ഇന്ത്യയിൽ ഇതു മൺസൂൺ സീസണാണ്. നാട്ടില്‍ നമ്മൾ മഴയും തണുപ്പുമൊക്കെ ആസ്വദിച്ചു കഴിയുമ്പോൾ പ്രവാസികൾ ചൂടു താങ്ങാനാവാതിരിക്കുന്ന അവസ്ഥയിലാണ്. ചില ദിനങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണത്രേ ചൂട്. അടുത്ത കാലത്തൊന്നും കാണാത്ത അത്രക്കും ചൂടാണ് ഇക്കുറി ഗൾഫ് രാജ്യങ്ങളിൽ എന്ന് പറയപ്പെടുന്നു. ചൂടും അതിന്റെ തീക്ഷണ്തയും വ്യക്തമാക്കുന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.
യുഎഇയിൽ നിന്നു പുറത്തു വിട്ടിരിക്കുന്ന വിഡിയോയില്‍ കഠിനമായ ചൂടിൽ പുറത്തുവച്ച് ഈസിയായി ഓംലെറ്റ് ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ് കാണുന്നത്. സ്റ്റൗവോ ഇൻഡക്ഷൻ കുക്കറോ അടുപ്പോ ഒന്നുമില്ലാതെ വെറും നിലത്തു പാന്‍ വച്ച് മുട്ട പൊരിക്കുന്ന ദൃശ്യങ്ങൾ. അമ്പതു ഡിഗ്രി സെൽഷ്യസിൽ എത്തി നിന്ന സമയത്താണ് യുവാവും കൂട്ടുകാരും കൂടി ദുബായിലെ ചൂടു വ്യക്തമാക്കുന്ന വിഡിയോ തയാറാക്കി പുറത്തു വിട്ടത്.
പത്തുമിനിറ്റു നേരം സൂര്യതാപം കിട്ടുന്ന സ്ഥലത്ത് പാൻ വച്ചതിനു ശേഷമാണ് മുട്ട അതിലേക്ക് പൊട്ടിച്ചൊഴിക്കുന്നത്. സ്റ്റൗവിൽ മുട്ട പാകം ചെയ്യുന്നതുപോലെ തന്നെ കൃത്യമായി മുട്ടവെന്തു വന്നുവെന്നതാണ് കാണാൻ കഴിയുന്നത്. നേരത്തെ ഇന്ത്യയിൽ ചൂടു കൂടിയ സമയത്തും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലുള്ളളർ ഇത്തരത്തിൽ ചൂടിന്റെ ശക്തി അറിയിക്കാനായി പുറത്തു പാകം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു.
Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam