Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിംഗർപ്രിന്റ്‌ സ്കാനറുള്ള മികച്ച നാല് ഫോണുകൾ

one-plus-2

സ്മാര്‍ട്ട് ഫോണുകളിലെ ഫിംഗര്‍ പ്രിന്റ്സ്കാനര്‍ ഒരു അവശ്യ സംവിധാനമായി മാറിയതോടെ ഇത്തരം സൗകര്യമുള്ള ഫോണുകളുടെ കുത്തൊഴുക്കാണ് ഇന്ത്യന്‍ വിപണിയിലിപ്പോള്‍. ഈ കൂട്ടത്തിലെ 25,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച അഞ്ച് ഫോണുകളെ നമുക്ക് പരിചയപ്പെടാം.

1. ഹുവായ് ഓണര്‍ - 7

ഫിംഗര്‍ പ്രിന്റ് സ്കാനറും ഒരു സ്മാര്‍ട്ട് കീയും ഉള്‍പ്പെടെത്തി ഉയര്‍ന്ന സ്പെസിഫിക്കേഷന്‍ ഫോണുകള്‍ക്കിടയില്‍ ഓണര്‍ - 7-നെ വ്യത്യസ്ഥനാക്കുകയാണ് ഹുവായ് .1920 x 1080 പിക്സല്‍, 423 പി.പി.ഐ റസല്യൂഷന്‍ നല്‍കുന്ന 5.2 ഇ‍ഞ്ച് സ്ക്രീനോടെയെത്തുന്ന ഓണര്‍ - 7 സ്മാര്‍ട്ട് ഫോണിന് കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത 2.2 ജിഗാ ഹെട്സ് വേഗതയുള്ള ഒക്ടാകോര്‍ പ്രോസസര്‍; കിരിന്‍ - 935 ആണ് കരുത്ത് പകരുക. 3 ജി ബി റാമും 16 ജി ബി ആന്തരിക സ്റ്റോറേജുമായെത്തുന്ന ഫോണിന്റെ ആന്തരിക സ്റ്റോറേജ് ശേഷി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 128 ജി ബി വരെയുയര്‍ത്താന്‍ കഴിയും.

Huawei-Honor-7

20 മെഗാ പിക്സല്‍ വ്യക്തത നല്‍കുന്ന ആട്ടോഫോക്കസ് ക്യാമറ ഫോണിന്റെ പ്രധാന ക്യാമറയായി പ്രവര്‍ത്തിക്കുന്നു.സോണിയുടെ ഐ.എം.എക്സ് 230 സെന്‍സറാണ് ഈ ക്യാമറയ്ക്ക് ദൃശ്യമിഴിവേകുന്നത്. 6 പി ലെന്‍സും ഇരട്ട എല്‍.ഇ.ഡി ഫ്ലാഷുമായെത്തുന്ന ഈ ക്യാമറ f/2.0 വരെയുള്ള അപേര്‍ച്ചര്‍ നല്‍കുന്നുണ്ട്. ബി.എസ്.ഐ (ബാക്ക് സൈഡ് ഇല്യൂമിനേഷന്‍) സെന്‍സറും എല്‍.ഇ.ഡി ഫ്ലാഷുമുള്ള 8 മെഗാ പിക്സല്‍ ശേഷിയുള്ള മുന്‍ ക്യാമറയുമായെത്തുന്നതും F/2.0 വരെയുള്ള അപേര്‍ച്ചറുമായാണ് . ജിയോ ടാഗിംഗ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷന്‍, എച്ച്.ഡി.ആര്‍, പനോരമ എന്ന പ്രത്യേകളും പ്രധാന ക്യാമറയ്ക്കുണ്ട്.

ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ ഫോണ്‍ 64 ജി ബി ആന്തരിക സ്റ്റോറേജ് ലഭിക്കുന്ന വെര്‍ഷനിലും ലഭ്യമാണ്. 3100 എം.എ.എച്ച് ശേഷിയുള്ള ലിഥിയം പോളിമര്‍ ബാറ്ററിയോടെയെത്തുന്ന ഹുവായ് ഹോണര്‍ - 7 ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും 22,999 രൂപയ്ക്ക് വാങ്ങാം.

2. വണ്‍ പ്ലസ് ടൂ

ഫുള്‍ എച്ച് ഡി 5.5 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയോട് കൂടിയ ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.1അധിഷ്ഠിതമായ ഓക്സിജന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വണ്‍പ്ലസ് ടു പ്രവര്‍ത്തിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് താഴെയായാണ് ഫിംഗര്‍ പ്രിന്‍റ് സ്കാനര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

one-plus-2

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തന്നെ ഏറ്റവും വേഗതകൂടിയ പ്രോസസറുമായാണ് വണ്‍ പ്ലസ്‌ടു എത്തിയിരിക്കുന്നത്, 64 ബിറ്റ് ക്വാള്‍ക്വാം സ്നാപ്പ് ഡ്രാഗണ്‍ 810 പ്രോസസറാണ്. ഈ ഫോണിന് കരുത്തേകുന്നത്, ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണിന് ലേസര്‍ ആട്ടോഫോക്കസ്, ഇരട്ട എല്‍.ഇ.ഡി ഫ്ലാഷ്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷ‍ന്‍ എന്നീ സംവിധാനങ്ങളോട് കൂടിയ 13എം.പി പ്രധാന ക്യാമറയാണുള്ളത്. 1/2.0 അപേര്‍ച്ചര്‍ വരെ നല്‍കുന്ന ക്യാമറ മിഴിവേറിയ ചിത്രങ്ങള്‍ നല്‍കും. സെല്‍ഫി പ്രേമികള്‍ക്കായി 5 എം.പി മുന്‍ക്യാമറയും ഫോണിലുണ്ട്.

വണ്‍ പ്ലസ് ടുവിന്റെ മറ്റൊരു പ്രത്യേകത അതിന്റെ യുഎസ്ബി കണക്ടറാണ്. സാധാരണ ഫോണുകളിലെ യു.എസ്.ബി കണക്ടറുകള്‍ ഒരു പ്രത്യേക രീതിയില്‍ മാത്രമേ ഫോണിലേയ്ക്ക് കണക്ട് ചെയ്യാന്‍ സാധിക്കൂ എങ്കില്‍ ഇതിലെ സി-ടൈപ്പ് മേക്രോ യു.എസ്.ബി കണക്ടറില്‍ ഇത്തരം പ്രശ്നമില്ല. അതായത് കണക്ട് ചെയ്യുന്നതിന് മുന്‍പ് ഫോണില്‍ കുത്തുന്ന വശം പരിശോധിക്കേണ്ട ആവശ്യം വരില്ല. ഈ റിവേസിബിള്‍ യു.എസ്.ബി കേബിള്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് ഫോണില്‍ ആദ്യമായാണ് ഉപയോഗിക്കുന്നത്.ഈ കേബിള്‍ ഉപയോഗിച്ച് 10 ജിബിപിഎസ് വരെ വേഗതയില്‍ കമ്പ്യൂട്ടറില്‍ നിന്നും ഫോണിലേയ്ക്ക് ഫയലുകള്‍ കൈമാറാനും സാധിക്കും.3ജി, 4ജി, വൈഫൈ,ബ്ലൂടൂത്ത്, എ-ജി.പി.എസ്. എന്നീ കണക്ടിവിറ്റികള്‍ ഉള്ള ഫോണിന്റെ 64 ജി ബി മോഡല്‍ 24,999 രൂപയ്ക്ക് ആമസോണില്‍ നിന്നും വാങ്ങാം.

3. ലെനോവോ വൈബ് പി 1

900 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയുമായി എത്തിയിരിക്കുന്ന ലെനോവോ വൈബ് പി 1; ഫിംഗര്‍ പ്രിന്‍റ് സ്കാനർ സ്മാര്‍ട്ട് ഫോണിന് 1920x1080 പിക്സല്‍ റെസല്യൂഷന്‍ നല്‍കുന്ന 5.5 ഇ‍ഞ്ച് എച്ച്ഡി-ഐ.പി.എസ് ഡിസ്‌പ്ലേയാണുള്ളത്. അലൂമിനിയം ഫ്രെയിമില്‍ നിര്‍മ്മിച്ചിരിക്കുന്ന മികച്ച ഫിനിഷിംഗ് നല്‍കുന്ന ബോഡിയോടെയെത്തുന്ന ഫോണിന് കരുത്ത് പകരുന്നത് 1.5 ജിഗാ ഹെടസ് വേഗത നല്‍കുന്ന ഒക്‌ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 615 പ്രോസസറാണ്. അഡ്രീനോ 405 ഗ്രാഫിക്പ്രോസസര്‍ ഈ ഫോണിനെ ഗെയിമിംഗ് പ്രേമികള്‍ക്കും പ്രിയങ്കരമാക്കും.

lenovo-vibe-s1-with-2-selfie-cameras

2 ജിബി റാമും 32 ജിബി ആന്തരിക സ്റ്റോറേജുമായി എത്തുന്ന ഫോണ്‍ ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒ.എസിലാണ് പ്രവര്‍ത്തിക്കുന്നത്. ലെനോവോയുടെ സ്വന്തം രൂപകല്‍പ്പനയായ വൈബ് യൂസര്‍ ഇന്റര്‍ഫേസ് ഫോണിന്റെ ഡിസ്‌പ്ലേയെ കൂടുകതല്‍ മിഴിവുറ്റതാക്കും. ഡ്യുവല്‍ കളര്‍ എല്‍.ഇ.ഡി ഫ്ലാഷ്,ആട്ടോഫോക്കസ്, വേഗമേറിയ PDAF ഫോക്കസിംഗ് സവിശേഷത എന്നിവയോട് കൂടിയ 13 മെഗാ പിക്സല്‍ പിന്‍ക്യാമറയും 5 മെഗാ പിക്സല്‍ ഫ്രണ്ട് ക്യാമറയുമാണ് ലെനോവോ വൈബ് പി 1 സ്മാര്‍ട്ട് ഫോണിനുള്ളത്. 4 ജി, 3 ജി സൗകര്യങ്ങളുള്ള ഈ ഇരട്ട സിം ഫോണ്‍ ഒക്ടോബര്‍ 27 മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ പ്ലാറ്റിനം, ഗ്രാഫൈറ്റ് ഗ്രേ നിറങ്ങളില്‍ 15,999 രൂപയ്ക്ക് ലഭ്യമാണ്.

4 . കൂൾപാഡ് നോട്ട് 3

ഈ കൂട്ടത്തിലെ ഏറ്റവും വിലകുറഞ്ഞ വില കുറഞ്ഞ ഫിംഗർപ്രിന്റ് സ്കാനറോട് കൂടിയ ഫോണാണ് കൂൾപാഡ് നോട്ട് 3. ചൈനയിൽ നിന്നുള്ള ടെലികോം എക്യുപ്മെന്റ് നിര്‍മ്മാണ കമ്പനിയായ കൂൾപാഡ് ഇന്ത്യൻ വിപണിയിൽ പുതിയ 4 ജി ഫോണുകളുമായി സജീവമാകുന്നതിന്റെ ഭാഗമായാണ് കൂൾപാഡ് നോട്ട് 3 ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.

കൂൾപാഡ് നോട്ട് - 3 ഫോണിന്റെ പ്രധാന ക്യാമറ f/2.0 വരെ അപേർച്ചർ നൽകുന്ന 13 മെഗാപിക്സൽ ക്യാമറയാണ്. എൽ.ഇ.ഡി ഫ്ലാഷോട് കൂടിയ ഈ ക്യാമറ 5പി ലെൻസ് എലമന്റോട് കൂടിയതാണ്. 5 മെഗാപിക്സൽ വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറാണ് ഈ ഫോണിനുള്ളത്.

1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ലേയോട് കൂടിയ ഫോണിന് 1.3 ജിഗാ ഹെട്സ് വേഗതയുള്ള ഒക്ടാകോർ മീഡിയടെക് പ്രോസസറാണ് കരുത്ത് പകരുന്നത്. 3 ജിബി റാമും 16 ജിബി ആന്തരിക സ്റ്റോറേജുമായെത്തുന്ന ഫോണിന് 3000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്. പ്രോസസറിനൊപ്പം പ്രവർത്തിക്കുന്ന മാലി ടി - 720 എംപി 2 ജി.പി.യു കൂൾപാഡ് നോട്ട് 3 സ്മാർട്ട് ഫോണിനെ ഗെയിമിംഗ് ഡിവൈസാക്കി മാറ്റും. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒ .എസിൽ പ്രവർത്തിക്കുന്ന ഈ കൂൾപാഡ് സ്മാർട്ട്ഫോൺ ഒക്ടോബർ 20 മുതൽ ആമസോണിന്റെ ഇന്ത്യൻ ഇ-കൊമേഴ്സ് പോർട്ടലിൽ ലഭ്യമാണ്. 8, 999 രൂപയ്ക്കാണ് കൂൾപാഡ് വിപണിയിലെത്തിയിരിക്കുന്നത്.