Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റ്‌ലാന്റിക് ആഴക്കടലിൽ കാറ്റാടിപ്പാടം, ഭൂമിക്ക് വേണ്ട മൊത്തം ഊര്‍ജ്ജം തരും

solar-farm

ഭൂമിക്ക് മുഴുവന്‍വേണ്ട ഊര്‍ജ്ജം ഒരു കാറ്റാടി നിലയത്തില്‍ നിന്ന് ഉണ്ടാക്കിയാലോ? അത് സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. കിഴക്ക് അറ്റ്ലാന്റിക്കിലെ ഒരു ആഴക്കടല്‍ കാറ്റാടിപ്പാടത്തിലൂടെ ഭൂമിക്കുവേണ്ട ഊര്‍ജ്ജം നിര്‍മിക്കാനാവുമെന്നാണ് ഇവരുടെ അവകാശവാദം.

പ്രൊസീഡിംഗ്‌സ് ഓഫ് നാഷണല്‍ അക്കാഡമി ഓഫ് സയന്റിസ്റ്റ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അന്ന പൊസ്‌നര്‍, കെന്‍ കാള്‍ഡിയറ എന്നീ രണ്ട് ഗവേഷകരാണ് പഠനം നടത്തിയത്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നുളളവരാണിവര്‍. പഠന‌ പ്രകാരം സമുദ്രത്തിന് കുറുകെ ഇന്ത്യയുടെ വലുപ്പത്തിലാണ് കാറ്റാടിപ്പാടം നിര്‍മിക്കേണ്ടി വരിക. ഇതിലൂടെ സുസ്ഥിരമായ ഊര്‍ജ്ജം നിര്‍മിക്കാനാവുമെന്നും നമ്മുടെ എല്ലാ ഊര്‍ജ്ജ ആവശ്യങ്ങളും നിറവേറ്റാനാവുമെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. 

വലിയൊരു പദ്ധതിയായതുകൊണ്ട് തന്നെ ഇതിനുള്ള വെല്ലുവിളികളും ചെറുതല്ല. എല്ലാ രാഷ്ട്രങ്ങളുടേയും പിന്തുണയും വലിയൊരു തുക മുതല്‍മുടക്കും ആവശ്യമാണ്. എന്നാല്‍ ഈ കാറ്റാടിപ്പാടം സാധ്യമായാല്‍ മനുഷ്യന്റെ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. സമുദ്രത്തിന് കുറുകെ ഏതാണ്ട് 30 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ ഒരു കാറ്റാടിപ്പാടം നിര്‍മിച്ചാല്‍ അതില്‍ നിന്ന് ഇന്ന് ലോകം മുഴുവന്‍ ഉപയോഗിക്കുന്ന അത്ര ഊര്‍ജ്ജം ലഭിക്കുമത്രേ.  

ഭൂമിയിലുളളതിനേക്കാള്‍ കാറ്റിന്റെ വേഗത 70 ശതമാനം കൂടുതലാണ് സമുദ്രത്തില്‍. അതിനാല്‍ സമുദ്രത്തിന് കുറുകെ ശക്തമായ കാറ്റ് വീശുന്നിടത്തെല്ലാം ടര്‍ബൈനുകള്‍ സ്ഥാപിക്കുന്നത് വഴി കാറ്റില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കാനാവും. കൂടുതല്‍ ടര്‍ബൈനുകള്‍ സ്ഥാപിച്ച് അവയെ കൂട്ടിയിണക്കി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കും. 

ഇത്തരത്തിലൊരു കാറ്റാടിപാടം നിര്‍മിക്കുമ്പോള്‍ ഭൂപ്രദേശങ്ങളിലെ കാറ്റാടിപ്പാടങ്ങളില്‍ നിര്‍മിക്കുന്ന ഊര്‍ജ്ജം ചതുരശ്ര മീറ്ററിന് 1.5 വാട്ട് മാത്രമായി ചുരുങ്ങും. എന്നാല്‍ കിഴക്കന്‍ അറ്റ്‌ലാന്റികില്‍ കാറ്റാടിപാടം നിര്‍മിച്ചാല്‍ അതില്‍ നിന്ന് ചതുരശ്ര മീറ്ററിന് 6 വാട്ട്‌വരെ ഉണ്ടാക്കാന്‍ സാധിക്കുമത്രെ. പുതിയ പഠനം സജീവമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പദ്ധതി രാഷ്ട്രീയമായും സാമ്പത്തികമായും സ്വീകാര്യമാവുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.