Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രിയിലെ ഫോൺ ചാർജിങ് നല്ലതല്ല, ഇത് വായിക്കൂ!

battery

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജിലിട്ടു വെയ്ക്കാറുണ്ടോ? എഴുന്നേറ്റു വരുമ്പോഴേക്കും ഫുള്‍ ചാര്‍ജ് ആയി കാണുമ്പോള്‍ എന്താ ഒരു സന്തോഷം! അല്ലേ ? എങ്കില്‍ ഇത് കേട്ടോളൂ.

ഇങ്ങനെ ചാര്‍ജിലിട്ടു വെയ്ക്കുമ്പോള്‍ ബാറ്ററിക്ക് പ്രശ്നം ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടുതല്‍പേരും രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ ഫോണ്‍ ഉപയോഗിക്കാന്‍ താല്പര്യം ഇല്ലാത്തവരാണ്. അതുകൊണ്ടുതന്നെ ഫോണിന്‍റെ ബാറ്ററിക്ക് ക്രമേണ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോവാറുണ്ട്.

ഇങ്ങനെ ചാര്‍ജ് ചെയ്യുന്നത് കാരണം ഫോണിന്‍റെ ലിഥിയം-അയന്‍ ബാറ്ററിക്ക് കേടുപാടുകള്‍ സംഭവിക്കും. എന്നാല്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ചാര്‍ജ് ഫുള്‍ ആവുമ്പോള്‍ താനേ ചാര്‍ജിങ്ങ് നിര്‍ത്താനുള്ള സംവിധാനമുണ്ട്.

ഒരിക്കല്‍ മുഴുവനായും ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ കൂടുതല്‍ വൈദ്യുതി പ്രവഹിക്കാതിരിക്കാന്‍ ആന്‍ഡ്രോയ്ഡ് ഫോണിലും ഐഫോണിലും സംവിധാനമുണ്ട്. അതുകൊണ്ടുതന്നെ വിശ്വസിക്കാന്‍ കൊള്ളാവുന്ന ചാര്‍ജര്‍ വച്ച് രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്താലും കുഴപ്പമില്ല എന്ന് വേണമെങ്കില്‍ പറയാം. എങ്കില്‍പോലും ഫോണ്‍ ബാറ്ററിക്ക് ഇത് പ്രശ്നം വരുത്തും.

battery-low

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കൂടുതല്‍ ഫോണുകളുടെ ബാറ്ററികള്‍ക്കും ഒരു പ്രത്യേകതയുണ്ട്. കൂടുതല്‍ വൈദ്യുതി പെട്ടെന്ന് വലിച്ചെടുക്കുന്ന രീതിയിലാണ് മിക്ക ഫോണ്‍ ബാറ്ററികളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. പെട്ടെന്നുള്ള ചാര്‍ജിങ് ബാറ്ററിക്ക് അത്ര നല്ലതല്ല.

ഒരു ചാര്‍ജറില്‍ നിന്നും സ്വീകരിക്കേണ്ടത് എത്ര അളവ് വൈദ്യുതിയാണ് എന്നുവരെ അവയ്ക്ക് കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുമെന്ന് വയർലസ്സ് ചാർജിങ് കമ്പനി ഒസ്സിയയുടെ സ്ഥാപകനും ചീഫ് സയന്റിസ്റ്റ് ഹേറ്റം സീന്‍ പറയുന്നു. പ്രത്യേക ആവൃത്തികളില്‍ പവര്‍ ബാറ്ററികളിലേയ്ക്ക് ഒഴുകാന്‍ ഈ ടെക്നോളജി സഹായിക്കുന്നു. ലിഥിയം അയോണുകള്‍ ബാറ്ററിയുടെ ഒരു വശത്ത് നിന്നും മറ്റൊരു വശത്തേയ്ക്ക് വേഗത്തില്‍ സഞ്ചരിക്കുന്നു. ഇതിനാല്‍ ചാര്‍ജിങ് വേഗത കൂടുന്നു. എന്നാല്‍ ലിഥിയം ബാറ്ററികളുടെ ആയുസ്സ് കുറയാനും പെട്ടെന്ന് തുരുമ്പിച്ച് നശിക്കാനും ഇതിനാല്‍ സാധ്യത കൂടുമെന്ന് വിദഗ്ധര്‍ പറയുന്നു.

സാധാരണ ഒരു ഫോണിന്‍റെയോ ടാബിന്റെയോ ബാറ്ററി ആയുസ്സ് കൂട്ടണം എന്നുണ്ടെങ്കില്‍ ഇങ്ങനെയുള്ള ചാര്‍ജിങ് രീതികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പവര്‍ കുറഞ്ഞ ചാര്‍ജറുകള്‍ ഉപയോഗിച്ച് കൂടുതല്‍ നേരം ചാര്‍ജ് ചെയ്യുക. ഈ രീതി സുരക്ഷിതമാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെങ്കിലും താരതമ്യേന റിസ്ക്‌ കുറഞ്ഞ വഴിയാണ് ഇത്. ഉദാഹരണത്തിനു ഐപാഡ് പ്രോ ചാര്‍ജ് ചെയ്യാന്‍ ഐഫോണ്‍ ചാര്‍ജര്‍ ഉപയോഗിക്കുന്നത് സാവധാനത്തില്‍ മാത്രം ചാര്‍ജ് ചെയ്യപ്പെടാന്‍ സഹായിക്കും.

battery

ബാറ്ററികള്‍ക്ക് സംരക്ഷണം വേണമെന്നുള്ളവര്‍ അവ കൂടുതല്‍ നേരം ചൂടാവാതെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. കാരണം കൂടിയ ചൂട് ലിഥിയം അയോണുകളെ പെട്ടെന്ന് നശിപ്പിക്കും. 35 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയ ചൂട് ബാറ്ററി കപ്പാസിറ്റി സ്ഥിരമായി കുറയ്ക്കുമെന്ന് ആപ്പിള്‍ വെബ്സൈറ്റ് പറയുന്നു.