Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾക്കിണങ്ങിയ ക്യാമറ ഏത്?

Main

ക്യാമറകളുടെ ഇടം സ്മാർട്ട്ഫോണുകൾ കീഴടക്കിയെങ്കിലും പലരുടേയും ഉള്ളിൽ ഇപ്പോഴും ഒരു ക്യാമറാ മോഹം ഷട്ടറടിക്കാൻ കാത്തുനിൽപ്പുണ്ട്. പക്ഷേ, ആകെയൊരു കൺഫ്യൂഷൻ. കാക്കെത്താള്ളായിരം ക്യാമറാേമാഡലുകൾ. പലവിധം ക്യാമറകൾ. ഇതിൽ തന്റെ കൈക്കിണങ്ങിയ സ്റ്റിൽ ക്യാമറ (വീഡിയോ പകർത്താനുള്ള സംവിധാനമുണ്ടെങ്കിലും സ്റ്റിൽ ക്യാമറ എന്നു വിളിക്കുന്നതാണു സുഖം.. അല്ലേ ) ഏതാെണന്നു കണ്ടുപിടിക്കുക കുറച്ചു പണിയുള്ള പണിയാണ്. ഇതിനായി കുറച്ചു ടിപ്പുകൾ.

ഏറ്റവും എളുപ്പത്തിൽ പറയുകയാെണങ്കിൽ രണ്ടുതരത്തിൽ സ്റ്റിൽ ക്യാമറകളെ തരംതിരിക്കാം. െലൻസ് മാറ്റിവയ്ക്കാവുന്നവയും അല്ലാത്തവയും. കുറച്ചു സാങ്കേതികമാക്കിയാൽ വിപണിയിൽ പ്രധാനമായും നാലുതരം സ്റ്റിൽ ക്യാമറകൾ ഉണ്ട്.

ഡിഎസ്എൽആർ (ഡിജിറ്റൽ സിംഗിൾ ലെൻസ് റിഫ്ലക്സ് ക്യാമറ)

Nikon

െലൻസ് മാറ്റിവയ്ക്കാവുന്ന ക്യാമറ എന്നു ലളിതമായി പറയാം. ക്യാമറാമാൻ ആണെന്ന ഫീൽ കിട്ടണമെങ്കിൽ ഒരു ഡിഎസ്എൽആർ ക്യാമറ കഴുത്തിൽ തൂങ്ങണം. തുടക്കക്കാർക്കുള്ള േമാഡലുകൾ മുതൽ പ്രഫഷണലുകൾക്കുള്ളവ വരെ ഒട്ടേറെ മോഡലുകൾ പല വിലകൾക്കനുസരിച്ച് വിപണിയിൽ ലഭ്യമാണ്. ഫോട്ടോഗ്രഫിയെ സീരിയസ് ആയി സമീപിക്കണമെന്നാഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് ഈ മോഡൽ‌.

ഗുണം: എത്ര ചെറിയ മോഡൽ ആയാലും ചിത്രങ്ങളുടെ ഗുണമേൻമ ഉയർന്നതായിരിക്കും. വീഡിയോ ക്വാളിറ്റിയും അപാരം. പല സിനിമകളും ഇപ്പോൾ എസ്എൽആറിൽ എടുക്കാറുണ്ട്. തരാതരം ലെൻസുകൾ മാറ്റിമാറ്റി ഉപയോഗിക്കാം.

ദോഷം: ഭാരക്കൂടുതൽ. താരതമ്യേന വിലയും കൂടുതലാണ്. ഒട്ടേറെ ലെൻസുകൾ ഒപ്പം കൊണ്ടുനടക്കേണ്ടി വരുന്നു.

വില: 30,000 രൂപയിൽ താഴെ വിലയ്ക്കു ലഭിക്കുന്ന മോഡൽ മുതൽ ലക്ഷങ്ങൾ വിലയുള്ള ക്യാമറകൾ വരെയുണ്ട് (ക്യാമറകളുടെ ബോഡി മാത്രമായി വാങ്ങാൻ കിട്ടും)

േമാഡലുകൾ: കാനൺ 5 ഡി മാർക്ക് 3, നിക്കോൺ 810 തുടങ്ങിയ പ്രഫഷനൽ ക്യാമറകൾ തൊട്ട് നിക്കോൺ ഡി 3200, കാനൺ 1100 ഡി തുടങ്ങിയ ബജറ്റ് േമാഡലുകൾ ഈ നിരയിൽെപടുന്നു.

േപായിന്റ് ആൻഡ് ഷൂട്ട് ക്യാമറകൾ

Cybershot

െചറിയ ക്യാമറകൾ. താരതമ്യേന ഉപയോഗിക്കാൻ എളുപ്പം. പേരുപോലെതന്നെ വസ്തുവിനെ പോയിന്റ് െചയ്യുക, ഷൂട്ട് െചയ്യുക. സങ്കീർണമായ പ്രവൃത്തികൾ ആവശ്യമില്ല. ഭാരം കുറവാണ്. പിഞ്ചോമനകളുടെ കുസൃതികൾ, െചറിയ വിനോദയാത്രകൾ, വീട്ടിലെ ഒത്തുചേരലുകൾ എന്നിവ പകർത്താൻ നല്ലത്. െചറുയാത്രകൾ പോവുന്നവർക്ക്, അധികം ഭാരം ചുമക്കേണ്ട എന്നാഗ്രഹിക്കുന്നവർക്ക്, മൊബൈൽ ക്യാമറയെക്കാൾ ഗുണമേന്മയുള്ള, എന്നാൽ ഹാൻഡിയായ ക്യാമറ േവണമെന്നുള്ളവർക്ക് അനുയോജ്യം.

ഗുണം: ഇപ്പോൾ കിട്ടുന്ന ഏറ്റവും നല്ല മൊബൈൽ ക്യാമറയേക്കാൾ മിഴിവുറ്റ ചിത്രങ്ങൾ ലഭിക്കും. സെൻസറും ലെൻസ് ക്വാളിറ്റിയും വീഡിയോ ക്വാളിറ്റിയും മികച്ചതാണ്. േപാക്കറ്റിൽ ഇട്ടുനടക്കാം. ചില ക്യാമറകളിൽ മാന്വൽ മോഡുകളുപയോഗിച്ച് സർഗാത്മകമായി പടങ്ങളെടുക്കാം.

*ദോഷം: *ഫോക്കസിങ് മാന്വൽ അല്ല.

വില: 14 മെഗാപിക്സൽ ക്യാമറകൾ രൂപ 4000 ൽ താഴെ വിലയ്ക്കു കിട്ടും.

േമാഡലുകൾ: നിക്കോൺ കൂൾപിക്സ് , കാനൺ ഇക്സസ്, സോണി സൈബർഷോട്ട് ശ്രേണിയിലുള്ള ക്യാമറകൾ.

പ്രൊസ്യൂമർ ക്യാമറകൾ‌

Canon

എസ്എൽആറിന്റെ ഗുണമേന്മ ഏതാണ്ടു നൽകുന്നതും എന്നാൽ േപായിന്റ് ആൻഡ് ഷൂട്ട് ക്യാമറകളുടെ അത്ര ആയാസരഹിതമായി ഉപയോഗിക്കാവുന്നതുമായ ക്യാമറകളാണിവ. അഡ്വാൻസ്ഡ് േപായിന്റ് ആൻഡ് ഷൂട്ട് ക്യാമറകൾ എന്നും ഇവ അറിയപ്പെടുന്നു. ചെറുക്യാമറകളെ സംബന്ധിച്ച് ഫോക്കൽ ലെങ്ത് കൂടിയ ലെൻസുകൾ ഇവയ്ക്കുണ്ടാവും. സെൻസറുകളുടെ വലുപ്പം സമം. ഹോബിയിസ്റ്റുകൾക്ക്, എസ്എൽആറിന്റെ ഏതാണ്ട് ഗുണമേന്മ വേണം, എന്നാൽ വില കുറവായിരിക്കണം എന്നു കരുതുന്നവർക്ക് യോജിച്ചതാണ്.

ഗുണം: എസ്എൽആറുകളേക്കാൾ വില വളരെ കുറവായിരിക്കും. ൈവഡ് േഷാട്ടുകളും അത്യാവശ്യം െടലിേഷാട്ടുകളും ഒറ്റ ക്യാമറ കൊണ്ടു സാധിക്കും.

േദാഷം: മാന്വൽ ഫോക്കസിങ് ചില മോഡലുകൾക്കേ ഉള്ളൂ.

വില: 10000 രൂപയ്ക്കു മുകളിലോട്ട്

മിറർലെസ് ക്യാമറകൾ

Olympus

ഏറ്റവും പുതുതായി രൂപം െകാണ്ട ക്യാമറ വിഭാഗമാണ് മിറർലെസ് ക്യാമറകൾ. എസ് എൽ ആർ ക്യാമറകളേക്കാൾ കോംപാക്ട് ആയ എന്നാൽ ഗുണമേന്മയിൽ മുൻപന്തിയിലായ ക്യാമറകൾ. ഒട്ടുമിക്ക കമ്പനികൾക്കും േകാംപാക്ട് സിസ്റ്റം ക്യാമറകൾ എന്നറിയപ്പെടുന്ന മിറർലെസ് ക്യാമറകൾ ഉണ്ട്. എസ്എൽആറിൽ നിന്നു വ്യത്യസ്തമായി ഉള്ളിൽ പ്രിസം ഇല്ലായെന്നതുതന്നെ പ്രധാനവ്യത്യാസം (ഈ പ്രിസത്തിലൂടെ പ്രതിഫലിക്കുന്ന ദൃശ്യമാണു എസ്എൽആറിലെ വ്യൂഫൈൻഡറിൽ നാം കാണുന്നത്). ഫുൾഫ്രയിം സെൻസറുകളും ഇപ്പോൾ ലഭ്യമാണ്. യാത്രയിൽ ഭാരം ചുമക്കാനാഗ്രഹിക്കാത്ത, എന്നാൽ ചിത്രങ്ങളുടെ ഗുണമേന്മയിൽ വിട്ടുവീഴ്ച െചയ്യരുതെന്നുള്ളവർക്ക് യോജിച്ചതാണ്.

ഗുണം: വലിയ സെൻസറുകൾ, മാറ്റിവയ്ക്കാവുന്ന ഭാരം കുറഞ്ഞ ലെൻസുകൾ, ഹാൻഡി ഡിസൈൻ.

േദാഷം: സപ്പോർട്ടീവ് ലെൻസുകൾ താരതമ്യേന കുറവാണ്

വില: 20,000 രൂപയ്ക്കു മുകളിൽ

േമാഡലുകൾ: നിക്കോൺ വൺ, ഒളിംപസ് പെൻ സീരീസ്, ഫ്യൂജി ഫിലിം എക്സ് ടി വൺ, സോണി മിറർലെസ് ക്യാമറകൾ.