Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതികൃഷ്ണയ്ക്ക് പ്രണയസാഫല്യം, വിവാഹ ചിത്രങ്ങൾ കാണാം

Jyothikrishna നടി ജ്യോതി കൃഷ്ണ വിവാഹിതയായി, നടി രാധികയുടെ സഹോദരൻ അരുൺ ആണ് വരൻ ചിത്രം: മനു മുളന്തുരുത്തി

ലൈഫ് ഓഫ് ജോസൂട്ടി, പാതിരാമണൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിലിടം നേടിയ നടി ജ്യോതി കൃഷ്ണ വിവാഹിതയായി, നടി രാധികയുടെ സഹോദരൻ അരുൺ ആണ് വരൻ. തൃശൂരില്‍ വച്ചായിരുന്നു വിവാഹം. ഭാവന, ശ്രുതിലക്ഷ്മി, കൃഷ്ണപ്രഭ, മിയ, സുരേഷ് േഗാപി, സംവിധായകരായ ജോഷി, ജീത്തു ജോസഫ്  തുടങ്ങി ചലചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. 

jyothikrishna-1 അരുൺ ജ്യോതികൃഷ്ണയ്ക്കു താലി ചാർത്തുന്നു ചിത്രം: മനു മുളന്തുരുത്തി

സിനിമയിൽ നിന്നും ഇടവേളയെടുത്ത് ജ്യോതികൃഷ്ണ ദുബായ് എഫ്എമ്മിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ദുബായിലായിരുന്നു അരുണും ജോലി ചെയ്യുന്നത്. ഒരു കോമണ്‍ സുഹൃത്തു വഴിയായിരുന്നു പരിചയപ്പെട്ടത്. അന്നു വിവാഹത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നു പറഞ്ഞപ്പോൾ സുഹൃത്തുക്കളായി തുടരാമെന്നു പറയുകയായിരുന്നു അരുൺ. സ്കൈപ്പിലൂടെ ചാറ്റ് ചെയ്തു തുടങ്ങി പരസ്പരം മനസ്സിലാക്കി ഒരുവർഷം കഴിഞ്ഞായിരുന്നു ഇരുവരും നേരിൽ കണ്ടത്.

jyothikrishna-2 രാധികയ്ക്കൊപ്പം ജ്യോതി കൃഷ്ണ, ചിത്രം: മനു മുളന്തുരുത്തി

നേരിൽ കാണും മുൻപേ ഇരുവീട്ടുകാരും ജാതകം നോക്കി വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമുള്ള തീയതി കുറിച്ചുകഴിഞ്ഞിരുന്നു. മേയ് 26 നായിരുന്നു വിവാഹനിശ്ചയം നടന്നത്.

സിനിമയെ നന്നായി അറിയുന്ന രാധിക കുടുംബത്തിലുള്ളത് തന്റെ ഭാഗ്യമാണെന്ന് ജ്യോതികൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. കാര്യം വിവാഹം കഴിഞ്ഞു ദുബായിലേക്കു പറക്കാനാണ് പദ്ധതിയെങ്കിലും അഭിനയത്തോടു ഗുഡ്ബൈ പറയില്ലെന്നും ജ്യോതികൃഷ്ണ പറഞ്ഞിരുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam