Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

13 എംപി ക്യാമറകളുമായി സിടിഇ ബ്ലേഡ്- എസ് 7

ZTE-Blade-S7

സിടിഇ (ZTE) പുതിയ ബ്ലേഡ് സീരീസ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തിച്ചു. സെല്‍ഫി പ്രേമികളെ ആകര്‍ഷിക്കാന്‍ മികച്ച സെല്‍ഫി ഷൂട്ടറുമായെത്തുന്ന ഈ ഫോണിന്‍റെ വില ഇതുവരെയും ലഭ്യമായിട്ടില്ലെങ്കിലും വിപണിയില്‍ മികച്ച തരംഗമുണ്ടാക്കാന്‍ സിടിഇ ഉപകരണത്തിനാകുമെന്നാണ് കരുതുന്നത്. തായ്‌ലന്റില്‍ ആദ്യം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സിടിഇ ബ്ലേഡ് എസ് 7 സ്മാര്‍ട്ട് ഫോണ്‍ തുടര്‍ന്ന് ഏഷ്യയിലും വില്‍പനയ്ക്കായെത്തുമെന്നാണ് കരുതുന്നത്.

നിരവധി സവിശേഷതകളോടെയെത്തുന്ന മുന്നിലെയും പിന്നിലെയും 13 മെഗാപിക്സല്‍ ക്യാമറകള്‍ക്ക് എല്‍ഇഡി ഫ്ലാഷും ലഭ്യമാണ്. മുന്നിലെ 13 മെഗാപിക്സല്‍ ക്യാമറയ്ക്ക് ഫേഡ് ഡിറ്റക്ഷന്‍ ആട്ടോ ഫോക്കൽ (പി.ഡി.എ.എഫ്) സംവിധാനം, പനോരമ, 14 വ്യത്യസ്ത ബ്യൂ ട്ടിഫിക്കേഷന്‍ ഓപ്ഷനുകള്‍ എന്നിവ ലഭ്യമാണ്. പിന്നിലെ 13 എം.പി ക്യാമറയ്ക്ക് ആട്ടോഷൂട്ടിംഗ് മോഡുകള്‍, സെലക്ടീവ് ഫോക്കസ്, ലേസല്‍ ആട്ടോ ഫോക്കസ് എന്നീ സൗകര്യങ്ങളുമുണ്ട്.

1080 X 1920 പിക്സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയോടെയെത്തുന്ന സിടിഇ ബ്ലേഡ് എസ് 7 സ്മാര്‍ട്ട് ഫോണിന്റെ ഈ ഡിസ്പ്ലേ എല്‍ടിപിഎസ് സവിശേഷതയും 445 പിപിഐ പിക്സല്‍ഡെന്‍സിറ്റിയും നല്‍കുന്നതാണ്. അലൂമിനിയം അലോയ് ഫ്രേമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫോണിന്‍റെ ഇരുവശത്തും ഗോറില്ലാ ഗ്ലാസ് 3 ആണ് സംരക്ഷണമേകുന്നത്. 64 ബിറ്റ് ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍ കരുത്തേകുന്ന ഫോണിന് 3 ജിബി ഡിഡിആര്‍-3 റാമാണുള്ളത്. 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമായി എത്തുന്ന ഫോണിന് ആന്‍ഡ്രോയ്ഡ് 5.1.1 ലോലിപോപ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 72.1 ശതമാനം സ്ക്രീന്‍ - ടു - ബോഡി റേഷ്യോയുമായെത്തുന്ന സി.ടി.ഇ. ബ്ലേഡ് എസ് 7 സ്മാര്‍ട്ട് ഫോണിന് 4 ജി കണക്ടിവിറ്റി സൗകര്യവും ലഭ്യമാണ്. ഇന്‍ബില്‍റ്റ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ്‌ ഉപയോഗിച്ച് വർദ്ധിപ്പിക്കാൻ കഴിയില്ല എന്നത് ഈ ഫോണിന്റെ പ്രധാന പോരായ്മയാണ്.

ബ്ലേഡ് 6 ഫോണിന്റെപോലെ 'ജെസ്റ്റര്‍ കണ്‍ട്രോളു'മായി എത്തുന്ന ഫോണിന് 'സ്മാര്‍ട്ട് സെന്‍സ്' എന്ന പേരിലുള്ള ഷോര്‍ട്ട് കട്ടുകളും ഉപയോഗിക്കാം. നിങ്ങളുടെ കൈവിരലുകൾ കൊണ്ട് 'വി' എന്ന് ആഗ്യം കാണിച്ചാല്‍ മ്യൂസിക് പ്ലേയർ സ്റ്റാര്‍ട്ട് ചെയ്യുകയും 'ഒ' എന്നാക്കി കാണിച്ചാല്‍ പ്ലേയര്‍ നില്‍ക്കുകയും ചെയ്യും. ഹോം ബട്ടനില്‍ ഫിംഗര്‍ പ്രിന്റ്‌ സ്കാനർ ഉള്‍പ്പെടുത്തിയെത്തുന്ന ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനൊപ്പം ആപ്പുകളും ചിത്രങ്ങളുമൊക്കെ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഫിംഗര്‍ പ്രിന്റ്‌ ഉപയോഗിക്കാം. ലെമണ്‍ ഗ്രീന്‍, റോസ് ഗോള്‍ഡ്, ഡയമണ്ട് വൈറ്റ്, സ്പേസ് ഗ്രേ എന്നീ നിറങ്ങളിലെത്തുന്ന ഫോണിന് നാനോ സിം സപ്പോര്‍ട്ടാണുള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.