ആണോ എന്നൊക്കെയാണ് ചിത്രം കണ്ട പലരുടെയും സംശയം. എന്നാൽ ഫോട്ടോ ഇത്ര ഭയാനകമായതിനു പിന്നിൽ കക്ഷിയുടെ ഫോൺ ആണത്രേ. '' പനോരമയ്ക്കു സമാനമായ സെൽഫി ഫീച്ചർ ഉള്ള ഫോൺ ആണ് എന്റേത്. എന്റെ കാമുകി സെൽഫി എടുക്കുന്നതിനിടയിൽ ഒന്നു തുമ്മിയതാണ് ഇത്തരമൊരു വിചിത്രമായ സെൽഫിക്ക് കാരണമായത്''.– ഈ കാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരുന്നത്. 

ഒരു പനോരമ എടുക്കുന്നതിനിടയിൽ ഉണ്ടാകുന്ന എന്തു ചലനവും ചിത്രത്തെ നശിപ്പിക്കും അതു തന്നെയാണ് ഇവരുടെ സെൽ‌ഫിയിലും സംഭവിച്ചത്.  രസകരമായ ഈ സെൽഫിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കാമുകിക്കു തുമ്മാൻ തോന്നിയ സമയത്തെ ചീത്ത പറഞ്ഞവരും സെൽഫി ഒരു പ്രേത സിനിമയെ ഓർമ്മിപ്പിക്കുന്നു എന്നു പറഞ്ഞവരും ഉണ്ട്. എന്തായാലും കാമുകിയും കാമുകനും ഇതിനകം സമൂഹമാധ്യമത്തിലെ താരങ്ങളായിക്കഴിഞ്ഞു. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam