Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേഹത്തു പെയിന്റടിച്ച് അവൾ മാളിലൂടെ നടന്നു, പരിപൂർണ്ണ നഗ്നയായി !!

Maria മരിയ സുഹൃത്തുക്കൾക്കൊപ്പം

ബോഡി പെയിന്റിങ് ഒരു ഹരമാക്കിയവര്‍ ഏറെയുണ്ട്. ഒറ്റനോട്ടത്തിൽ വസ്ത്രം ധരിച്ചിട്ടില്ലെന്ന തോന്നലുണ്ടാക്കാത്ത വിധം മനോഹരമായിട്ടായിരിക്കും അവരു‌െട ശരീരത്തിൽ പെയിന്റ‌് പൂശിയി‌ട്ടുണ്ടാകുക. ജനസമുദ്രത്തിലൂ‌െട നടന്നാലും അവര്‍ പരിപൂർണ നഗ്നരാണെന്നു തിരിച്ചറിയാത്ത വിധം ബ്രില്ല്യന്റ് ആയിരിക്കും പെയിന്റ് വർക്. സമൂഹമാധ്യമത്തിൽ ഇപ്പോൾ ൈവറലാകുന്നൊരു വി‍ഡിയോയും സമാനമാണ്. ശരീരത്തിൽ കറുത്ത നിറമുള്ള പെയിന്റ‌ടിച്ച ഒരു പെൺകുട്ടി മാളിലൂടെ കറങ്ങി ന‌ടക്കുന്ന വിഡിയോയാണത്. 

മരിയ ലുസിയോട്ടി ​എന്ന മോഡലാണ് ഈ സാഹസികതയ്ക്കു പിന്നിൽ. കിടിലൻ ബൂട്ടും സ്കാർഫും തൊപ്പിയുമൊക്കെ ധരിച്ചെത്തിയ മരിയ  പക്ഷേ ശരീരത്തിൽ വസ്ത്രമൊന്നും ധരിച്ചിരുന്നില്ല, പകരം ടോപ്പിന്റെ സ്ഥാനത്ത് കറുത്ത നിറത്തിലുള്ള പെയിന്റും പാന്റ്സിന്റെ സ്ഥാനത്ത് നീലനിറത്തിലുള്ള ജീൻസും ധരിച്ചു. ജെന്‍ എന്ന ബോഡി പെയിന്ററാണ് മനോഹരമായ ഈ കരവിരുതിനു പിന്നില്‍. സൂപ്പർ കൂൾ ലുക്കിലുള്ള ജീൻസ് കണ്ടാല്‍ അതു െപയിന്റ് ആണെന്നേ പറയില്ല. 

മാളിലൂടെ കറങ്ങിനടന്ന മരിയയെ പലരും തിരിച്ചറിഞ്ഞതേയില്ല. എന്നാൽ സംശയം തോന്നിയ ചിലരാകട്ടെ തുറിച്ചു നോക്കുകയും ചിലർ ഇതു ശരിക്കും പാന്റ്സ് തന്നെയാണോ എന്നു ചോദിക്കുകയും ചെയ്തു. മാളിലെ വസ്ത്രശാലകളിലുള്ളവർക്കു തന്റെ ബോഡി പെയിന്റ് തിരിച്ചറിയാൻ കഴിയുമോ എന്നു പരിശോധിക്കുകയായിരുന്നു മരിയയുടെ ലക്ഷ്യം. എന്തായാലും ഉദ്യമത്തിൽ മരിയ പാതി വിജയിച്ചുവെന്നുവേണം പറയാൻ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam