Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കോണ്‍ D7100, D5200 കാമറകള്‍ക്ക് പുതിയ ഫേംവെയര്‍

nikon-digital-camera

നിക്കോണ്‍ അവരുടെ രണ്ടു DX കാമറകള്‍ക്ക് പുതിയ ഫേംവെയറുകള്‍ ഇറക്കിയിരിക്കുന്നു. D7100, D5200 എന്നീ മോഡലുകള്‍ക്ക് 'C' വേര്‍ഷന്‍ 1.02 നിന്നു 1.03ലേക്കാണു മാറ്റം.

രണ്ടു കാമറകള്‍ക്കും 1280×720; 60p or 1280×720; 50p വിഡിയോ റെക്കോഡു ചെയ്യുമ്പോള്‍ നോയ്‌സ് കുറയ്ക്കുമെന്നാതാണ് പുതിയ ഫേംവെയര്‍ കൊണ്ടുവരുന്ന പ്രധാന മാറ്റം. രണ്ടു മോഡലുകള്‍ക്കും സെന്‍സര്‍ വൃത്തിയാക്കാന്‍ ശ്രമിക്കമ്പോള്‍ കാമറ ഫ്രീസാകുന്ന പ്രശ്‌നത്തിനും പരിഹാരമുണ്ടാകുമെന്നാണ് നിക്കോണ്‍ പറയുന്നത്.

്ചിലയവസരങ്ങളില്‍ D7100യുടെ വെര്‍ച്യുവല്‍ ഹൊറൈസണ്‍ ഫ്രീസാകുന്ന പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.

മറ്റു മാറ്റങ്ങളെക്കുറിച്ചറിയാനും ഫേംവെയര്‍ ഡൗണ്‍ലോഡുചെയ്യാനും D7100 ഉടമകള്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം: http://bit.ly/1KntD6u D5200 ഉടമകള്‍ക്ക് ഈ ലിങ്കില്‍ ഫേംവെയര്‍ പെയ്ജിലെത്താം: http://bit.ly/1QeAqj5

ആദ്യം കാമറയിലുള്ള ഫേംവെയര്‍ വേര്‍ഷന്‍ പരിശോധിച്ച ശേഷം മാത്രം ഡൗണ്‍ലോഡു ചെയ്യണമെന്ന് നിക്കോണ്‍ പറയുന്നു.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.