Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരാഴ്ചയ്ക്കുള്ളിൽ പത്തൊമ്പതുകാരി കോടിപതിയായി!! ജീവിതം മാറ്റിമറിച്ച നിമിഷങ്ങൾ!

Rosa Dominiq റോസ ഡൊമിനിക്

കിലുക്കം സിനിമയിൽ കിട്ടുണ്ണിയേ‌ട്ടന്റെ ഭാഗ്യ പരീക്ഷണത്തോളം നമ്മളെ ചിരിപ്പിച്ച മറ്റൊരു സീനുമുണ്ടാകില്ല. പാവം ലോട്ടറി അടിച്ചെന്നു കരുതി ചിരിച്ചും കരഞ്ഞും ബോധംകെട്ടു വീഴുന്ന കിട്ടുണ്ണിയേട്ടൻ മുതലാളിയെ ചീത്തവിളിച്ചു പടിയിറങ്ങുന്ന രംഗമൊക്കെ നാം വീണ്ടും വീണ്ടും കണ്ടു തലതല്ലി ചിരിച്ചിട്ടുണ്ട്. ഏതാണ്ട‌് അതേ അവസ്ഥയിലിരിക്കുകയാണ് ഇപ്പോൾ കാലിഫോർണിയ സ്വദേശിയായ റോസ എന്ന പത്തൊമ്പതുകാരി. സംഗതി മറ്റൊന്നുമല്ല ഒരാഴ്ചയ്ക്കുള്ളിൽ കോടിപതി ആയിരിക്കുകയാണ് ഈ മിടുക്കി.

ഒരൊറ്റ രാത്രി െകാണ്ട് കോടിപതിയാവുക എന്നതൊക്കെ സ്വപ്നത്തിൽ മാത്രം നടക്കുന്ന കാര്യമാണല്ലേ? എന്നാൽ ഒരാഴ്ച കൊണ്ടു നാലുേകാടി സ്വന്തമാക്കാൻ കഴിയുക എന്നു പറഞ്ഞാല്‍ അതും വിശ്വസിക്കാൻ അൽപം പ്രയാസമാണല്ലേ. പക്ഷേ വിശ്വസിച്ചേ മതിയാവൂ, റോസ വെറും ഒരാഴ്ച കൊണ്ടാണ് നാലുകോടിയുടെ ഉടമയായത്, േകാടിപതിയായ കഥയിലൂടെ സമൂഹമാധ്യമത്തിൽ താരമാണിന്നു റോസ ഡൊമിനിക്.

ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്നെ‌ടുത്ത സ്ക്രാച്ച് ടിക്കറ്റുകളാണ് റോസയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്. ഓരേ ടിക്കറ്റിനും 320 രൂപ മുടക്കി അവൾ വാങ്ങിയ ടിക്കറ്റുകൾ ജീവിതം തന്നെ മാറ്റുകയായിരുന്നു. കോടിപതിയായ വിവരം അറിഞ്ഞപ്പോൾ താൻ കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായിരുന്നുവെന്നു പറയുന്നു റോസ. എന്തായാലും ആദ്യത്തെ ടിക്കറ്റ് അടിച്ചപ്പോഴാണ് വീണ്ടും ഒന്നു പരീക്ഷിക്കാമെന്നു തീരുമാനികുന്നത്. അങ്ങനെ രണ്ടാമതെടുത്ത ടിക്കറ്റിലും ഭാഗ്യം കൂടെനിന്നു. എ​ല്ലാം കൂടിയായപ്പോൾ ഒരാഴ്ച കൊണ്ട് റോസ സ്വന്തമാക്കിയത് നാലുകോടി ഇരുപതുലക്ഷത്തിൽപ്പരം രൂപ. 

ഇനി കോടിപതിയായ സ്ഥിതിക്ക് കാശൊക്കെ എന്തു ചെയ്യാൻ പോകുന്നുവെന്ന ചോദ്യത്തിന് രസകരമായ ഉത്തരമാണ് റോസ നൽകിയത്. കുറേ ഷോപ് ചെയ്യണമെന്നും പിന്നെ കിടിലനൊരു കാർ വാങ്ങണമെന്നുമായിരുന്നു മറുപടി. ആദ്യത്തെ ടിക്കറ്റുകളിൽ നിന്നും മൂന്നുകോടി അമ്പതുലക്ഷത്തിൽപ്പരം രൂപയും രണ്ടാമത്തെ ഭാഗ്യപരീക്ഷണത്തിൽ അറുപതുലക്ഷത്തിൽപ്പരം രൂപയുമാണ് റോസയ്ക്കു ലഭിച്ചത്. എന്തായാലും റോസയ്ക്കിപ്പോൾ ഹീറോ പരിവേഷമാണു നാട്ടിൽ, നേരംപോക്കിനുവേണ്ടിയെടുത്ത ടിക്കറ്റുകൾ അവളുടെ ജീവിതത്തിന്റെ പാതതന്നെ മാറ്റിമറിക്കുകയായിരുന്നു. 

Read more: Trenidng News in Malayalam, Viral News in Malayalam, Beauty Tips in Malayalam