ഗംഭീര സൗകര്യങ്ങളോടെ ജയിലൊക്കെ പണിതിട്ടിട്ടുണ്ട്.. പക്ഷേ കിടക്കാന്‍ ആളെ കിട്ടാനില്ലെങ്കില്‍ എന്തു ചെയ്യും.. എയ്ഡഡ് സ്‌കൂളില്‍ ഡിവിഷന്‍ പോകാതിരിക്കാന്‍ പിള്ളേരെ പിടിക്കാനിറങ്ങുന്നതുപോലെ തടവുകാരെ റിക്രൂട്ട് ചെയ്യാനും പറ്റില്ലല്ലോ.. ഇന്ത്യയിലായിരുന്നെങ്കില്‍ നാലും അഞ്ചും സെല്ലുകള്‍ ചേര്‍ത്ത് സ്റ്റാര്‍ സൗകര്യമൊരുക്കി ചിന്നമ്മ ശശികലയെ പാര്‍പ്പിച്ചതുപോലെ ക്രിയേറ്റീവായി ചിന്തിക്കാമായിരുന്നു.. ഇതു പക്ഷേ നെതര്‍ലന്റ്‌സിലായിപ്പോയി..
തടവുകാര്‍ തീരെയില്ലാതായപ്പോള്‍ നെതര്‍ലന്റ്‌സിലെ ബ്രെഡ ജയിലുകാര്‍ പക്ഷേ രസികന്‍ വഴികള്‍ കണ്ടെത്തുകതന്നെ ചെയ്തു. രാത്രിയായാല്‍ ഇപ്പോള്‍ ജയിലില്‍നിന്ന് ആകെ കൂകിവിളിയും ബഹളവുമാണ്.. 350 വൊളന്റിയര്‍മാര്‍ തടവു ചാടാന്‍ നോക്കുന്നു, ജയിലുകാര്‍ പിടിച്ച് അകത്തിടുന്നു.. അടിയും മര്‍ദനവുമൊന്നുമില്ല.. ഇതങ്ങനെ പുലരുംവരെ തുടരും.. രക്ഷപ്പെടുന്ന സമര്‍ഥര്‍ക്ക് കൈനിറയെ സമ്മാനവുമുണ്ട്.. 'ജയില്‍ എസ്‌കേപ് ' ഗെയിമിന് യഥാര്‍ഥ ജയിലുതന്നെ കിട്ടുന്നതില്‍പ്പരം സന്തോഷമെന്തുണ്ട്..
്ദ് ഷോഷാങ്ക് റിഡംപ്ഷന്‍ ' പോലെയുള്ള ജയില്‍ സിനിമകളിലെ രംഗങ്ങള്‍ പുനസൃഷ്ടിക്കുകയാണ് പരിപാടിയെന്ന് അധികൃതര്‍ പറയുന്നു. വിഷ്വല്‍, സൗണ്ട് എഫക്ടുകളുടെ സഹായത്തോടെയാണ് ജയില്‍ ചാട്ടം.. 350 പേര്‍ക്കും തടവു ചാടാന്‍ പത്തു വഴികള്‍ ഒരുക്കിയിടും.. എങ്കിലും ഒട്ടും എളുപ്പമല്ല ചാട്ടം. തീര്‍ന്നില്ല, ചെറിയൊരു ബിസിനസ് ഇന്‍കുബേറ്ററായും ജയില്‍ മാറിയിട്ടുണ്ട്.. തൊണ്ണൂറോളം സംരംഭകരാണ് ഇവിടുത്തെ ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ലാപ്‌ടോപ്പുകളുമായി ജോലിയില്‍ മുഴുകിയിരിക്കുന്നത്.
കുറ്റവാളികളെ ജയിലിലടയ്ക്കുന്നതിനു പകരം ശിക്ഷയായി സാമൂഹിക സേവനത്തിനു വിടുന്ന പ്രവണത വര്‍ധിച്ചതാണ് ഇതിനൊക്കെ കാരണം.. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നെതര്‍ലന്റ്‌സില്‍ തടവുകാരുടെ എണ്ണം 20% കുറഞ്ഞതായാണ് കണക്ക്.
Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam